സംത്യപ്തിയാണ് ഐശ്വര്യം
മൊഴിമുത്ത് :''പരിവാരങ്ങള്‍ അധികരിക്കുന്നതല്ല ഐശ്വര്യം ; മനസ്സിന്റെ സംത്യപ്തിയാണ് യഥാര്‍ത്ഥ ഐശ്വര്യം /സമ്പത്ത് '' ( അബൂ ഹുറൈറ (റ) വില്‍ നിന്ന് മുസ് ലിം (റ) നിവേദനം ചെയ്ത ഹദീസ് )
''മനസ്സിന്റെ ത്യപ്തി (സംത്യപ്തി )യുള്ളവനാണ് ശരിയായ സമ്പന്നന്‍/ ഐശ്വര്യം ഉള്ളവന്‍'' ( ബുഖാരി (റ) നിവേദനം ചെയ്ത ഹദീസ് )
വിവരണം:
കുറെ ധനമോ, സ്വാധീനമോ ഉള്ളത് കൊണ്ട് ഒരാള്‍ യഥര്‍ത്ഥത്തില്‍ സമ്പന്നനാവുന്നില്ല. ഉള്ളത് കൊണ്ട് ത്യപ്തിപ്പെട്ട് മനസംത്യപ്തിയോടെ ജീവിക്കുന്നവനാണ് ശരിയായ സമ്പന്നന്‍ (ഐശ്വര്യവാന്‍ ). സംത്യപ്തിയില്ലാതെ ജീവിക്കുന്നവര്‍ എത്ര വലിയ ധനാഢ്യരാണെങ്കിലും അവര്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരായിരിക്കും.
കുറിപ്പ്:
എത്ര ധനമുണ്ടായാലും എല്ലാവിധ ജീവിതസൗകര്യങ്ങള്‍ ഉണ്ടായാലും മതിവരാതെ / സംത്യപ്തിയില്ലാതെ വീണ്ടും വീണ്ടും സമ്പാദിച്ചു കൂട്ടാനുള്ള ത്വരയോടെ, ശരിയായി ഭക്ഷണം പോലും കഴിക്കാന്‍ നേരമില്ലാതെ, തന്റെ ഭാര്യയും മക്കളുമായി ചിലവഴിക്കാന്‍ സമയം നീക്കിവെക്കാതെ, അവരുടെ ന്യായമായ ആവശ്യങ്ങള്‍പോലും ( ഒരു ഭര്‍ത്താവെന്ന നിലക്കും, പിതാവെന്ന നിലക്കും ) നിവര്‍ത്തിച്ചുകൊടുക്കാന്‍ താത്പര്യമെടുക്കാതെ നെട്ടോട്ടമോടുന്നവരെ നമുക്ക് എത്രയോകാണാം. എന്നെങ്കിലും ഇത്തരക്കാര്‍ക്ക് ഒരു മതി വരുമെന്ന് തോന്നുന്നില്ല. ഈ ഓട്ടത്തിനിടയില്‍ നഷ്ടപ്പെടുന്ന മനസ്സമാധാനം/സംത്യപ്തിയാണു യഥാര്‍ത്ഥസമ്പത്ത് /ഐശ്വര്യം എന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും പലപ്പോഴും.
സ്വയം നഷ്ടപ്പെടുന്നതിനൊപ്പം, സമ്പാദിക്കണം സമ്പാദിക്കണം എന്ന ഈ അടങ്ങാത്ത ത്വര മനുഷ്യനെ അരുതാത്ത വഴിയിലും നടത്തി മറ്റുള്ളവരുടെ ജീവിതം നഷ്ടത്തിലാക്കാനും അഥവാ മറ്റ് ജീവിതങ്ങള്‍ ചവിട്ടി മെതിക്കാനും ഇടയാക്കാനും അത് വഴി രണ്ട് ലോകവും (വിശ്വാസിയെ സംബന്ധിച്ചിടത്തോളം) നഷ്ടമാവാനും ഇടയാക്കുന്നു.
പുലര്‍കാലം മുതല്‍ സായാഹ്നം വരെ അളന്നേടുക്കാനാവുന്ന ഭൂമിയെല്ലാം താങ്കള്‍ക്ക് സ്വന്തമാക്കാമെന്ന രാജാവിന്റെ വാഗ്ദത്തില്‍, കഴിയാവുന്നത്ര ഭൂമി സ്വന്തമാക്കാനുള്ള അത്യാഗ്രഹത്താല്‍ വിശ്രമമില്ലാതെ ഓടി ഓടി അവസാനം കിതച്ച് കിതച്ച് ജീവന്‍ നഷ്ടമായി ആറടി മണ്ണുമാത്രം സ്വന്തമാക്കിയ ഒരു അത്യാഗ്രഹിയുടെ കഥ ഇവിടെ ഓര്‍ക്കട്ടെ.
സമ്പാദിച്ച് കൂട്ടുന്നതിലല്ല ..മനസ്സിന്റെ സംത്യപ്തിയിലാണു ഐശ്വര്യം എന്ന തിരിച്ചറിവോടെ ഉള്ളത് കൊണ്ട് ഒരുമയായി ജീവിക്കാന്‍ നമ്മെ എല്ലാവരെയും ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.. എന്ന പ്രാര്‍ത്ഥനയോടെ.
14 Response to മൊഴിമുത്തുകള്‍-13
സമ്പാദിച്ച് കൂട്ടുന്നതിലല്ല ..മനസ്സിന്റെ സംത്യപ്തിയിലാണു ഐശ്വര്യം എന്ന തിരിച്ചറിവോടെ ഉള്ളത് കൊണ്ട് ഒരുമയായി ജീവിക്കാന്‍ നമ്മെ എല്ലാവരെയും ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ.. എന്ന പ്രാര്‍ത്ഥനയോടെ.
സംതൃപ്തിയോടെ മനസ്സമാധാനത്തോടെ ജീവിയ്ക്കുക എന്നതു തന്നെ ആണ് പ്രധാനം. ശരിയാണ് ബഷീര്‍ക്കാ.
ഉള്ളത് കോണ്ട് തൃപ്തിപ്പെടാന്‍ കഴിയുകയെന്നത് മഹാഭാഗ്യം തന്നെ. നമ്മേക്കാള്‍ ഉയര്‍ന്നവരെക്കുറിച്ച് മാത്രം ചിന്തിക്കുകയും അവരെപ്പോലെയാകാന്‍ കഴിഞ്ഞില്ലല്ലോയെന്നോര്‍ത്ത് വ്യാകുലപ്പെടുന്നവരുമാണിന്നധികവും. "നിങ്ങളുടെ താഴേക്കിടയിലേക്ക് നോക്കൂ" എന്ന നബിതിരുമേനിയുടെ (സ) അധ്യാപനം ഉള്‍ക്കൊള്ളാന്‍ തയ്യാറായാല്‍ ഉള്ളത് കൊണ്ട് സംതൃപ്തിയടയാന്‍ നിഷ്പ്രയാസം കഴിയും
thankyou very much
അത്യപ്തിയും ത്യപ്തിയും മനുഷ്യന്റെ മനസ്സിനെ എങ്ങനെ പരിശിലിപ്പിച്ചിരിക്കുന്നുവോ അതു അനുസരിച്ചു അനുഭവപ്പെടും!
ഉള്ളതിൽ ത്യപ്തി കണ്ടെത്താൻ മനസ്സിനെ പഠിപ്പിക്കുക!
ഈ നല്ലവാക്കുകൾ എഴുതിയതിനു നന്ദി!
സ്നേഹത്തോടെ,
ശ്രീ,
മനസ്സിന്റെയും ശരീരത്തിന്റെയും അടങ്ങാത്ത ആഗ്രഹങ്ങള്‍ (അത്യാഗ്രഹങ്ങള്‍ ) അടക്കി സമാധാനത്തോടെ ജീവിക്കാന്‍ നമുക്ക് ശ്രമിയ്ക്കാം..നന്ദി
കാസിം തങ്ങള്‍,
പത്ത് കിട്ടിയാല്‍ നൂറു വേണമെന്നും നൂറു കിട്ടിയാല്‍ ആയിരം വേണമെന്നുമുള്ള മനുഷ്യന്റെ ആഗ്രഹം അറ്റമില്ലാതെ നീളുകയാണല്ലോ.. മനുഷ്യന്‍ പക്ഷെ താഴോട്ട് നോക്കുന്ന കാര്യം നന്മയുടെ കാര്യത്തിലായിപ്പോയെന്ന് മാത്രം
ഷാഫ്,
സ്വാഗതം. വായനയ്ക്ക് നന്ദി
ഒരു ദേശാഭിമാനി,
ശരിയാണ`്. മനസ്സിനെ അടക്കി നിര്‍ത്താന്‍ കഴിഞ്ഞാല്‍ വിജയിച്ചു. മറ്റുള്ളവരുടെ ഉയര്‍ച്ചയിലും മറ്റും മനസ്സ് അസ്വസ്ഥമാവുന്ന മനുഷ്യന്‍ ആ ഉയര്‍ച്ചയില്‍ എത്തിപ്പെടാന്‍ ( ധാര്‍മ്മികമായ ഉയര്‍ച്ചയിലല്ല ) കഴിയാത്ത അവസ്ഥയില്‍ അസൂയാലുവായി മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തി ജീവിതം മുഴുവന്‍ നിരാശനായി കഴിയേണ്ടിവരുന്നു. ഉള്ളതില്‍ ത്യപ്തിപ്പെടുമ്പോള്‍ മനസ്സമാധാനവു സന്തോഷവും കൈവരുന്നു
അഭിപ്രയങ്ങള്‍ പങ്കുവെച്ച എല്ലാവര്‍ക്കും നന്ദി
ബഷീര്‍ക്കാ തുടരുക
ആശംസകള്‍
അനൂപ് കോതനല്ലൂര്‍,
താങ്കളുടെ പ്രോത്സാഹനത്തിനു അകമഴിഞ്ഞ നന്ദി
പ്രിയ സഹോദരന്‍ ബഷീര്‍
താങ്കളുടെ ഈ നല്ല ഉദ്യമത്തിന് സര്‍വ്വശക്തന്‍ തക്കതായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടെ.
തുടരുക
സര്‍വ്വ ഭാവുകങ്ങളും.
ഹൃദയങ്ങളെ വിമലീകരിക്കാനുതകുന്ന
സത്പ്രവര്‍ത്തനങ്ങള്‍ക്ക്
സമര്‍ഹമായ ഫലവും പ്രതിഫലവും
അരുളട്ടെ ഉടയോന്‍......
>സലാഹുദ്ധീന്‍ ,
>പള്ളിക്കരയില്‍,
നല്ല വാക്കുകള്‍ക്ക് നന്ദി. പ്രാര്‍ത്ഥനകള്‍ അല്ലാഹ് സ്വീകരിയ്ക്കുമാറാകട്ടെ..
18 കൊല്ലത്തെ എന്റെ ഗള്‍ഫ് സമ്പാദ്യം മനസ്സംത്ര്പ്തിയാണ്‍.....
ഞാനെന്നെക്കുറിച്ച് പലരോടും പറയുന്ന വാക്കുകള്‍ കേട്ട് പലരും ചിരിക്കും.
അപ്പോള്‍ ഞാന്‍ സമ്പന്നന് തന്നെ!.
നല്ല മനസ്സിനെ പടച്ചവന്‍ അനുഗ്രഹിക്കട്ടെ..
പ്രിയത്തില്‍ ഒ എ ബഷീറ്.
(കുറെ ബഷീറുകള്‍ ഇവിടെയുള്ളതിനാല്‍ ചുരുക്കി എഴുതിയതാ oab)
പ്രിയ ഒ.എ.ബഷീര്‍
താങ്കളുടെ ഈ പങ്കുവെക്കലിനു നന്ദി. ഓരൊരുത്തരുടെയും മനസംത്യപ്തി അവരുടെ ചിന്തകള്‍ അടിസ്ഥാനമാക്കി നിര്‍വചിക്കപ്പെടുമ്പോള്‍ പലപ്പോഴും ഇങ്ങിനെ പരിഹാസച്ചിരികള്‍ ഏറ്റുവാങ്ങേണ്ടിവരും .. പക്ഷെ യഥാര്‍ത്ഥ്യം തിരിച്ചറിയാത്തത് കൊണ്ടായിരിക്കാം അവരെ അതിനു പ്രേരിപ്പിക്കുന്നത്..
ഇനിയും മനസമാധാനത്തോടെ ഐശ്വര്യത്തോടെ ജീവിക്കാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ..
Post a Comment