മൊഴി മുത്തുകൾ-40


‘വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ’മൊഴിമുത്ത്‌:

" അവസാന നാളിൽ ഒരാളെ കൊണ്ട്‌ വന്ന് നരകത്തിലേക്കെറിയപ്പെടും. അവന്റെ വയറ്റിൽ നിന്ന് കുടലുകൾ പുറത്ത്‌ വരികയും കഴുത ആസുകല്ലു ചുറ്റുന്നത്‌ പോലെ ആ കുടലുമായി അവൻ ചുറ്റിത്തിരിയുകയും ചെയ്യും. തത്സമയം നരക വാസികൾ അടുത്ത്‌ കൂടി അവനോട്‌ ചോദിക്കും. നിനക്കെന്ത്‌ പറ്റി ? നീ നല്ല കാര്യങ്ങൾ കൽപിക്കുകയും ചീത്ത വിരോധിക്കുകയും ചെയ്തിരുന്നവനാണല്ലോ ! അപ്പോൾ അവൻ പറയും .നല്ലത്‌ കൽപിച്ചിരുന്നെങ്കിലും ഞാനത്‌ ചെയ്തിരുന്നില്ല. തിന്മ വിരോധിച്ചിരുന്നെങ്കിലും ഞാൻ അത്‌ പ്രവർത്തിച്ചിരുന്നു "
(ഉസാമത്ത്ബ്നു ഹാരിസ(റ) നിവേദനം: ‌ബുഖാരി 6/238 , മുസ്‌ലിം, 2989 )

ഖുർആനിൽ അല്ലാഹു പറയുന്നു.

" സ്വശരീരങ്ങളെ മറന്ന് കൊണ്ട്‌ നിങ്ങൾ ജനങ്ങളോട്‌ നന്മയുപദേശിക്കുകയാണോ ? നിങ്ങൾ വേദ ഗ്രന്ഥം പാരായണം ചെയ്യുന്നുണ്ട്‌, എന്നിട്ടും അത്‌ നിങ്ങൾ മനസ്സിലാക്കുന്നില്ലേ!"
( സൂറത്ത്‌ അൽ-ബഖറ : സൂക്തം 44)


വിവരണം:

നല്ലത്‌ കൽപ്പിക്കുകയും ചീത്ത പ്രവൃത്തികൾ തടയുകയും ചെയ്തിട്ടും വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവുന്നതിനെ സംബന്ധിച്ചും അതിന്റെ അനന്തര ഫലത്തെ സംബന്ധിച്ചും ഈ ഹദീസും ആയത്തും നമ്മെ ഓർമ്മപ്പെടുത്തുന്നു.

കുറിപ്പ്‌ :

സത്യത്തിൽ ഈ ഹദീസും ആയത്തും നമ്മുടെ ഓരോരുത്തരുടെയും കണ്ണും ഖൽബും തുറപ്പിക്കേണ്ടതല്ലേ ! നമ്മുടെയൊക്കെ ഓരോരുത്തരുടെയും നിത്യ ജിവിതം എടുത്ത്‌ പരിശോധിച്ചാൽ നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിൽ എത്രമാത്രം അന്തരമുണ്ടെന്ന് ഓരോരുത്തർക്കും ബോധ്യമാവും. കുടുംബ ജീവിതത്തിലായാലും, സുഹൃത്തുക്കളുമായും സമൂഹവുമായും ഇടപഴകുമ്പോഴായാലും നാം പ്രാവർത്തികമാക്കാത്ത കാര്യങ്ങൾ എന്തൊക്കെയാണ്‌ നാം മറ്റുള്ളവർക്ക്‌ ഉപദേശമായും നിർദ്ദേശമായും നൽകുന്നത്‌. അത്‌ പോലെ നമ്മുടെ മക്കളോടും ഭാര്യയോടും കൂട്ടുകാരോടും എല്ലാം ചെയ്യരുതെന്ന് വിലക്കുന്ന പല കാര്യങ്ങളും അവർ അറിയാതെ ചെയ്യുന്നവരല്ലേ ഞാനടക്കമുള്ളവരിലെ മിക്കപേരും !

ഇനി വ്യക്തി തലത്തിൽ നിന്ന് സമൂഹത്തിലേക്കിറങ്ങിയാൽ അവിടെ പഞ്ചായത്ത്‌ ,പള്ളിക്കമ്മിറ്റി മെമ്പർമുതൽ രാജ്യത്തിന്റെ പരമോന്നത പദവിയിലിരിക്കുന്നവരുടെ വരെ വാക്കും പ്രവ്രൃത്തിയും എത്ര മാത്രം സാമ്യമുണ്ടെന്നുള്ളത്‌ നാം കാണുന്നു. രാഷ്ടീയക്കാരുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ലാതതിനാൽ അതിലേക്ക്‌ പ്രവേശിക്കുന്നില്ല.

ചാരുകസേരയിലിരുന്ന് സിഗരറ്റ്‌ വലിച്ച്‌ അന്തരീക്ഷ മലിനീകരണവും അതോടൊപ്പം സ്വയം നശീകരണവും നടത്തിക്കൊണ്ടിരിക്കുന്ന പിതാവ്‌ തന്റെ മകനെ പുകവലിക്കുന്നതിൽ നിന്ന് വിലക്കുന്നതിലെ വിരോധാഭാസം പോലെ, പലപ്പോഴും നമ്മുടെ മക്കളുടെ മുന്നിൽ അവർ ചെയ്യരുതാത്തത്‌ ചെയ്യുമ്പോൾ ആത്മാർത്ഥമായി വിലക്കുവാൻ നമ്മിൽ പലർക്കും ആവില്ല എന്നതല്ലേ വാസ്തവം !

ഒരിക്കൽ പ്രവാചക സന്നിധിയിൽ, ‘തന്റെ മകൻ അമിതമായി മധുരം കഴിക്കുന്നു നബിയേ അവനെയൊന്ന് ഉപദേശിക്കണമെന്ന’ അഭ്യർത്ഥനയുമായി വന്ന ഉമ്മയോട്‌ അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി പറയാതെ തിരിച്ചയക്കുകയും, വീണ്ടും ദിവസങ്ങൾക്ക്‌ ശേഷം അതേ പരാതിയുമായി ആ ഉമ്മ വന്നപ്പോൾ മകനെ വിളിച്ച്‌ നബി(സ) മധുരം കഴിക്കുന്നത്‌ കുറയ്ക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇതിനു മുന്നേ വന്നപ്പോൾ പ്രതികരിക്കാതിരുന്നതിന്റെ കാരണമന്വേഷിച്ച മഹതിയോട്‌ പ്രവാചകർ (സ) പറഞ്ഞു. ‘ഞാനും മധുരം ഇഷ്ടപ്പെടുകയും കൂടുതൽ കഴിക്കുകയും ചെയ്തിരുന്നു. ഞാൻ ചെയ്യുന്ന കാര്യം മറ്റുള്ളവരെ വിലക്കുന്നതിനു മുന്നേ സ്വയം അതിൽ നിന്നു ഒഴിവാകുവാൻ ശീലിക്കുകയായിരുന്നു ഈ ദിവസങ്ങളിൽ’

അന്ത്യ പ്രവാചകർ മുഹമ്മദ്‌ നബി(സ)യുടെ ജന്മ ദിനം കൊണ്ട്‌ അനുഗ്രഹീതമായ മാസമായ റബീഉൽ അവ്വലിലേക്ക്‌ പ്രവേശിച്ച വേളയിൽ ആ മഹാനുഭാവന്റെ ഉപദേശങ്ങൾ ജീവിതത്തിൽ പാലിക്കാൻ ജഗന്നിയന്താവായ അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ .. ആശംസകൾ

അല്ലാഹുവിന്റടുക്കൽ ഏറ്റവും കോപത്തിനു പാത്രമാകുന്ന കാര്യമാണ്‌ ചെയ്യാത്തത്‌ ഉപദേശിക്കലും അഥവാ വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമാവൽ എന്ന ഓർമ്മയോടെ നമ്മുടെയെല്ലാം നിത്യ ജീവിതത്തിൽ കഴിവിന്റെ പരമാവധി വാക്കും പ്രവൃത്തിയും ചേർന്ന് പോകാൻ സൗഭാഗ്യമുണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ..

20 Response to മൊഴി മുത്തുകൾ-40

February 15, 2010 at 9:26 AM

മൊഴിമുത്തുകൾ-40

വാക്കും പ്രവൃത്തിയും പരസ്പര വിരുദ്ധമായാൽ’

February 15, 2010 at 11:28 AM

നേതാക്കളിലും, സധാരണക്കാരിലും സര്‍വ്വസാധാരണമാണ് ഈ വാക്കും പ്രവര്‍ത്തിയും പൊരുത്തമില്ലായ്മ. സ്വന്തം മക്കളോടെങ്കിലും ഉപദേശങ്ങളില്‍-പ്രവര്‍ത്തികളില്‍ സത്യസന്ധത പുലര്‍ത്താന്‍ കഴിയുന്നവര്‍ എത്രപേരുണ്ട്?

വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധത പുലര്‍ത്താന്‍ ദൈവം എല്ലാവരെയും സഹായിക്കട്ടെ.

February 15, 2010 at 1:39 PM

മധുരം കഴിയ്ക്കുന്ന സ്വഭാവം നിര്‍ത്താനായി ഒരു ബാലനെ നബി ഉപദേശിയ്ക്കുന്ന ആ കഥ മുന്‍പ് വായിച്ചിട്ടുണ്ട്. അത് എല്ലാ കാര്യങ്ങളിലും സത്യം തന്നെയാണ്.

നന്നായി, ബഷീര്‍ക്കാ

February 15, 2010 at 3:01 PM

സ്വയം പ്രാവര്‍ത്തികമാക്കാത്തത്, മറ്റുള്ളവരെ ഉപദേശിക്കുന്നവനേക്കാള്‍ വലിയ കാപട്യക്കാരന്‍ മറ്റാരുണ്ട്?

ഓര്‍മിക്കേണ്ട മൊഴിമുത്ത്....പലരും മറക്കുന്നത്.

നന്നായിരിക്കുന്നു ബഷീര്‍ സാബ്.

February 15, 2010 at 3:47 PM

വളരെയധികം പ്രാധാന്യമുള്ള മൊഴിമുത്ത്! പലപ്പോഴും വാക്കും പ്രവ്യത്തിയും രണ്ടായിത്തന്നെ വരുന്നു, അങ്ങിനെ ആഗ്രഹിക്കുന്നില്ലെങ്കില്‍ കൂടി!

February 15, 2010 at 3:48 PM

> തെച്ചിക്കോടൻ ,

തീർച്ചയായും വ്യക്തിതലത്തിലുള്ള നവീകരണമാണ് ആദ്യം വേണ്ടത്. നാം നന്നാൽ നമ്മുടെ ലോകവും നന്നാവും എന്നാണ്.അങ്ങിനെയാവട്ടെ !

വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി

> ശ്രീ ,

നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നമുക്കെല്ലാം സൌഭാഗ്യമുണ്ടാവട്ടെ
ശ്രീയുടെ അഭിപ്രായത്തിനു വളരെ നന്ദി


> ചിന്തകൻ,

അത്തരക്കാരാണ് ഇന്ന് പക്ഷെ കൂടുതലും എന്നത് ഒരു യാഥാർത്ഥ്യമാണ്. എവിടെയും..
വായനയ്ക്കും നല്ല വാക്കുകൾക്കും നന്ദി

February 16, 2010 at 8:55 AM

നമ്മെ പുനര്‍‌വിചിന്തനത്തിനും സ്വയം വിചാരണക്കും പ്രേരിപ്പിക്കുന്ന പ്രസക്തമായ തിരു വചനങ്ങള്‍. പറയുന്നത് പ്രാവര്‍ത്തികമാക്കി മാതൃകയേകാനും സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവ മാത്രം പറയാനും നാഥന്‍ തുണക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ

February 16, 2010 at 12:10 PM

> വാഴക്കോടൻ,

ഇന്നത്തെ കാലത്തെ സാഹചര്യങ്ങളാവാം അതിനു കാരണം. പക്ഷെ ന്യായീകരണങ്ങൾകൊണ്ട് രക്ഷപ്പെടാനാവില്ല എന്നത് കൂടി നമുക്ക് ഓർമ്മയുണ്ടാവട്ടെ..

അഭിപ്രായമറിയിച്ചതിൽ സന്തോഷം

> കാസിം തങ്ങൾ,

ഈ പ്രാർത്ഥനകൾ അല്ലാഹു ഖബൂൽ ചെയ്യട്ടെ. വായനയ്ക്കും നല്ല വാക്കുകൾക്കും വളരെ നന്ദി

February 16, 2010 at 3:35 PM

vaakkilum pravartthiyilum nanmaykku shaanam nalkiyaal ellaam shubham..

February 18, 2010 at 10:51 AM

വാക്കും പ്രവര്‍ത്തിയും വിരുദ്ധമായവരോട് ചോദിച്ചാല്‍ വാക്കല്ലേ മാറ്റാന്‍ പറ്റു എന്ന് തിരിച്ച് ചോദിക്കും.അവരെല്ലാം ഈ പോസ്റ്റ് കണ്ടെങ്കിലും നന്നായിരുന്നെങ്കില്‍ ....!!

February 20, 2010 at 10:51 AM

> വിജയലക്ഷ്മി,

നന്മ വളരട്ടെ നമ്മുടെ വാക്കിലും പ്രവർത്തനങ്ങളിലും . അഭിപ്രായത്തിനു നന്ദി ചേച്ചീ.


> അരുൺ കായം കുളം

ശരിയാണ്. അതൊരു തിന്മയായി കാണുന്നവർ തന്നെ ചുരുക്കം. പക്ഷെ വാക്കു മാറ്റുന്നത് നന്മയ്ക്ക് വേണ്ടിയാണെങ്കിൽ അംഗീകരിക്കാം. അല്ലാതെ നല്ല ഉപദേശങ്ങൾ നൽകുകയും എന്നാൽ അതൊന്നും സ്വജീവിതത്തിൽ പകർത്താൻ ശ്രമിക്കാതിരിക്കുകയും ചെയ്യുന്നത് കാപട്യം തന്നെ

നന്ദി

February 21, 2010 at 1:18 PM

Vakkukal vereyayalum, pravruthikal vereyakunnu...!
Manoharam, Ashamsakal...!!!

February 21, 2010 at 4:08 PM

Sure, Words and Deeds should match. Or atleast refrain from advising.
Bow my head to Nabi The Great!

February 22, 2010 at 9:11 AM

> SureshKumar Punjhayil,


വായനയ്ക്കും ‘മനോഹരം’ അഭിപ്രായത്തിനും നന്ദി


ഗീത

നല്ല വാക്കുകൾക്കു നന്ദി ചേച്ചി. ഹൃദയത്തിൽ ഏറ്റാൻ നമുക്ക് സൌഭാഗ്യമുണ്ടാവട്ടെ.

February 22, 2010 at 4:17 PM

മൊഴിമുത്തുകള്‍ ഹൃദയത്തിലേക്ക് ആവാഹിക്കുന്നു. ഈ ഉദ്യമത്തിന് ആശംസകള്‍.

February 24, 2010 at 12:56 PM

വായിക്കുമ്പോള്‍ മനസ്സില്‍ നമുക്കൊക്കെ മനസ്സില്‍ പ്രയാസമുണ്ടാക്കുന്ന തിരുവചനം. വീണ്ടും ഓര്‍മ്മിപ്പിച്ചതിന് നന്ദി

February 25, 2010 at 12:36 PM

> ശ്രദ്ധേയൻ,

ഹൃദയത്തിൽ ആവാഹിക്കാനും പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനും നമുക്കേവർക്കും കഴിയട്ടെ. നല്ല വാ‍ക്കുകൾക്ക് നന്ദി


> Cm Shakeer(ഗ്രാമീണം),

അതെ, എല്ലാവരുടെയും അവസ്ഥ അത് തന്നെ...പരമാവധി പരിശ്രമിക്കാം .. തൌഫീഖ് നൽകട്ടെ
അഭിപ്രായമറിയിച്ചതിൽ സന്തോഷം

അന്ത്യദൂതരുടെ ജന്മദിനത്തിൽ ഏവർക്കും നബിദിനാശംസകൾ നേരുന്നു
മലർ‌വാടി എന്ന പുതിയ പോസ്റ്റ് വായിക്കുമല്ലോ അഭിപ്രായവും അറിയിക്കുക.

നന്ദി

February 25, 2010 at 4:23 PM

“നീ അവന് നാട്ടിലേക്ക് പൈസ അയച്ച് കൊടുക്കാം എന്ന് പറഞ്ഞിട്ട്?”
അപ്പൊ തലക്കാലം രക്ഷപ്പെടാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളു
വാക്കല്ലെ മാറാന്‍ പറ്റൂ. അല്ലാതെ തല....”

സ്ഥിരം നമ്മള്‍ കേള്‍ക്കുന്നതില്‍ ഒന്ന്.
എന്തിന്? ആരെ ഭയപ്പെടുന്നു?
ആരു ചിന്തിക്കുന്നു.
പടച്ചവന്‍ കാക്കട്ടെ...

February 28, 2010 at 11:08 AM

> OAB/ഒഎബി,

അതിനെ വാഗ്ദത്ത ലംഘനമായി വിളിക്കാം. അതും പ്രവാചകർ (സ) കർശനമായി താക്കിത് ചെയ്ത കാര്യമാണ്.

അഭിപ്രായമറിയിച്ചതിൽ സന്തോഷം

March 8, 2010 at 9:02 AM

മൊഴിമുത്തുകളിൽ പുതിയ പോസ്റ്റ്
ആരെയും നിന്ദിക്കയും പരിഹസിക്കയും അരുത്

വായിക്കുമല്ലോ..അഭിപ്രായം അറിയിക്കുക.
സസ്നേഹം