രോഗിയെ സന്ദര്‍ശിക്കണം
മൊഴിമുത്ത്:
- ''രോഗിയെ സന്ദര്‍ശിക്കുന്നവന്‍ അല്ലാഹുവിന്റെ ദയയില്‍ പ്രവേശിക്കുന്നു. രോഗിയുടെ അടുത്ത് അവന്‍ ഇരുന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം അവനില്‍ നിറയുന്നതാണ്''
(അബുമുസല്‍ അശ്‌അരി റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
കുറിപ്പ്:
അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനും /ദയയ്ക്ക് പാത്രമാവുന്നതിനുള്ള ഒരു പുണ്യ കര്‍മ്മമാണു രോഗിയെ സന്ദര്‍ശിക്കല്‍. വിശ്വാസികള്‍ക്ക് അത് കടമയാക്കിയിട്ടുള്ളതുമാണ്
രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക് / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.
നാം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗം ബാധിച്ച് അവശരായവരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ ആരോഗ്യപരമായ അവസ്ഥയില്‍ ജഗന്നിയന്താവില്‍ നന്ദി പറയാനും അവസരം ഉണ്ടാവണം. എന്നാല്‍ ചില മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനും മറ്റും നിബന്ധനകള്‍ പാലിക്കുകയും വേണം. രോഗികള്‍ക്ക് നമ്മുടെ സന്ദര്‍ശനം ഒരു ശല്യമാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്
രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക് / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത് കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.
നാം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗം ബാധിച്ച് അവശരായവരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ ആരോഗ്യപരമായ അവസ്ഥയില്‍ ജഗന്നിയന്താവില്‍ നന്ദി പറയാനും അവസരം ഉണ്ടാവണം. എന്നാല്‍ ചില മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനും മറ്റും നിബന്ധനകള്‍ പാലിക്കുകയും വേണം. രോഗികള്‍ക്ക് നമ്മുടെ സന്ദര്‍ശനം ഒരു ശല്യമാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്
എല്ലാ മാരകമായ രോഗങ്ങളില്‍ നിന്നും നമുക്ക് രക്ഷയുണ്ടാവാന്‍ പ്രാര്‍ത്ഥനയോടെ.
മൂപ്പെത്തുന്നതിനുമുമ്പ് വില്‍ക്കരുത്
മൊഴിമുത്ത് :
- ''അതിന്റെ നന്മ (കുല) ശരിയായി പുറത്ത് വരുന്നത് വരെ പഴങ്ങള്‍ വില്‍ക്കുന്നതിനെ നബി(സ) വിരോധിച്ചിരിക്കുന്നു. വാങ്ങുന്നതു വില്‍ക്കുന്നതും വിരോധിച്ചിരിക്കുന്നു.''
- ''കറുത്ത നിറമാകുന്നത് വരെ മുന്തിരി വില്‍ക്കുന്നതിനെയും മൂപ്പെത്തുന്നത് വരെ ധാന്യങ്ങള്‍ വില്‍ക്കുന്നതിനെയും നബി (സ) വിരോധിച്ചിരിക്കുന്നു''( നിരവധിപേര്‍ റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
വിവരണം:
നാം ക്ര്യഷി ചെയ്തുണ്ടാക്കുന്ന ധാന്യങ്ങളും ഫലങ്ങളുമെല്ലാം തന്നെ അതിന്റെ ഗുണദോശങ്ങള്‍ പ്രത്യക്ഷത്തില്‍ കാണുന്നത് വരെ വില്‍ക്കരുത്. വാങ്ങുകയും അരുത്. ചിലപ്പോള്‍ വാങ്ങുന്നവനും ചിലപ്പോള്‍ വില്‍ക്കുന്നവനും അത് നഷ്ടമുണ്ടാക്കും. ഒരാള്‍ക്ക് നഷ്ടമുണ്ടാക്കി മറ്റൊരാള്‍ക്ക് ലാഭമുണ്ടാവുന്നതിനും ,ഒരാളെ ബുദ്ധിമുട്ടിച്ച് മറ്റൊരാള്‍ സുഖിക്കുന്നതും ഇസ്ലാം അനുവദിക്കുന്നില്ല. ഭൂമി പാട്ടത്തിനെടുത്ത് ( ഫലവര്‍ഗ്ഗങ്ങളും മറ്റു മൂപ്പെത്തുന്നതിനുമുമ്പ് മതിപ്പിന്റെ അടിസ്ഥാനത്തില്‍ വില്‍ക്കലും വാങ്ങലും നടത്തുന്നവര്‍ ) ഈ ഹദീസ് ശ്രദ്ധിയ്ക്കട്ടെ.
കുറിപ്പ്:
കച്ചവടം ചെയ്ത് ലാഭമുണ്ടാക്കുന്നതിനെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ അന്യായമായ വിധത്തില്‍ മറ്റുള്ളവരെ വഞ്ചിച്ച് കച്ചവട ലാഭമുണ്ടാക്കുന്നതിനെ വിരോധിക്കുകയും ചെയ്തിട്ടുണ്ട് . തിരു നബി (സ) തങ്ങള്‍ വിശ്വസ്തനായ കച്ചവടക്കാരനായിരുന്നുവെന്നത് ചരിത്രം സാക്ഷ്യം വഹിക്കുന്നു. നമുക്കറിയാം വലിയ മഹാന്മരായ പല പണ്ഡിത ശ്രേഷ്ടന്മാര്‍ അവരുടെ ജീവിത മാര്‍ഗമായി പല കച്ചവടവും ചെയ്തിരുന്നത് എന്നാല്‍ അവരൊക്കെ കൊള്ള-കൊടുക്കലുകളില്‍ (വാങ്ങുകയും വില്‍ക്കുകയു ചെയ്യുന്നതില്‍ ) അങ്ങേയറ്റം സൂക്ഷ്മത പാലിച്ചിരുന്നു. ഇല്ലാത്ത ഗുണങ്ങള്‍ വര്‍ണ്ണിച്ച് , ക്ര്യതിമമായി രുചി ഭേതങ്ങള്‍ വരുത്തി ,കാഴ്ചക്ക് നല്ലതെന്ന് തോന്നിപ്പിച്ച് ധാന്യങ്ങളോ ,പഴങ്ങളോ മറ്റോ വിറ്റഴിച്ച് അവര്‍ ലാഭമുണ്ടാക്കിയിരുന്നില്ല. ഇന്നത്തെ അവസ്ഥയെന്താണെന്ന് നോക്കൂ. വില്‍ക്കുന്നവനും വാങ്ങുന്നവനും സംത്ര്യപ്തമായ ക്രയ വിക്രയന്നളാണു നബി(സ) പ്രോത്സാഹിപ്പിക്കുന്നത്. അല്ലാതെ ഏത് വിധേനയും അപരന്റെ പോകറ്റിലെ കാശ് പിഴിയുന്ന കച്ച(കപട)വടങ്ങളല്ല.
നല്ല കച്ചവടക്കാരായി നല്ല നിലയില്‍ ലാഭമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നല്ല ജീവിതം ഇരു ലോകത്തും നമ്മെ തേടിയെത്താതിരിക്കില്ല. ആശംസകള്‍
പുതുവസ്ത്രം ധരിക്കുമ്പോള്‍
മൊഴിമുത്ത് :
- ''നബി (സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്, കുപ്പായം, രണ്ടാം മുണ്ട് എന്നിങ്ങനെ ഓരോന്നിന്റെയും ( വസ്ത്രത്തിന്റെയും) പേരു പറഞ്ഞ് ഇങ്ങിനെ പ്രാര്‍ത്ഥിക്കറുണ്ടായിരുന്നു: നാഥാ, സര്‍വ്വ സ്തുതിയും നിനക്കാണ്. എന്നെ ഈ വസ്ത്രം ധരിപ്പിച്ചത് നീയാണ്. ഇതിന്റെയും (ഈ വസ്ത്രത്തിന്റെയും ) ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത് അതിന്റെയും ,നന്മ ഞാന്‍ നിന്നോറ്റ് ചോദിക്കുന്നു. ഇതിന്റെയും , ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത് അതിന്റെയും, ദൂഷ്യത്തില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. ( അബൂസ ഈദ് (റ) നിവേദനം ചെയ്ത, അബൂദാവൂദ് (റ) 4020 , തിര്‍മിദി (റ) 1767 റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
കുറിപ്പ്:
പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത് നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട് നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്. ( ദൂഷ്യത്തിനു ഉദാഹരണം : ചില വസ്ത്രങ്ങളില്‍ തീ പെട്ടെന്ന് പടരുന്നു. അത് പോലെ ചില വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം ഉണ്ടാകുന്ന അസ്വസ്തകള്‍ തുടങ്ങിയവ ).
അത് പോലെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എല്ലാം വലത് വശത്തിനു പ്രാധാന്യം കൊടുക്കുക എന്നത് നബിചര്യയാണ്. പലപ്പോഴും നാം അശ്രദ്ധ കാണിക്കുന്ന വിഷയവുമാണത്. വസ്ത്ര ധാരണത്തിനും ആഹാര പാനീയങ്ങള്‍ കഴിക്കാനും റസൂല്‍(സ)വലത് കൈയാണുപയോഗിച്ചിരുന്നത് അത് പോലെ വസ്ത്രം ധരിക്കുമ്പോഴും വലത് ഭാഗത്തിനു മുന്‍ഗണന കൊടുത്തിരുന്നതായും അങ്ങിനെ ചെയ്യാന്‍ പറയുകയും ചെയ്തതായി നിരവദി ഹദീസുകള്‍ കാണാം. നമൂക്ക് ഒരു നല്ല വസ്ത്രം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതിനൊപ്പം നമ്മെ പോലെ തന്നെയുള്ള സഹജീവികളായ ഏത്രയോ മര്‍ത്യര്‍ ഒരു നല്ല വസ്ത്രത്തിനു കൊതിച്ച് കഴിയുന്നുണ്ടെന്ന ഓര്‍മ്മ നമ്മെ നമുക്ക് കൈവന്ന നന്മയില്‍ നന്ദിയുള്ളവരായും സഹജീവികളോടെ കാരുണ്യമുള്ളവരായും വര്‍ത്തിക്കാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ നിമിത്തമാകട്ടെ.
ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ നമ്മുടെ മക്കളുടെ സന്തോഷപ്രദമായ മുഖങ്ങളില്‍ നിര്‍വ്ര്യതിയടയുന്ന നാം നമ്മുടെ തൊട്ടടുത്തുള്ള ഭവനങ്ങളില്‍ ആ സന്തോഷത്തിനു വഴിയൊരുക്കുന്ന പുതു വസ്ത്രങ്ങള്‍ അണിയാന്‍ അവിടുത്തെ കുരുന്നുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നൊരു അന്വേഷണം നടത്തേണ്ടതില്ലേ ! പ്രാദേശികമായ പരിഗണനകള്‍ ,കുടുംബപരമായ പരിഗണനകള്‍ അതെല്ലാം കഴിഞ്ഞിട്ട് മതിയെന്ന് തോന്നുന്നും മറ്റ് കാര്യങ്ങള്‍.. അതു തന്നെയല്ലേ തിരുനബി (സ) പഠിപ്പിച്ചതും. തന്റെ അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചാഹരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രഖ്യാപനത്തിലൂടെ..