രോഗിയെ സന്ദര്‍ശിക്കല്‍-മര്യാദകള്‍
മൊഴിമുത്ത്:
''നിങ്ങള്‍ ബന്ധിക്കപ്പെട്ടവനെ അഴിച്ചിടുക. ക്ഷണിച്ചവന്ന് ഉത്തരം നല്‍കുക. വിശന്നവന് ഭക്ഷണം കൊടുക്കുകയും, രോഗിയെ സന്ദര്‍ശിക്കുകയും ചെയ്യുക. ( അബൂ മുസ അല്‍ അഷ്‌അരി റിപ്പോര്‍ട്ട് ചെയ്ത ഹദീസ്)
രോഗിയെ സന്ദര്‍ശിക്കുന്നതില്‍ ശ്രേഷഠമായത് രോഗിയുടെ അരികില്‍ നിന്ന് വേഗത്തില്‍ പോരുന്നതാണ്'( ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് )
കുറിപ്പ്:
ബന്ധനസ്ഥനായവരെ വിട്ടുകൊടുക്കലും , ശരിയായ രീതിയില്‍ വിവാഹചടങ്ങിനും മറ്റും ക്ഷണിക്കപ്പെട്ടാല്‍ ക്ഷണം സ്വീകരിച്ച് പങ്കെടുക്കലും, വിശന്നു വലഞ്ഞവനു ഭക്ഷണം കൊടുക്കലും കൂടാതെ രോഗിയെ സന്ദര്‍ശിക്കലും സത്‌കര്‍മ്മങ്ങളായി എണ്ണപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തില്‍ പകര്‍ത്തേണ്ട കാര്യമാണിതെല്ലാം എന്നതില്‍ ആര്‍ക്കും സംശയമുണ്ടാവാന്‍ സാധ്യതയില്ല. അത് പോലെ നാം രോഗികളെ സന്ദര്‍ശിക്കുന്നത് പുണ്യകര്‍മ്മമാണെന്നിരിക്കെ അവരെ സന്ദര്‍ശിക്കുമ്പോള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ദീര്‍ഘമായ സന്ദര്‍ശനം ഒഴിവാക്കുകയാണു വേണ്ടത്. അത്തരം സന്ദര്‍ശനമാണു കൂടുതല്‍ പ്രതിഫലമര്‍ഹിക്കുന്നത്.
ഒരാള്‍ രോഗിയായല്‍ അയാളെ സന്ദര്‍ശിക്കുന്നവരില്‍ ചിലര്‍ സാമാന്യ മര്യാദകളില്ല്ലാതെ അല്ലെങ്കില്‍ താന്‍ പറയുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഫലങ്ങള്‍ രോഗിയില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് മനസ്സിലാക്കാതെ ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും രോഗിയെയും ബന്ധുക്കളെയും വിഷമത്തിലാക്കാറുണ്ട്. ഹൃദ്രോഗിയായ ഒരാളുടെ അടുത്ത് ഹൃദ്രോഗം മൂലം തന്റെ സുഹൃത്ത് മരിച്ചതും , ഒരു അസുഖവും ഇല്ലാതിരുന്ന വേറൊരാള്‍ പെട്ടെന്ന് മരിച്ചതുമെല്ലാം പൊടിപ്പും തൊങ്ങലും വെച്ച് വിവരിച്ചാല്‍ അത് കേള്‍ക്കുന്ന രോഗിക്ക് എന്ത് സമാധാനമാണുണ്ടാവുക ? ഇത്തരക്കാരുടെ ദീര്‍ഘ സന്ദര്‍ശനം കൊണ്ട് ഇല്ലാത്ത അസുഖം ഉണ്ടാവാന്‍ ഏറെ സാധ്യതയുണ്ട് താനും. രോഗിയെ കൂടുതല്‍ സംസാരിപ്പിക്കാതെയും നാം നോക്കണം .നമ്മുടെ സന്ദര്‍ശനം കൊണ്ട്, വാകുകള്‍ കൊണ്ട് രോഗിക്ക് ആശ്വാസമുണ്ടായില്ലെങ്കിലും ആശങ്കയുണ്ടാവാതിരിക്കന്‍ ശ്രമിക്കേണ്ടതാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്ന തിരു നബി വചനങ്ങള്‍ നമുക്ക് മറക്കാതിരിക്കാം
7 Response to മൊഴിമുത്തുകള്‍-25
രോഗിയെ സന്ദര്‍ശിക്കുന്നതില്‍ ശ്രേഷഠമായത് രോഗിയുടെ അരികില്‍ നിന്ന് വേഗത്തില്‍ പോരുന്നതാണ്'( ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസ് )
മറ്റുള്ളവന്റെ വേദനകള്‍ മനസ്സിലാക്കാനും സൃഷ്ടാവ തനിക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ വില മനസ്സിലാക്കാനും രോഗസന്ദര്‍ശനം കൊണ്ട് സാധിക്കുന്നു. പ്രയാസങ്ങളനുഭവിക്കുന്ന രോഗിയെ ആശ്വാസവാക്കുകള്‍ കൊണ്ട് സാന്ത്വനം നല്‍കുന്നതിന് പകരം കൂടുതല്‍ മന:സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന രൂപത്തിലുള്ള സംസാരവും പ്രവൃത്തിയും ഒഴിവാക്കേണ്ടത് തന്നെ. അത്തരം പ്രവണതകള്‍ രോഗസന്ദര്‍ശനമെന്ന തിരുസുന്നത്തിനെ നിഷ്ഫലമാക്കുന്നതോടൊപ്പം രോഗിയുടെ ആത്മവീര്യത്തെ തന്നെ ചോര്‍ത്തിക്കളയുന്നു.
മൊഴിമുത്തുകള്‍ ഇനിയും മുന്നോട്ട് ഏറെ ദൂരം സഞ്ചരിക്കട്ടെയെന്ന് ഞാന്‍ ആശിക്കുന്നു...അപ്പോള്‍ എനിക്കും ഒപ്പം കൂടാമല്ലോ...
:)
>കാസിം തങ്ങള്‍,
തീര്‍ച്ചയായും . മറ്റുള്ളവരുടെ രോഗങ്ങളും വിഷമതകളും നേരിട്ട് കാണുമ്പോള്‍ നമ്മുടെ അസുഖങ്ങള്‍ ഒന്നുമല്ലെന്ന് നമ്മെ അത് ബോധ്യപ്പെടുത്തുന്നു. വിശദമായ കമന്റിനു നന്ദി
>ശിവ
താങ്കളെപ്പോലുള്ള സുമനസ്സുകളുടെ പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ഏറെ വിലപ്പെട്ടതാണ്. നമുക്കൊരുമിച്ച് സഞ്ചരിക്കാം .നന്ദി
>മുല്ലപ്പൂവ്
നന്ദി. വായനയ്ക്കും പുഞ്ചിരിയ്ക്കും. അഭിപ്രായങ്ങളും അറിയിക്കുമല്ലോ
ബഷീര്‍ജീ: ആശംസകള്‍
>പേടി രോഗയ്യര്‍ CBI
നന്ദി.
Post a Comment