മൊഴിമുത്തുകള്‍-24

രോഗിയെ സന്ദര്‍ശിക്കണം
മൊഴിമുത്ത്‌:

  • ''രോഗിയെ സന്ദര്‍ശിക്കുന്നവന്‍ അല്ലാഹുവിന്റെ ദയയില്‍ പ്രവേശിക്കുന്നു. രോഗിയുടെ അടുത്ത്‌ അവന്‍ ഇരുന്നാല്‍ അല്ലാഹുവിന്റെ കാരുണ്യം അവനില്‍ നിറയുന്നതാണ്''
(അബുമുസല്‍ അശ്‌അരി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌:

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനും /ദയയ്ക്ക്‌ പാത്രമാവുന്നതിനുള്ള ഒരു പുണ്യ കര്‍മ്മമാണു രോഗിയെ സന്ദര്‍ശിക്കല്‍. വിശ്വാസികള്‍ക്ക്‌ അത്‌ കടമയാക്കിയിട്ടുള്ളതുമാണ്
രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക്‌ / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.

നാം ആരോഗ്യത്തോടെയിരിക്കുമ്പോള്‍ രോഗം ബാധിച്ച്‌ അവശരായവരെ സന്ദര്‍ശിക്കുന്നതിലൂടെ അവര്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കാനും നമ്മുടെ ആരോഗ്യപരമായ അവസ്ഥയില്‍ ജഗന്നിയന്താവില്‍ നന്ദി പറയാനും അവസരം ഉണ്ടാവണം. എന്നാല്‍ ചില മാരകമായ പകര്‍ച്ച വ്യാധികള്‍ പിടിപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനും മറ്റും നിബന്ധനകള്‍ പാലിക്കുകയും വേണം. രോഗികള്‍ക്ക്‌ നമ്മുടെ സന്ദര്‍ശനം ഒരു ശല്യമാവാതെ നോക്കേണ്ടതും നമ്മുടെ കടമയാണ്

എല്ലാ മാരകമായ രോഗങ്ങളില്‍ നിന്നും നമുക്ക്‌ രക്ഷയുണ്ടാവാന്‍ പ്രാര്‍ത്ഥനയോടെ.

13 Response to മൊഴിമുത്തുകള്‍-24

October 13, 2008 at 1:09 PM

രോഗികളെ സന്ദര്‍ശിക്കാനും അവരെ ആശ്വസിപ്പിക്കാനും രോഗം ബാധിച്ച വ്യക്തിക്ക്‌ / കുടുബത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്ത്‌ കൊടുക്കാനും നമ്മിലധികപേര്‍ക്കും സമയം കണ്ടെത്താന്‍ കഴിയാറില്ല അല്ലെങ്കില്‍ അതൊരു പുണ്യകര്‍മ്മമായോ മറ്റോ പരിഗണിക്കാറില്ല എന്നതല്ലേ വാസ്തവം. അഥവാ ചെയ്യുന്നവര്‍ തന്നെ (അധികപേരും ) ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും.

October 13, 2008 at 2:26 PM

പലരും മറന്നുപോകുന്ന ഒരു സത്യം ..
ആശംസകൾ

October 14, 2008 at 8:39 AM

>രസികന്‍,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

October 14, 2008 at 1:02 PM

"ജനങ്ങളെ കാണിക്കാനും ചില ലാഭക്കച്ചവടങ്ങളുടെ കണക്കുകൂട്ടലുകളോടെയും."

അങ്ങനെ ഉള്ളവരെ വിടുക. മറ്റുള്ളവര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍ .

October 14, 2008 at 2:57 PM

>അശ്വതി,

എല്ലാവരും അങ്ങിനെയുള്ളവരല്ലെന്നതില്‍ ആശ്വസിക്കാം. എല്ലാവരും ദൈവ സ്ര്യഷ്ടികള്‍ തന്നെ .
വായിച്ച്‌ അഭിപ്രായം എഴുതിയതില്‍ വളരെ സന്തോഷം

October 14, 2008 at 6:54 PM

പലപ്പോഴും നാം മറന്നു പോകുന്ന ഒരു കാര്യം...രോഗിയെ നാം സന്ദര്‍ശിക്കുമ്പോള്‍ അയാള്‍ക്ക് എത്ര മാത്രം സന്തോഷം കിട്ടുന്നുണ്ടാകും...തന്നെ കരുതലോടെ നോക്കാന്‍ ഒരാള്‍ ഉണ്ടെന്ന് അറിയുന്നതു തന്നെ എത്ര നല്ല കാര്യം...ഇതൊക്കെ ഓര്‍മ്മിപ്പിക്കുന്നതിന് നന്ദി...

October 15, 2008 at 8:54 AM

>ശിവ,

തീര്‍ച്ചയായും. ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ രോഗം ബാധിച്ച്‌ കിടക്കേണ്ടി വന്നാലുള്ള അവസ്ഥ വളരെ ഭീകരമാണ്. നമ്മുടെ ഇഷ്ടജനങ്ങള്‍ കൂട്ടിനുണ്ടെങ്കില്‍ മാനസൈകമായി ആ രോഗത്തെ തോത്പ്പിക്കാന്‍ കഴിയുന്നു. രോഗികളെ സന്ദര്‍ശിച്ച്‌ ശല്യം ചെയ്യുന്നവരുമുണ്ട്‌ അതിനെ പറ്റി പിന്നീട്‌ .. താങ്കളുടെ വായനയ്ക്കും മനസു പങ്ക്‌ വെച്ചതിനും ഏറെ സന്തോഷം

October 16, 2008 at 10:38 PM

രോഗികളെ സന്ദര്‍ശിക്കുന്നതും, ആശ്വസിപ്പിക്കുന്നതും ഏറ്റവും ഉചിതമായ ഒരുകാര്യമാണ്. ഒപ്പം അതുപോലെ തന്നെ പ്രാധാന്യമേറീയതൊന്നാണ് നമ്മുടേ സന്ദര്‍ശനം രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവോ എന്നുള്ള തിരിച്ചറിവും. ഔചിത്യമായി പ്രവര്‍ത്തിക്കുകയെന്നുള്ളതാണു ഏക പോംവഴി.

നല്ല പോസ്റ്റ്.

October 18, 2008 at 12:19 PM

>ചിരിപ്പൂക്കള്‍

തീര്‍ച്ചയായും ഓചിത്യമില്ലാതെ രോഗികളുടെ അടുക്കല്‍ സംസാരിക്കുന്നതും അവരെ വിഷമിപ്പിക്കുന്ന രീതിയിലുള്ള സന്ദര്‍ശാനവും വിലക്കേണ്ടതാണ്. അതിനെ പറ്റി അടുത്ത പോസ്റ്റില്‍ .ഇന്‍ശാ അല്ലാഹ്‌.. താങ്കളുടെ അഭിപ്രായത്തിനു നന്ദി

October 21, 2008 at 4:02 PM

അറിയാത്ത ഭാഷ സംസാരിക്കുന്ന ഡോക്റ്റര്‍ ചികിത്സിക്കുന്നതും,ആരും കൂട്ടിനില്ലാത്ത ഒരിടത്ത് മരിച്ചു വീഴുന്നതും ഏറ്റവും ദുഷ്കരമായ കാര്യം ആണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്.അള്ളാഹു കാക്കുമാറാകട്ടെ.
താങ്കള്‍ ഞാന്‍ ജോലി ചെയ്യുന്ന റേഡിയൊ കേള്‍ക്കാറുണ്ട് എന്നു വിശ്വസിക്കട്ടെ.

October 22, 2008 at 9:26 AM

റഫീഖ്‌,

ആദ്യം പറഞ്ഞതിന്റെ തിക്ത ഫലം ഈ പ്രവാസ ഭൂമിയില്‍ പലര്‍ക്കും അനുഭവമാണ`്`. രണ്ടാമത്‌ സൂചിപ്പിച്ചതും അങ്ങിനെതന്നെ. പെട്ടെന്നുള്ള മരണങ്ങളില്‍ നിന്നും അപകട മരണങ്ങളില്‍ നിന്നും അല്ലാഹു നമ്മെ എല്ലാവരെയും കാത്ത്‌ രക്ഷിക്കട്ടെ. ആമീന്‍..
ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയതില്‍ ഏറെ സന്തോഷം

OT
താങ്കള്‍ വര്‍ക്ക്‌ ചെയ്യുന്ന റേഡിയോ തുടക്കം മുതല്‍ കേട്ടിരുന്നു. അവിടെ വന്നിട്ടുണ്ട്‌. പരിപാടികളില്‍ പങ്കെടുക്കാറുമുണ്ടായിരുന്നു. ഇപ്പോള്‍ അവിടെയുള്ള രമേഷ്‌ ജി, റജി മണ്ണേല്‍ എന്നിവര്‍ എന്നെ മറന്നിട്ടില്ലെങ്കില്‍ ചോദിച്ചാല്‍ മതി :)

October 23, 2008 at 4:40 PM

ബഷീറേ ഈ സംഭവ് കൊള്ളാല്ലാ ഹൈ..:)

ആശംസകള്‍

October 25, 2008 at 3:19 PM

>പ്രയാസി,

കൊള്ളാമെന്ന് തോന്നിയതില്‍ സന്തോഷം. കൊള്ളാവുന്നത്‌ ഉള്‍കൊള്ളാനും കഴിയട്ടെ : ) വീണ്ടും വരുമല്ലോ