മൊഴിമുത്തുകള്‍-14

''‍അധ്യാപകനും, വിദ്യാര്‍ത്ഥിയും ''


മൊഴിമുത്ത്‌:

''വിദ്വാനും (അധ്യാപകന്‍ ) വിദ്യാര്‍ത്ഥിയും ഗുണത്തില്‍ പങ്കുകാരാണ് (പരസ്പര പൂരകങ്ങള്‍ ) ഇതര ജനങ്ങള്‍, അവരില്‍ ഒരു ഗുണവുമില്ല ''( ത്വബ്‌റാനി (റ) ,അബു ദര്‍ദ്ദാഅ്(റ) വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസ്‌ )

വിവരണം:

ഒരു മനുഷ്യനായാല്‍ ഒന്നുകില്‍ അറിവുള്ളവനായിരിക്കണം.അല്ലെങ്കില്‍ അറിവിനെ പഠിക്കുന്നവനായിരിക്കണം. ഇത്‌ രണ്ടിലും പെടാതെ അന്ധരായി ജീവിക്കുന്നവര്‍ ഫലത്തില്‍ ഗുണമില്ലാത്തവരാണ്.

കുറിപ്പ്‌:

അറിവ്‌ നേടിയവരുടെയും അറിവ്‌ സമ്പാദിയ്ക്കുന്നവരുടെയും മഹത്വമാണിവിടെ ഈ തിരു മൊഴിയിലൂടെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്‌. അറിവില്ലാത്തവര്‍ അറിവ്‌ നേടാന്‍ പരിശ്രമിയ്ക്കേണ്ടതിന്റെ (പ്രായ പരിധിയില്ലാതെ ) ആവശ്യവും ഈ ഹദീസ്‌ വ്യക്തമാക്കുന്നു. അധ്യാപകനെ / വിദ്വാനെ( ഭൗതികവും ആത്മീയവും എന്ന വേര്‍തിരിവില്ലാതെ തന്നെ ) എല്ലാ വിഭാഗം ജനങ്ങളും ആദരിച്ച്‌ പോരുന്നതും അധ്യാപകവ്യത്തി ഒരു തൊഴില്‍ എന്നതിലുപരി സേവനമായി കണക്കാക്കുന്നതും അറിവിന്റെ മഹത്വം മനസ്സിലാക്കിയ ജനങ്ങള്‍. ഇന്ന് അതിനെല്ലാം വളരെ മാറ്റം വന്നിരിക്കുന്നത്‌ ഖേദകരമാണെന്നതില്‍ സംശയമില്ല. അധ്യാപകരും വിദ്യാര്‍ത്ഥിയും തമ്മിലുള്ള നല്ല ബന്ധങ്ങള്‍ കേട്ടു കേള്‍വിയായി തീരുകയാണോ എന്ന് സംശയം ജനിപ്പിക്കുന്ന കാര്യങ്ങളാണു നടമാടിക്കൊണ്ടിരിക്കുന്നത്‌. രണ്ട്‌ ഭാഗത്തു നിന്നും വീഴ്ചകള്‍ സംഭവിക്കുന്നു. എല്ലാ കച്ചവടവത്കരിക്കപ്പെട്ടപ്പോള്‍ അധ്യാപന-സേവന മേഖലയും അതില്‍ ബലിയാടായി. അധ്യാപകനെ കല്ലെറ്റിയുന്ന വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥി /വിദ്യാര്‍ത്ഥിനികളെ മാനസികമായും ലൈഗികമായും പീഢിപ്പിക്കുന്ന അധ്യാപകരും അധികരിച്ചു വരുന്നത്‌ ഒട്ടൊരു ആധിയോടെ കാണുവാന്‍ വിധിക്കപ്പെട്ട ഇന്നിന്റെ സമൂഹം പക്ഷെ നഷ്ടമായികൊണ്ടിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍ തിരിച്ച്‌ പിടിക്കാന്‍ ശ്രമിക്കേണ്ടതിനു പകരം ചില താത്പര്യങ്ങളുടെ പേരില്‍ അധ്യാപകരെ വേട്ടയാടുന്ന , വിദ്യാര്‍ത്ഥികളെ ദുരുപയോഗം ചെയ്യുന്ന, വിദ്യാഭ്യാസത്തെ തന്നെ ചില ലക്ഷ്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഉപയോഗിക്കുന്ന പ്രവണതകളില്‍ വ്യാപരിക്കുനാന്നതാണു കാണുന്നത്‌. ആത്മീയ രംഗത്തായാലും ഭൗതിക രംഗത്തായാലും സ്ഥിതി വിത്യാസമല്ല.

അറിവു സമ്പാദിയ്ക്കുവാനും അറിവുള്ളവരെ ബഹുമാനിക്കുവാനും അറിവിന്റെ പ്രകാശം കൊണ്ട്‌ മനസ്സിനെ ദീപ്തമാക്കാനും നമുക്ക്‌ കഴിയട്ടെ.

13 Response to മൊഴിമുത്തുകള്‍-14

July 21, 2008 at 1:54 PM

ഒരു മനുഷ്യനായാല്‍ ഒന്നുകില്‍ അറിവുള്ളവനായിരിക്കണം.അല്ലെങ്കില്‍ അറിവിനെ പഠിക്കുന്നവനായിരിക്കണം. ഇത്‌ രണ്ടിലും പെടാതെ അന്ധരായി ജീവിക്കുന്നവര്‍ ഫലത്തില്‍ ഗുണമില്ലാത്തവരാണ്.

July 21, 2008 at 3:46 PM

വിദ്യാധനം സര്‍വ്വധനാല്‍ പ്രദാനം എന്നല്ലേ?
മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുമ്പോള്‍ വര്‍ദ്ധിക്കുന്ന ധനവും അതു തന്നെ.

July 22, 2008 at 8:15 AM

>അരുണ്‍ കായം കുളം,

ധനം നേടാനുള്ള വഴി മാത്രമായി അധപതിപ്പിക്കുന്നവരാണതിന്റെ പാവനത നഷ്ടപ്പെടുത്തുന്നത്‌. അഭിപ്രയം അറിയിച്ചതില്‍ നന്ദി

July 22, 2008 at 3:50 PM

:)

July 23, 2008 at 9:22 AM

>ചെമ്പകം

വായനയ്ക്ക്‌ നന്ദി
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

July 25, 2008 at 4:05 AM

ഞാന്‍ ഇതൊക്കെ വായിക്കുന്നുന്നുണ്ട്....എലാവരും ഇതൊക്കെ വായിച്ച് മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിക്കുന്നു....

July 26, 2008 at 9:23 AM

>ശിവ,

താങ്കളുടെ സ്ഥിരം വായനയ്ക്കും അഭിപ്രയ പ്രകടനത്തിനും ഹ്യദയം നിറഞ്ഞ നന്ദി.. കൂട്ടുകാരുമായി പങ്കു വെക്കുമല്ലോ..

July 26, 2008 at 1:35 PM

പരിപാവനമായ ഗുരുശിഷ്യ ബന്ധങ്ങള്‍‌ക്ക് യാതൊരു വിലയും കല്‍‌പ്പിക്കാതെ കലാപം കൂട്ടുന്ന സമകാലിക സമൂഹം പ്രവാചകധ്യാപനങ്ങള്‍‌ക്ക് ചെവി കൊടുത്തെങ്കില്‍‌.

July 26, 2008 at 9:35 PM

ഒന്നുകില്‍ അദ്ധ്യാപകന്‍ ആയിരിക്കുക അല്ലെങ്കില്‍ വിദ്യാര്‍ത്ഥി.. ശരി ആയേക്കാം.. അപ്പോള്‍ ഇ ന്നേക്കെങ്കിലും ഞാന്‍ ഗുണമില്ലാത്തയാളാവില്ല..

July 27, 2008 at 9:01 AM

>കാസിം തങ്ങള്‍,

ഗുരു ശിഷ്യ ബന്ധങ്ങള്‍ക്ക്‌ വിള്ളല്‍ വീഴുന്ന സംഭവങ്ങളാണല്ലോ അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌. പ്രവാചകരുടെ മൊഴികള്‍ക്ക്‌ പകരം കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിലമരുന്ന യുവതയില്‍ നിന്ന് എന്താണു നമുക്ക്‌ പ്രതീക്ഷിക്കാനുള്ളത്‌. അഭിപ്രായം അറിയിച്ചതിനു നന്ദി

>mmrwrites

എന്നും ഗുണമുള്ളവരായിരിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ. വായനയ്ക്കും അഭിപ്രായത്തിനും നന്ദി

>അനൂപ്‌

വായനയ്ക്ക്‌ നന്ദി

July 28, 2008 at 10:23 AM

വളരെ ശരി.

July 28, 2008 at 10:33 AM

ശ്രീ,

ശരികള്‍ മനസ്സിലാക്കാതെ തെറ്റിലേക്ക്‌ വഴിമാറുന്നതാണല്ലോ ഇന്നിന്റെ ശാപം.