കൊല്ലപ്പെടുന്നവരും കൊല്ലുന്നവരും അറിയുന്നില്ല
മൊഴിമുത്ത്:
റസൂല്‍ (സ) തങ്ങള്‍ പറഞ്ഞു : "ഒരു കാലം വരാനിരിക്കുന്നു . അന്ന് അക്രമം വ്യാപകമാവും. കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് !" ( ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
കുറിപ്പ്:
പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ മണ്ണില്‍ നമ്മുടെ നെഞ്ചില്‍ ഭീകര താണ്ഡവമാടിയ അക്രമികള്‍ അവര്‍ ആരായാലും എന്തിനു വേണ്ടി(?)യായാലും എന്തിന്റെ (?)പേരിലായാലും രക്ത രൂക്ഷിതമായ രാപകലുകള്‍ തീര്‍ത്തതിന്റെ ഞെട്ടലില്‍ നിന്ന് മോചിതമാവാത്ത ഇന്നിന്റെ അവസ്ഥയില്‍ മേല്‍ വിവരിക്കപ്പെട്ട ഹദീസ് (തിരു വചനം )അക്ഷരാര്‍ത്ഥത്തില്‍ പുലരുന്നതിന്റെ കാഴ്ചകളുടെ സമയത്ത് ഇനിയൊരു വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന അക്രമങ്ങളില്‍ , ഭരണകൂട ഭീകരതയില്‍ , രാജ്യങ്ങള്‍ ആക്രമിച്ച് കീഴടക്കുന്നതില്‍ എല്ലാം എല്ലാം കൊല്ലപ്പെടുന്ന നിരപരാധികള്‍. അവര്‍ എന്ത് തെറ്റാണീ അക്രമികളോട് ചെയ്തത് ? അറിയില്ല !. ഈ അക്രമങ്ങള്‍ കൊണ്ട് അക്രമം നടത്തുന്നവര്‍ എന്ത് നേടി ? അറിയില്ല ! ഈ അക്രമികള്‍ക്ക് നമ്മുടെ ഭൗതികമായ സംവിധാനങ്ങളുപയോഗിച്ച് എത്ര കഠിന ശിക്ഷ നല്‍കാനാവും ? മറ്റുള്ളവര്‍ക്ക് കൂടി പാഠമാവുന്ന വിധത്തില്‍ ഏത് തരത്തില്‍ ശിക്ഷിച്ചാലും ഒരിക്കല്‍ മരണപ്പെടും .അതോടെ നമ്മുടെ പ്രതികാര നടപടികളും നിലക്കും. ഒരാളെ കൊന്നാലും ആയിരക്കണക്കിനു ആളുകളെ കൊന്നു തള്ളിയാലും പരമാവധി ശിക്ഷ മരണം. അവിടെയാണു വിശ്വാസത്തിന്റെ പ്രസക്തി. അവിടെയാണു ഈ ഹദീസ് പ്രസക്തമാവുന്നത്.
"അവസാന നാളില്‍ ബാധ്യതകള്‍ അതിന്റെ അവകാശികള്‍ക്ക് തിരിച്ചേല്‍പ്പിക്കും. കൊമ്പില്ലാത്ത ആടിനു പോലും കൊമ്പുണ്ടായിരുന്ന ആടിനോട് (കൊമ്പില്ലാത്ത ആടിനെ ഉപദ്രവിച്ചതിനാല്‍ ) പ്രതികാരം ചോദിക്കാന്‍ അന്ന് സാധിക്കും" ( അബൂ ഹുറൈറ (റ) നിവേദനം ചെയ്ത, മുസ് ലിം (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
ഒരാളും ഈ വിചാരണയില്‍ നിന്ന്, വിധിയില്‍ നിന്ന് രാഷ്ട്രിയ സ്വാധീനമോ ശിപാര്‍ശയോ ഉപയോഗിച്ച് രക്ഷപ്പെടാനാവില്ലെന്ന് ഈ ഖുര്‍ആന്‍ വചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
'അക്രമികള്‍ക്ക് അത്മമിത്രമോ ശിപാര്‍ശ സ്വീകരിക്കുന്നവനോ ഇല്ല' (ഖുര്‍ആന്‍ 40:18)
എല്ലാ വിധ അക്രമങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മെ ജഗന്നിയന്താവായ അല്ലാഹു കാത്തു രക്ഷിക്കട്ടെ.. നാം ജീവിക്കുന്നത് അക്രമങ്ങളുടെ അന്ത്യനാളുകളിലാണെന്ന ബോധത്തൊടെ നന്മയെ പ്രോത്സാഹിപ്പിക്കാനു തിന്മയെ ചെറുക്കാനുമുള്ള മാനസിക സ്ഥൈര്യത്തിനുള്ള പ്രാര്‍ത്ഥനയോടെ, നമ്മുടെ നാട്ടില്‍ നടക്കുന്ന അസ്വസ്ഥതകളില്‍ വിങ്ങുന്ന ഹൃദയത്തോടെ ..
എന്നീ മൊഴിമുത്തുകളും ഇതിനൊപ്പം കൂട്ടി വായിക്കുക
26 Response to മൊഴിമുത്തുകള്‍-28
... കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് ...
വളരെ ശരി തന്നെ ബഷീര്‍ക്കാ.
പ്രസക്തമായ പോസ്റ്റ്.
ആശംസകള്‍
സമയത്തിന് അനുയോജ്യമായ പോസ്റ്റ്.
എത്ര പ്രസക്തമായ തിരുവചനങ്ങള്‍. അത്യാധുനിക ആയുധശേഖരവുമായി പാഞ്ഞടുക്കുന്ന കൊലയാളിക്കറിയില്ല താനെന്തിനാണി കടുംകൈ ചെയ്യുന്നത്. തങ്ങളെന്തിന്റെ പേരിലാണ് കൊല്ലപ്പെടുന്നത് പിടഞ്ഞ്‌വീഴുന്ന നിരപരാധികള്‍ക്കുമറിയാതെ പോകുന്നു. സമയോചിതമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍ .
Ee Thiru Vachanangal ellaavarilum ethaate ...
കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് .
എത്ര ശരി!
ഈ മൊഴിമുത്തുകള്‍ എല്ലാ മനസ്സുകളിലും എത്തിയെങ്കില്‍......
ഇതൊക്കെയിത്ര പച്ചയ്ക്ക് മലയാളത്തിൽ പറഞ്ഞാൽ പലർക്കും ഇഷ്ടപ്പെടില്ലാട്ടോ.
പാകിസ്താൻ, അഫ്ഘാനിസ്താൻ, ഇറാക്ക് തുടങ്ങിയേടത്തൊക്കെ ഇതൊന്നു വായിക്കാൻ കൊടുക്കാമ്പറ്റ്വോ? ചുമ്മാ ഒരാഗ്രഹം.
(നമ്മടെ നാട്ടിൽ മുംബായില് മാത്രമേ എത്താതിരുന്നുള്ളൂ)
അജ്ഞതയില്‍ നിന്നാണ് എല്ലാതിന്മകളും ഉല്‍ഭവിക്കുന്നത്.അറിവിന്റെ വെളിച്ചം പകര്‍ന്നു കൊടുക്കുന്നത് അനുഗ്രഹീതമായ പ്രവര്‍ത്തിയാണ് .കാലോചിതമായ പോസ്റ്റ്!
ഈ കൊലയാളികളുടെ ചിന്ത എന്തായിരിക്കും, അവസാനം രക്ഷപ്പെടുമെന്ന് അവറ് വിചാരിക്കുന്നുണ്ടാവുമൊ?.
ഈ ഒരു മൊഴിമുത്ത് മാത്രം വായിച്ചാൽ പോരെ ഹിംസിക്കുന്നവനെ പിന്തിരിപ്പിക്കാന്...
അനുയോജ്യ പോസ്റ്റെഴുത്തിന് നന്ദി
... കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന്
എത്ര സത്യമാണു ബഷീറിക്ക..ഇതു മനസ്സിലാക്കാന്‍ ആരും ശ്രമിക്കണില്ലല്ലോ
ഇതിന്നോടൊപ്പം ഒന്നുകൂടി ചേർത്ത് വായിക്കണം "എല്ലാഭീകരരർക്കും ഫണ്ടും ആയുധവും നൽകുന്നത് ഒരേ കൈ ആണ്" എന്ന്
>ശ്രീ,
>രസികന്‍
>അനില്‍@ബ്ലോഗ്
>കാസിം തങ്ങള്‍
> My Crack Words
>ഗീതാ ഗീതികള്‍
>അന്തിപ്പോഴന്‍
>റോസ് ബാസ്റ്റിന്‍
>ഓ.എ. ബി
>കാന്താരിക്കുട്ടി
>കടത്തനാടന്‍
മൊഴിമുത്തുകള്‍ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തതില്‍ വളരെ സന്തോഷം.
ഒരു തിരിച്ചറിവുള്ള ജനതതിയായി മാറട്ടെ ഏവരുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. കൊല്ലുന്നവനും കൊല്ലിക്കുന്നവനും ഒരേ കുറ്റക്കാര്‍ തന്നെ അതിനു വെള്ളവും വളവും നല്‍കുന്നവരും ആരായാലും. അവര്‍ക്കെതിരെ നിലകൊള്ളാനും സമാധാനം പ്രചരിപ്പിക്കുവാനും നമുക്ക് കഴിയട്ടെ. പ്രതീക്ഷയോടെ
ഇതൊക്കെ ആരറിയുന്നു ബഷീറേ..
നന്നായി ഇവിടെ എഴുതിയത്,ഇങ്ങിനെയെങ്കിലും
കുറെപേരൊക്കെ വായിയ്ക്കുമല്ലൊ.
കൊല്ലപ്പെടുന്നവര്‍ അറിയുകയില്ല ഞങ്ങളെ എന്തിനാണു കൊന്നതെന്ന് ! കൊല്ലുന്നവനറിയില്ല ,തങ്ങള്‍ എന്തിനാണു കൊല്ലുന്നതെന്ന് .
ഇതൊന്നും മനസ്സിലാക്കാനുള്ള ബുധ്ദി അക്രമികൽക്കില്ലല്ലോ . സമയോചിതമായ പോസ്റ്റിന് അഭിനന്ദനങ്ങൽ
>ഭൂമിപുത്രി
അറിവില്ലായ്മയെയും ഒരു കൂട്ടര്‍ മുതലെടുക്കുന്നുണ്ട്. പിന്നെ വിവേകം നഷ്ടപ്പെട്ട ഒരു ചെറു ന്യൂനപക്ഷെത്തില്‍ ന്യൂനപക്ഷമാണീ ചെയ്ത്കികള്‍ ചെയ്യുന്നത്. വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
>മോനൂസ്
അക്രമികള്‍ക്ക് ബുദ്ധിയില്ലായ്കയല്ല. അവരുടെ ബുദ്ധി മറ്റ് പലര്‍ക്കും പണയം വെക്കപ്പെടുന്നതോടെ കുബുദ്ധിയായിമാറുന്നു. വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ശരിയാ ഇക്കാ,എല്ലാവരും ഈ പോസ്റ്റ് വായിച്ചിരുന്നെങ്കില്‍?
>അരുണ്‍ കായംകുളം
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി. കൂട്ടുകാര്‍ക്കും അയച്ചു കൊടുക്കുമല്ലോ.
ee post valare arthhavathhaanu....eemozhi ellaavareyum thirichharivilekku nayichhnggil...
>കല്ല്യാണി ചേച്ചി,
മൊഴിമുത്തുകള്‍ വായിച്ച് അഭിപ്രായം അറിയിച്ചതില്‍ സന്തോഷം. ഉപകാരപ്രദമായത് സുഹൃത്തുക്കള്‍ ക്കും അയച്ചു കൊടുക്കുമല്ലോ . വീണ്ടും സ്വാഗതം.. നന്ദി
എല്ലാ വിധ അക്രമങ്ങളില്‍ നിന്നും അക്രമികളില്‍ നിന്നും നമ്മെ ജഗന്നിയന്താവായ അല്ലാഹു കാത്തു രക്ഷിക്കട്ടെ..
ആമീന്‍
> ഹംസ
പ്രാർത്ഥനകൾ സ്വീകരിക്കുമാറാകട്ടെ. ആമീൻ
കഴിഞ്ഞ ദിവസം വെറുതെ ഉറക്കം വരാഞ്ഞപ്പോള്‍ വെറുതെ യുട്യൂബില്‍ സമദാനിയെ സെര്‍ച്ച് ചെയ്തപ്പോള്‍ ഈ തിരുവചത്തിനെപ്പറ്റിയുള്ള പ്രഭാഷണം കേള്‍ക്കാനായി ശരിക്കും കണ്ണ് നനയിച്ചു ആ പ്രസംഗം, ഇന്നത്തെ ഈ വിഡ്ഡികളുടെ ലോകത്ത് എത്ര അര്‍ത്ഥവത്തായ വാക്കുകള്‍ ഇതൊക്കെ ഒന്ന് വായിച്ചാലോ അറിഞ്ഞാലോ മാത്രം കലാപാരികള്‍ക്ക് പിന്മാറാന്‍ കഴിയട്ടെ എന്ന് ആഗ്രഹിക്കാം
> മൻസൂർ
അക്രമികൾക്ക് മതമോ ദർശനമോ ഇല്ല. അവരെ നയിക്കുന്നത് ദുർവ്യാഖ്യാനങ്ങളാണ്. മനുഷ്യരെ മനുഷ്യരായി കാണാൻ കഴിയാത്തവരാണവർ. അവസാന കാലത്തെ അടയാളങ്ങളായി അനുഭവപ്പെടുന്ന പരമാർത്ഥങ്ങൾ..
വായനയ്ക്കും അഭിപ്രായത്തിനും നന്ദി
ജസാക്കല്ലാഹു ഖൈര്‍
> ആസാദ്,
സന്ദര്‍ശനത്തിനു നന്ദി,
നല്ല വാക്കുകള്‍ക്കും
Post a Comment