മൊഴിമുത്തുകള്‍-12

അഹങ്കാരികള്‍- നരകവാസികള്‍



‍മൊഴിമുത്ത്‌:

''നരകവാസികളെ സംബന്ധിച്ചു ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞ്‌ തരട്ടെയോ ?'' എന്ന്‌ ചോദിച്ച്‌ കൊണ്ട്‌ റസൂല്‍ (സ) പറഞ്ഞു : "ക്രൂര മനസ്കരും, അന്യായമായി ധനം സമ്പാദിക്കുന്നവരും അഹങ്കാരികളുമാണവര്‍'' (ബുഖാരി 8/507,508 ,മുസ്‌ലിം :2853 )

''മനസ്സില്‍ അണുമണിത്തൂക്കം അഹങ്കാരമുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല'' എന്ന് നബി (സ) തങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സ്വഹാബി ചോദിച്ചു മനുഷ്യന്‍ തന്റെ വസ്ത്രവും പാദരക്ഷയും ഭംഗിയുള്ളതാവാന്‍ ആഗ്രഹിക്കാറുണ്ടല്ലോ !അത്‌ അഹങ്കാരത്തില്‍ പെടുമോ? റസൂല്‍ (സ) പ്രതിവചിച്ചു. ''അല്ലാഹു അഴകുള്ളവനും അഴകിനെ ഇഷ്ടപ്പെടുന്നവനുമാണ് ''(അത്‌ അഹങ്കാരമല്ല എന്നര്‍ത്ഥം ) ''സത്യത്തെ ധിക്കരിക്കലും ജനങ്ങളെ അവഗണിക്കലുമാണ് യഥാര്‍ത്ഥത്തില്‍ അഹങ്കരം ( മുസ്‌ ലിം (റ) . ഹദീസ്‌ നമ്പര്‍ 31 : നിവേദനം : ഇബ്‌നു മസ്‌ഊദ്‌ (റ) )

അബൂഹുറൈ റ (റ) നിവേദനം ചെയ്ത മറ്റൊരു ഹദീസ്‌ : ''റസൂല്‍ (സ) പറഞ്ഞു . " അഹങ്കാരത്താല്‍ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവനുനേരെ അന്ത്യ ദിനത്തില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം ) നോക്കുന്നതല്ല'' ( ബുഖാരി (റ) 10/219 ,220 മുസ്‌ലിം (റ) 2087 )

ഇതേ ആശയമുള്ള വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കാണാം.

"അല്ലാഹു പറഞ്ഞു : ഭൂമിയില്‍ ഉന്നതാവസ്ഥയോ കുഴപ്പമോ ആഗ്രഹിക്കാത്തവര്‍ക്കാണു പരലോകം (സ്വര്‍ഗ്ഗം) നാം നിശ്ചയിച്ചിരിക്കുന്നത്‌ '' ( സൂറത്ത്‌ ഖസസ്‌ : 83 )

''ഭൂമിയിലൂടെ നീ അഹങ്കരിച്ച്‌ നടക്കരുത്‌ ''( സൂറത്ത്‌ ഇസ്‌റാഅ് : 37 )

"(അഹങ്കാരത്താല്‍ )ജനങ്ങളില്‍ നിന്ന് നീ മുഖം തിരിച്ച്‌ കളയരുത്‌. ഭൂമിയിലൂടെ അഹങ്കരിച്ച്‌ നടക്കരുത്‌. പൊങ്ങച്ചവും അഹങ്കാരവും കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല '' ( സൂറത്ത്‌ ലുഖ്മാന്‍ : 18 )

കുറിപ്പ്‌:

അഹങ്കാരം, സ്വാര്‍ത്ഥം, ദുരഭിമാനം എന്നി ദുര്‍ഗുണങ്ങള്‍ മനുഷ്യനെ അധ:പതനത്തിന്റെ ഗര്‍ത്തത്തിലേക്ക്‌ തള്ളിവിടുമെന്നതില്‍ സംശയമില്ല. ഭൂമിയില്‍ അഹങ്കരിച്ച്‌, ജനങ്ങളെ അവഗണിച്ച്‌ നടക്കുന്നവര്‍ക്കുള്ള അവസ്ഥയാണിവിടെ (നബി വചനങ്ങളിലും ഖര്‍ആനിലും) വിവരിക്കപ്പെട്ടിരിക്കുന്നത്‌. ഇന്ന് അഹങ്കാരികളുടെ ലോകമായി പരിണമിച്ചിരിക്കയാണെവിടെയും . താഴ്മകാണിക്കുന്നത്‌ തന്റെ അന്തസ്സിനു കുറവായി കാണുന്നവരെ കൊണ്ട്‌ ലോകം നിറയുന്നു ഭരണാധികാരികളായാലും പ്രജകളായാലും തഥൈവ. ലോകം മുഴുവന്‍ ഒരേ ശബ്ദത്തില്‍ അരുതെന്ന് ആവശ്യപ്പെട്ടിട്ടും താന്‍ പോരിമയും അഹങ്കാരവും ഉപേക്ഷിക്കാന്‍ തയ്യാറാവാതെ രാജ്യങ്ങളെ ആക്രമിക്കുന്ന, നിരപരാധികളെ കൊന്നൊടുക്കുന്ന ക്രൂരരായ രാഷ്ട്രത്തലവന്മാര്‍.. നിസ്സാര കാര്യങ്ങള്‍ക്ക്‌ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച്‌ അണികളെ /അനുയായികളെ തെരുവിലിറക്കി അക്രമം നടത്താന്‍ ആഹ്വാനം നല്‍കുന്നവര്‍.. ആരാധനാലയങ്ങള്‍ രാഷ്ടീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നവര്..‍ തുടങ്ങി സാധാരണ കുടുംബത്തില്‍ തന്റെ ഇണയുടെ അഭിപ്രായം പോലും ആരായാതെ തന്നിഷ്ടം നടത്തുന്നവര്‍ വരെ അഹങ്കാരികളുടെ ഗണത്തില്‍ പെടുന്നു. ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കാമെങ്കിലും.

മനസ്സില്‍ നിന്ന് ഞാന്‍ എന്ന ഭാവം മാറ്റി വെച്ച്‌ , അഹങ്കാരത്തിന്റെ അവസാന കണികയും എടുത്ത്മാറ്റി മറ്റുള്ളവര്‍ക്ക്‌ ഉപദ്രവമാകാതെ ജീവിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ

( അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ )

13 Response to മൊഴിമുത്തുകള്‍-12

July 7, 2008 at 10:15 AM

''നരകവാസികളെ സംബന്ധിച്ചു ഞാന്‍ നിങ്ങള്‍ക്ക്‌ പറഞ്ഞ്‌ തരട്ടെയോ ?'' എന്ന്‌ ചോദിച്ച്‌ കൊണ്ട്‌ റസൂല്‍ (സ) പറഞ്ഞു : "ക്രൂര മനസ്കരും, അന്യായമായി ധനം സമ്പാദിക്കുന്നവരും അഹങ്കാരികളുമാണവര്‍'' (ബുഖാരി 8/507,508 ,മുസ്‌ലിം :2853 )

July 7, 2008 at 12:20 PM

ബഷീര്‍
ലേഖനം നന്നായിരിക്കുന്നു.

“എന്റെ അഹങ്കാരം 60 വര്‍ഷങ്ങള്‍ക്കു ശേഷം” ഒന്നാലോചിച്ചു നോക്കിക്കേ.

-സുല്‍

July 7, 2008 at 12:28 PM

വളരെ നന്നായിരിക്കുന്നു..
സുല്ലേ നല്ല ചിന്ത..

July 7, 2008 at 4:13 PM

നന്നായി ചിന്തിപ്പിച്ചു ഈ പോസ്റ്റ്...

July 7, 2008 at 5:07 PM

ഓര്‍മ്മപ്പെടുത്തല്‍
ആശംസകള്‍.

July 7, 2008 at 8:39 PM

ഞാന്‍ ഇത് മുടങ്ങാതെ വായിക്കുന്നുണ്ട്...ഇതൊക്കെ എന്നെ ഒരുപാട് ചിന്തിപ്പിക്കുന്നു...ഞാനും ഇപ്പോള്‍ ശ്രമിക്കുന്നു കൂറച്ചൊക്കെ നന്നാവാന്‍...നന്ദി ഈ പോസ്റ്റുകള്‍ക്ക്...

സസ്നേഹം,

ശിവ.

July 8, 2008 at 12:15 AM

ബഷീര്‍ക്കാ എന്നുംവായിക്കാറുണ്ട് ഈ കുറിപ്പുകള്‍
കുറച്ചു സമയം ടെന്‍ഷന്‍ നിറഞ്ഞ മനസ്സിനെ തണപ്പിക്കുന്നു ഈ വരികള്‍

July 8, 2008 at 11:24 AM

സുല്‍,

അഭിപ്രായത്തിനു നന്ദി

>എന്റെ അഹങ്കാരം 60 വര്‍ഷങ്ങള്‍ക്കു ശേഷം” ഒന്നാലോചിച്ചു നോക്കിക്കേ.<

ആലോച്ചാല്‍ മനസ്സിലാവും പക്ഷെ പലര്‍ക്കും ആലോചിക്കാനുള്ള സമയം കിട്ടാറില്ല. കിട്ടിയാല്‍ തന്നെ ആലോചിക്കാറില്ല..


ശാഫ്‌,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

സ്മിതാ അദര്‍ശ്‌,

ചിന്തോദ്ദീപകമായെന്നറിഞ്ഞതില്‍ സന്തോഷം. നന്ദി അഭിപ്രായമറിയിച്ചതില്‍

ഫസല്‍,

പരസ്പരം ഓര്‍മ്മപ്പെടുത്തലുകളുമായി ജീവിതം നയിക്കാ കഴിയട്ടെ.. ആശംസകള്‍ക്ക്‌ നന്ദി

ശിവ & അനൂപ്‌ കോതനല്ലൂര്‍,

നിങ്ങളുടെ നല്ല മനസ്സിനു നന്ദി പറയുന്നു . എന്നും ഇവിടെ എത്തി അഭിപ്രായം അറിയിക്കുന്നതിലും ഉപകാരപ്രദമാവുന്നു എന്ന് അറിയിച്ചതിലും
തുടര്‍ന്ന് വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുമല്ലോ

എല്ലാവര്‍ക്കും ഹ്യദയംഗമായ നന്ദി

July 8, 2008 at 2:52 PM

അഹങ്കാരത്താല്‍ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവനുനേരെ അന്ത്യ ദിനത്തില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം ) നോക്കുന്നതല്ല''

അഹങ്കാരത്താല്‍ അല്ലന്കിലും ഇന്നു എന്റെ വസ്ത്രം നിലത്തു ഇഴഞ്ഞിരുന്നു, ഇന്നു മുതല്‍ ഞാന്‍ അത് സൂക്ഷിക്കും...
നന്ദി... ഈ ഓര്‍മ്മപ്പെടുത്തലിന്നു...
ദൈവം അനുഗ്രഹിക്കും...

ഉപകാരപ്രദമായ ബ്ലോഗ്.....
എല്ലാവിധ ആശംസകളും നേരുന്നു....

July 8, 2008 at 9:56 PM

ഒരു വീഴ്ചയ്ക്കു മുന്‍പിലായി അഹങ്കാരം നടക്കും.

July 10, 2008 at 12:11 PM

സ്നേഹിതന്‍,

ഉപകാരപ്രദമായ ഓര്‍മ്മപ്പെടുത്തലായി എന്നറിഞ്ഞതില്‍ സന്തോഷം
വീണ്ടും വരുമല്ലോ.... നന്ദി

താരകം,


അഹങ്കാരത്തിനു ഇന്നല്ലെങ്കില്‍ നാളെ ഒരു പതനം ഉണ്ടാവുമെന്നതില്‍ സംശയമില്ല..

നന്ദി ..അഭിപ്രായമറിയിച്ചതില്‍

July 10, 2008 at 4:00 PM

ആത്മീയമായ നേര്‍വഴികാട്ടിത്തരുന്ന വചനങ്ങള്‍ പ്രത്യേക മതത്തിന്റെ എന്ന തരം തിരിവില്ലാതെതന്നെ സ്വീകരിക്കാവുന്നതാണ്‌ . താങ്കളുടെ ലേഖനത്തിലെ 'അഹങ്കാരവും' ശെഫിയുടെ ലേഖനത്തിലെ 'സ്വാര്‍ത്ഥവും' ആത്മീയതയുടെ വഴിയിലെ തടസ്സങ്ങളാണെന്ന്‌ ചൂണ്ടിക്കാണിക്കുന്നു.

അഹങ്കാരത്താല്‍ വസ്ത്രം വലിച്ചിഴച്ചു നടക്കുന്നവനുനേരെ അന്ത്യ ദിനത്തില്‍ അല്ലാഹു (കാരുണ്യത്തിന്റെ നോട്ടം ) നോക്കുന്നതല്ല''

ഇത്‌ പുരുഷനും സ്ത്രീയ്ക്കും വ്യത്യാസമുണ്ടോ ?

സുല്ലിന്‌ അഹങ്കരിക്കാന്‍ ഒരു വര്‍ഷമെങ്കിലും കൊടുക്കണേ, പടച്ചോനെ.

July 12, 2008 at 10:31 AM

പാര്‍ത്ഥന്‍,


മുഹമ്മദ്‌ നബി(സ) ഒരു സമുദായത്തിന്റെ മാത്രം പ്രവാചകനായിട്ടല്ല ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്‌. "താങ്കളെ നാം സ്യഷ്ടിച്ചിട്ടില്ല; ഈ ലോകങ്ങള്‍ക്ക്‌ മുഴുവന്‍ അനുഗ്രഹമായിട്ടല്ലാതെ "(വി.ഖുര്‍ ആന്‍ ). എന്ന വചനം കേവലം മാനവകുലത്തിനു മാത്രമല്ല എല്ലാ ജീവ ജാലങ്ങള്‍ക്കും വസ്ഥുക്കള്‍ക്കും എല്ലാം അനുഗ്രഹമായിട്ടാണു പ്രവാചകര്‍ സ്യഷ്ടിക്കപ്പെട്ടിട്ടുള്ളത്‌ എന്ന് വ്യക്തമാക്കി തരുന്നു. (വിശദീകരണം ആവശ്യമുള്ള വിഷയമാണ് )

വസ്ത്രം വലിച്ചിഴക്കുന്ന കാര്യം= ഞെരിയാണിക്ക്‌ താഴെ വസ്ത്രം താഴ്ത്തി ഉടുക്കരുതെന്നാണു പുരുഷന്മാരോട്‌ നിര്‍ദ്ധേശിക്കപെട്ടിട്ടുള്ളത്‌ (ഇസ്ലാമില്‍) എന്നാല്‍ സ്ത്രീകള്‍ക്ക്‌ അതില്‍ ഇളവുണ്ട്‌ അവര്‍ക്ക്‌ പാദം മൂടുന്ന വസ്ത്രം ധരിയ്ക്കാം. അഹങ്കാരത്തോടെ ആണെങ്കിലും അല്ലെങ്കിലും വസ്ത്രം താഴ്ത്തി (ഞെരിയാണിക്ക്‌ താഴെ ) ഉടുക്കുന്നത്‌ പുര്‍ഷന്മാരെ തൊട്ടാണു വിലക്കിയിരിക്കുന്നത്‌ ( സ്വര്‍ണ്ണാഭരണം ധരിക്കുന്ന കാര്യത്തില്‍ ഉള്ളത്‌ പോലെ ). അതിലെ യുക്തിയും മറ്റും വിശ്വാസപരവും കര്‍മ്മപരവുമായി ബന്ധപ്പെട്ട്‌ കിടക്കുന്നു.

താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി..