മൊഴിമുത്തുകള്‍-15

ശപിക്കരുത്‌


മൊഴിമുത്ത്‌ :

"ശപിക്കല്‍ സത്യസന്ധനായ വിശ്വാസിക്ക്‌ ചേര്‍ന്നതല്ല" (അബൂ ഹുറൈറ (റ) യില്‍ നിന്ന് നിവേദനം ; ബുഖാരി 10/139, മുസ്‌ലിം 110 )

''ശപിക്കുന്നവന്‍ അന്ത്യനാളില്‍ ശിപാര്‍ശകരോ സക്ഷികളോ ആവാന്‍ യോഗ്യരല്ല'' ( അബൂദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം; മുസ്‌ലിം 2598 )

''അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ, അവന്റെ കോപത്തിനു വിധേയമാവട്ടെ, നരകവാസിയാവട്ടെ എന്നൊന്നും നിങ്ങള്‍ ശപിക്കരുത്‌'' ( സമുറത്‌ബ്നു ജുന്‍ദുബ്‌ (റ) വില്‍ നിന്ന് നിവേദനം , അബൂദാവൂദ്‌ 4906 , തുര്‍മുദി 1977 )

''സത്യവിശ്വാസി ആക്ഷേപകനോ ,ശപിക്കുന്നവനോ, ദുശ്ശീലക്കാരനോ, ദുര്‍നടപ്പുകാരനോ ആവില്ല'' ( ഇബ്നുമസ്‌ ഊദ്‌ (റ)വില്‍ നിന്ന് നിവേദനം, തുര്‍മുദി 1978 )

''മനുഷ്യന്‍ വല്ലതിനെയും ശപിച്ചാല്‍ ആ ശാപം ആകാശത്തേക്കുയരും. അപ്പോള്‍ ആകാശവാതിലുകള്‍ അടയ്ക്കപ്പെടും. അത്‌ കാരണം ആ ശാപം ഭൂമിയിലേക്ക്‌ തന്നെയിറങ്ങും; ഭൂമിയുടെ വാതിലുകളും അടയ്ക്കപ്പെടും. പിന്നീടത്‌ ഇടത്തോട്ടും വലത്തോട്ടും സഞ്ചരിക്കും. ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും ( അബുദ്ദര്‍ദാഅ് (റ) വില്‍ നിന്ന് നിവേദനം, അബൂദാവൂദ്‌ 4905 )

കുറിപ്പ്‌ :

മനുഷ്യന്റെ ഒരു സാധാരണ രീതിയാണു തൊട്ടതിനും പിടിച്ചതിനുമൊക്കെ ശാപ വാക്കുകള്‍ ചൊരിയുക എന്നത്‌. അറിഞ്ഞോ അറിയാതെയോ താന്‍ ചെയ്യുന്നതിന്റെ ദൂരവ്യാപക ഫലങ്ങളെ പറ്റി അവന്‍ /അവള്‍ ചിന്തിക്കുന്നില്ല. കോപം വരുമ്പോള്‍ പലരുടെയും സ്വഭാവമാണ് അപരനെ ശപിക്കുക എന്നത്‌. ഇത്‌ തികച്ചും തെറ്റാണെന്നും ഉപേക്ഷിക്കേണ്ടതാണെന്നും തിരു നബി (സ)യുടെ വചനങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ചില സ്ത്രീകള്‍; മക്കള്‍ എന്തെങ്കിലും അരുതായ്മ പ്രവര്‍ത്തിച്ചാല്‍ അല്ലെങ്കില്‍ അവര്‍ പറഞ്ഞത്‌ കേള്‍ക്കാതെ പ്രവര്‍ത്തിച്ചാല്‍, നിസാര കാര്യത്തിനു പോലും മക്കളെ ശപിക്കുന്നത്‌ കേട്ടിട്ടുണ്ട്‌. അത്തരക്കാരോട്‌ മനസ്സില്‍ എന്തോ ഒരു വെറുപ്പ്‌ കുട്ടിക്കാലത്ത്‌ തന്നെ തോന്നിയിട്ടുണ്ട്‌.

സ്ഥിരമായി തന്റെ മകനെ ശപിച്ചിരുന്ന ഒരു മാതാവ്‌ ഇന്ന് ആ മകന്റെ വേര്‍പാടില്‍ ദു:ഖിക്കുന്ന ( സന്തോഷിക്കുകയാവും എന്ന് ചിലര്‍ പറയുന്നു. കാരണം അത്രയ്ക്കും വഴി വിട്ട ജീവിതമായിരുന്നു ആ മകന്‍ നയിച്ചിരുന്നത്‌ ) അവസ്ഥ അറിയാം. ആ മാതാവിന്റെ ശാപ വാക്കുകളാണോ ആ മകനെ സ്വന്തം മാതാവിനെ തല്ലിച്ചതക്കുന്ന മകനാക്കി, മദ്യത്തിനും മയക്കു മരുന്നിനും അടിമയാക്കി, അരുതാത്ത ബന്ധങ്ങള്‍ക്കുടമയാക്കി, അവസാനം നാട്ടുകാരാലും വീട്ടുകാരാലും തള്ളപ്പെട്ട അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കിടപ്പു മുറിയില്‍ ഒരു തുണ്ടം കയറില്‍ ജീവനോടുക്കുന്നതിലേക്ക്‌ നയിച്ചത്‌ എന്ന് ആരെങ്കിലും കരുതിയാല്‍ അതില്‍ അവരെ കുറ്റപ്പെടുത്താന്‍ ആവില്ല. തന്റെ ആയുസ്സു മുഴുവന്‍ ഗള്‍ഫില്‍ രക്തം വിയര്‍പ്പാക്കി ജീവിതം കളഞ്ഞ ഒരു പിതാവിനു താങ്ങും തണലുമാവേണ്ടിയിരുന്ന ആ യുവാവിന്റെ ജീവിതം അങ്ങിനെ ദാരുണമായി അവസാനിച്ചു.

നമ്മുടെ നാവുകള്‍ മറ്റുള്ളവരെ / മറ്റുള്ളതിനെ ശപിക്കാനായി ഉപയോഗിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യവും നല്ല മനസ്സും നമുക്കേവര്‍ക്കും ജഗന്നിയന്താവ്‌ കനിഞ്ഞരുളട്ടെ..

അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ

15 Response to മൊഴിമുത്തുകള്‍-15

July 28, 2008 at 12:08 PM

നമ്മുടെ നാവുകള്‍ മറ്റുള്ളവരെ / മറ്റുള്ളതിനെ ശപിക്കാനായി ഉപയോഗിക്കാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യവും നല്ല മനസ്സും നമുക്കേവര്‍ക്കും ജഗന്നിയന്താവ്‌ കനിഞ്ഞരുളട്ടെ..

July 28, 2008 at 1:57 PM

അതു തന്നെ. നല്ലതു പറയാനും നല്ലതു മാത്രം ചിന്തിയ്ക്കാനും എല്ലാവര്‍ക്കും തോന്നട്ടെ.

July 28, 2008 at 6:46 PM

അതു തന്നെ. നല്ലതു പറയാനും നല്ലതു മാത്രം ചിന്തിയ്ക്കാനും എല്ലാവര്‍ക്കും തോന്നട്ടെ.

July 28, 2008 at 11:28 PM

വളരെ നല്ല അറിവ്....ഞാന്‍ പലപ്പോഴും ചിന്തിക്കുമായിരുന്നു ഇതിനെക്കുറിച്ച്...ഇപ്പോള്‍ കിട്ടിയിരിക്കുന്നു നല്ലൊരു ഉത്തരം...നന്ദി..

July 28, 2008 at 11:55 PM

ഒരു മാര്‍ഗവും ലഭിക്കാതെ ശപിക്കപ്പെട്ടവനിലേക്ക്‌ (അര്‍ഹനാണെങ്കില്‍ ) ചെന്ന് ചേരും. അല്ലാത്ത പക്ഷം അത്‌ ശപിച്ചവനിലേക്ക്‌ തന്നെ തിരിച്ച്‌ പോകും

ചിന്തിപ്പിച്ചു ഏറെ ചിന്തിപ്പിച്ചു...

July 29, 2008 at 9:10 AM

>ശ്രീ,
>ഷാഫ്‌,
>ശിവ,
>ഫസല്‍,

നല്ല വാക്കുകള്‍ക്ക്‌ നന്ദി. ഉപകാരപ്രദമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ചെറു ചിന്തകളുടെ സ്ഫുരണങ്ങള്‍ മനോ മുകുരങ്ങളില്‍ പിറന്ന് നമ്മുടെ മനസ്സിനെ വിമലീകരിക്കാന്‍ കഴിയട്ടെ

July 29, 2008 at 9:39 AM

മൊഴിമുത്തുകള്‍ക്ക് നന്ദി. നല്ല ഉദ്യമം.

July 29, 2008 at 4:33 PM

ശപിക്കുക നല്ല മനസ്സിന് ചേര്‍ന്ന ഒരു പ്രവര്‍ത്തിയല്ല.നല്ല മനസ്സും ചിന്താഗതികളും കൂടി
മറ്റുള്ളവരെയും സേനഹിക്കാനാണ് ശ്രമിക്കേണ്ടത്.

July 29, 2008 at 5:05 PM

നല്ലതു ചിന്തിക്കാനും, നല്ലതുമാത്രം പറയാനും എല്ലാവർക്കും കഴിയട്ടെ എന്നാശംസിക്കുന്നു
ബഷീറിന്റെ വിഞ്ജാനപ്രദമായ പോസ്റ്റ് വളരെ നന്നായിരുന്നു

July 30, 2008 at 6:39 AM

ബഷീര്‍‌ നല്ല വചനങ്ങള്‍
ഞാനും വിശ്വസിക്കുന്നു
മറ്റുള്ളവരെ വിധിക്കാനോ
ശപിക്കാണൊ മനുഷ്യനായ
ഒരുവനര്‍‌ഹത ഇല്ലാതന്നെ!!
സ്നേഹാശംസകളോടെ
മാണിക്യം

July 30, 2008 at 10:11 AM

ബഷിര്‍ക്കാ നന്ദി വച്ചതിന്, എനിക്ക് ഒരു അബദധം പറ്റിയാതാണ്

July 30, 2008 at 9:26 PM

പ്രിയപ്പെട്ട ബഷീർ ഇക്കാ,
ഞാൻ ഷെറി, എന്നെ ഓർമ്മയുണ്ട് എന്നു കരുതുന്നു. ബ്ലോഗ് വായിച്ചു.നന്നായിട്ടുണ്ട്.
പിന്നെ എന്റെ വക പ്രത്യേകം നന്ദി. യൂണീക്കോഡും മംഗ്ലീഷും എന്നെ എന്റെ ബ്ലോഗിന് ആദ്യകമന്റ് ഇക്കയുടെ വകയായിരുന്നു. ഒരു സന്തോഷ വാർത്ത അറിയിക്കുവാനുണ്ട്. ഞാൻ പ്റഞിരുന്ന ബ്ലോഗ് ലിസ്റ്റിംഗ് സൈറ്റ് എന്നെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ഈ വിവരം ആദ്യമായി അറിയിക്കുന്നത്. ബഷീറിക്കയെ ആണ്.അഡ്രസ്സ് www.keralainside.netഇവിടെ ഞെക്കിയാൽ അവിടെ എത്തും എന്നു പ്രതീക്ഷിക്കുന്നു ഇപ്പോൾ പരീക്ഷണാർഥം ഓടാൻ തുടങിയിരിക്കുന്നു. ഈ കമ്മന്റ് കിട്ടിയാൽ സൈറ്റ് സന്ദർശിക്കണേ. ബഷീർക്കായുടെ അടുത്ത ബ്ലോഗ് ഏറ്റവും ആദ്യം ലിസ്റ്റ്റ് ചെയ്തു വരിക അവിടെ ആകും നോക്കിക്കോ..ബഷീർ ഇക്കയുടെ മാത്രമല്ല എല്ലാവരുടെയും ബ്ലോഗുകൾ ഏറ്റവും ആദ്യം ലിസ്റ്റ് ചെയ്യുക ഇവിടെ ആകണം എന്നതിനു വെണ്ടി കുറെ ദിവസങളായി ഉറക്കമൊഴിക്കുന്നു..ഇപ്പോൾ വല്ലാത്ത സമാധാ‍നം തോന്നുന്നു.. ഇനി എല്ലാം നിങളൂ ടെ കയ്യിലാണ്.ഈ വിവരം എല്ലാവരെയും അറിയിക്കണേ.. എനിക്ക് അറിയിക്കാൻ യാതൊരു മാർഗവും ഇല്ലാഞിട്ടാണ്..ഞാൻ ഒരു ബ്ലോഗ് തുടങിയിട്ട് എതാനും ദിവസങളെ ആയുള്ളൂ.. ഇനിയും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലാ.. അതു കൊണ്ട് ഈ വിവരം ഒരു ബ്ലോഗിലൂടെ എല്ല സുഹൃത്തുക്കളേയും അറിയിക്കമ്മെന്നു വച്ചാൽ നടക്കില്ല..എങിനെ ഈ ബ്ലോഗ്ഗ് സൈറ്റ് ഉപയോഗിച്ചു നിങൾക്ക് എളുപ്പത്തിൽ നിമിഷങൾക്കകം ബ്ലോഗ് ലിസ്റ്റിംഗ് നടത്താമെന്നതിനെ കുറിച്ചു ഒരു ബ്ലോഗ്ഗ് എഴുതിക്കൊണ്ടിരിക്കുന്നുണ്ട്. ലിസ്റ്റ് ചെയ്തു വരുംബോൾ വായിക്കണേ..ഞാനൊരു ഇ മെയിലും അയക്കുന്നുണ്ട്.. അതും വായിക്കാൻ മറക്കരുതേ..

July 30, 2008 at 9:59 PM

സ്ത്രീകള്‍ ശാപവാക്കുകള്‍ കൂടുതല്‍ ഉച്ചരിക്കുന്നതിനാല്‍ നരകത്തില്‍ അവരെയാണു കൂടുതല്‍ കണ്ടതെന്ന നബി വചനം ഓര്‍ക്കുന്നു.. നന്ദി.

August 1, 2008 at 11:19 PM

നമ്മില്‍ നിന്നുണ്ടായ് എല്ലാ ശാപ വാക്കുകള്‍ക്കും പടച്ചവന്‍ മാപ്പ് നല്‍കുമാറാകട്ടെ. ആമീന്‍.

August 3, 2008 at 11:47 AM

>അല്‍ഫോണ്‍സകുട്ടി

നല്ല വാക്കുകള്‍ക്ക്‌ നന്ദി. വീണ്ടും വരുമല്ലോ

>അനൂപ്‌ കോതനല്ലൂര്‍

തീര്‍ച്ചയായും. ശപിക്കുക എന്നത്‌ ദുസ്വഭാവം തന്നെ. പരസ്പരം ശപിയ്ക്കാതിരിക്കാന്‍ നമുക്ക്‌ കഴിയട്ടെ.. തുടര്‍വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

>രസികന്‍

നല്ലതിനായി നിലകൊള്ളാന്‍ നല്ല മനസ്സുണ്ടാവട്ടെ നമുക്കെന്നും. .. അഭിപ്രായത്തിനു നന്ദി

>മാണിക്യം,

അതെ, ഒരാളെ ശപിക്കാനോ .ജീവനെടുക്കാനോ മനുഷ്യനു അധികാരമില്ല. പക്ഷെ ഇന്ന് മനുഷ്യന്‍ ചെയ്ത്‌ കൊണ്ടിരിക്കുന്നത്‌ അതിനു നേര്‍ വിപരീതവും.. വന്നതിനും വായനക്കും അഭിപ്രായത്തിനു നന്ദി


>യൂനുസ്‌ വെള്ളിക്കുളങ്ങര

മനസ്സിലായില്ല. എന്താണുദ്ധേശിച്ചതെന്ന്

>ഷെറി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. വീണ്ടും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ..

OT:
താങ്കളുടെ ബ്ലോഗ്‌ നോക്കുന്നതാണ്
ആദ്യത്തെ ഒന്ന് രണ്ട്‌ ബ്ലോഗുകള്‍ ചിലപ്പോള്‍ ലിസ്റ്റ്‌ ചെയ്യാറില്ല. ഇ-മെയില്‍ കിട്ടിയിട്ടില്ല
pbbasheerഅറ്റ്‌ ജിമെയില്‍ ഡോട്ട്‌ കോം

>എം.എം.ആര്‍

മിഅറാജ്‌ ദിനത്തില്‍ നബി(സ) തങ്ങള്‍ ദര്‍ശിച്ച ദ്യഷ്ടാന്തങ്ങളില്‍ ഒന്നായി അത്‌ വിവരിക്കുന്നുണ്ടെന്നാണു ഓര്‍മ്മ. ശാപ വാക്കുകള്‍ ഉപയോഗിക്കാതിരിക്കാനുള്ള മനസ്സ്‌ ഏവര്‍ക്കുമുണ്ടാവട്ടെ. അഭിപ്രായം എഴുതിയതില്‍ സന്തോഷം

>ഓ.എ.ബി

പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കട്ടെ.. ചെയ്തുപോയ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനും നമുക്ക്‌ കഴിയട്ടെ..