സത്യം പറയുക
മൊഴിമുത്ത് :
"കയ്പായിരുന്നാല്‍ പോലും നിങ്ങള്‍ സത്യം പറയുക " ബൈഹഖി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്
വിവരണം:
വിവരണം:
സത്യം പറയുന്നത് കൊണ്ട് വരാവുന്ന ദോഷം ഭയന്ന് അത്/സത്യം പറയുന്നതില്‍ നിന്നവനെ തടയുന്നു. അതിനാല്‍ സത്യം പറയുന്നതിനെ കയ്പ് പോലെ വെറുക്കുകയും ചെയ്യുന്നു /ഭയക്കുന്നു. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ പോലും സത്യം തന്നെ പറയണം അതാണ് . യഥാര്‍ത്ഥ വിശ്വാസിയുടെ ലക്ഷണം.
കുറിപ്പ്:
ഇന്ന് കളവ് പറയുക എന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കയാണ്. സത്യം ചെയ്ത് പറയുന്നത് വലിയ കളവായിരിക്കും . എത്ര ഉന്നതനായ വ്യക്തിയായി സമൂഹം ആദരിക്കുന്നവരായലും സത്യത്തിനു വേണ്ടി നിലകൊള്ളുന്നവര്‍ ചുരുങ്ങിക്കൊണ്ടിരിക്കയാണ്. ഒരു കളവ് പറഞ്ഞാല്‍ പിന്നെ ആ കളവ് ഫലിപ്പിക്കാന്‍ വീണ്ടും വീണ്ടും കളവ് പറയേണ്ടി വരികയും അവസാനം എല്ലാ കളവുകളും പൊളിയുകയും ചെയ്യും. നുണ പരിശോധനാ സംവിധാനങ്ങളാല്‍ ഉരുത്തിരിയുന്ന സത്യങ്ങളില്‍ എത്രമാത്രം സത്യമുണ്ടെന്നതും ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കയാണ്. എല്ലാം നുണകളില്‍ കരുപ്പിടിപ്പിക്കുന്ന ജീവിതകാഴ്ചകളാണെവിടെയും.
സ്വന്തം മനസ്സാക്ഷി പറയുന്നത് പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥ. ഏത് പ്രതിസന്ധിയിലും സത്യം പറയണമെന്ന മഹത് വചനം നെഞ്ചിലേറ്റിയവര്‍ സത്യം പറയുന്നത് കൊണ്ട് വരാവുന്ന ഭവിഷ്യത്തുകള്‍ കണക്കാക്കതെ തന്നെ തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ പക്ഷെ കപട സത്യങ്ങളുടെ മുഖം മൂടിയണിഞ്ഞ സമൂഹം അവരെ പരിഹസിക്കാനും കല്ലെറിയാനും തയ്യാറാകുന്നു. എങ്കിലും ലോകമാന്യത്തിനു വേണ്ടി സത്യത്തിനു നിരക്കാത്തത് വിളിച്ചു പറയാതെ നിലകൊള്ളാന്‍ കഴിയുന്നവര്‍ എല്ലാ കൊടുങ്കാറ്റുകളും അതിജീവിക്കുക തന്നെ ചെയ്യും കാരണം സത്യത്തെ ഒരിക്കലും അധിക കാലത്തേക്ക് മറച്ചു വെക്കാന്‍ കഴിയില്ല.
ചെറുപ്പത്തില്‍ തന്നെ കുട്ടികളെ സത്യം പറഞ്ഞ പഠിപ്പിക്കാന്‍ മാതാ പിതാക്കള്‍ ശ്രമിയ്ക്കണം. അതിനു നാം തന്നെ അവര്‍ക്ക് മാത്ര്യകയായിരിക്കുകയും വേണം. നമുക്കതിനു കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
.................................................................................
>>നാം കുട്ടികളോട് ഒന്ന് പറയുകയും മറ്റൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഇത് പോലെ ചില സംശയങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും <<
17 Response to മൊഴിമുത്തുകള്‍-17
"കയ്പായിരുന്നാല്‍ പോലും നിങ്ങള്‍ സത്യം പറയുക " ബൈഹഖി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ്
ബഷീറിക്കാ,
മൊഴിമുത്തുകൾ വായിച്ചു.സത്യം പറയാനും പ്രവർത്തിക്കാനും സദാ ശ്രമിക്കുന്നു...
സ്നേഹപൂർവ്വം ഷെറി.
Very fine......
ഏത് പ്രതിസന്ധികള്‍ക്കിടയിലും സത്യത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ ജഗദീശന്‍ കനിയട്ടെ ആമീന്‍. ബഷീര്‍ക്കാ , ഹദീസിന്റെ അറബിക്ക് രൂപം കൂടീ കൊടുത്താല്‍ നന്നാവുമെന്ന് തോന്നുന്നു.
അതെ...
“കുലില്‍ ഹക്ക വ യിന്ക്കാന മുറാ“
വളരെ നന്നാവുന്നുണ്ട്.മൊഴിമുത്തുകള്‍ക്ക് അഭിനന്ദന്നങ്ങള്‍
അതെ...നമുക്കതിനു കഴിയട്ടെ ....
ഇന്നത്തെ സമൂഹത്തിൽ സത്യം ഒരു അത്യഅപൂർവ്വ കാഴ്ചയാണ് ..
ഏതിനും എന്തിനും കളവിനെ ആശ്രയിക്കുന്ന ഈ കാലത്ത് ഇങ്ങനെ ഒരു പോസ്റ്റിട്ട ബ്ഷീറിനു ആശംസകൾ
>ഷെറി,
താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി
ഈ പോസ്റ്റ് ലിസ്റ്റ് ലിസ്റ്റ് ചെയ്തതിനും പ്രത്യേകം നന്ദി..
വീണ്ടും വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ..
കയ്പായിരുന്നാലും ..: )
OT:
(ശെരിയാണോ ഷെറിയാണോ ശരി ? )
>bad girl
Thanks ( i hope this is not spam mail : ) )
>കാസിം തങ്ങള്‍
ജഗന്നിയന്താവായ അല്ലാഹു സ്വികരിക്കട്ടെ പ്രാര്‍ത്ഥനകള്‍
(അറബി ടൈപ്പിംഗ് അത്ര വശമില്ല. ആരുടെയെങ്കിലും സഹായത്തോടെ ചെയ്യാന്‍ ശ്രമിയ്ക്കാം. ഇന്‍ശാ അല്ലാഹ്. )അഭിപ്രായത്തിനു നന്ദി
>നജൂസ്
സന്തോഷം
അറബി വാക്കുകള്‍ മലയാളീകരിക്കുമ്പോള്‍ അതിന്റെ ശരിയായ അര്‍ത്ഥത്തോട് നീതി പുലര്‍ത്തുന്ന തരത്തില്‍ എഴുതാന്‍ കഴിയുകയില്ല. ഈ ഹദീസ് തന്നെ താങ്കള്‍ എഴുതിയതില്‍ > വ ഇന്‍ കാന < എന്നത് വ യിന്‍ കാന എന്നായിരിക്കുന്നത്
>ശാഹുല്‍
അഭിനന്ദനങ്ങള്‍ക്ക് നന്ദി.. അഭിപ്രായനിര്‍ദ്ധേശങ്ങള്‍ക്ക് സ്വാഗതം
>അരീക്കോടന്‍
അതിനായുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ .. അല്ലാഹു സത്യത്തിനു വേണ്ടി നിലകൊള്ളാനുള്ള ആര്‍ജ്ജവം നമുക്കേകട്ടെ.. ആമിന്‍
>രസികന്‍
ഒരു നുണ നൂറുതവണ ആവര്‍ത്തിച്ച് സത്യമാക്കുന്ന പ്രവണത ഏറിവരികായാണിന്ന്
സത്യം തന്നെ മുന്നില്‍ വന്ന് ഞാന്‍ സത്യമാണെന്ന് പറഞ്ഞാല്‍ (!) പോലും വിശ്വസിക്കാന്‍ വയ്യാതായിരിക്കുന്നു. സത്യ സന്ധത പുലര്‍ത്താന്‍ നമുക്ക് കഴിയട്ടെ. നല്ല വാക്കുകള്‍ക്ക് നന്ദി..
ഇങ്ങനെയൊരു സംരഭം നന്നായി..:)
മൊഴിമുത്തുകള്‍ക്ക് നന്ദി...
സത്യങ്ങള് കളവിനാൾ മൂടപ്പെട്ട ഇന്നത്തെ ലോകത്ത് സത്യവും അസത്യവും വേറ്തിരിച്ചറിയാൻ ഒരുപാട് ബുദ്ധിമുട്ട്..
>പ്രയാസി
മൊഴിമുത്തുകള്‍ ഇഷ്ടമായെന്നറിയിച്ചതില്‍ സന്തോഷം.
>ഒരുസ്നേഹിതന്‍
അതെ , അതാണിന്നത്തെ ലോകം അഭിമുഖീകരിക്കുന്ന വലിയ ഒരുപ്രശ്നം. സത്യവും അസത്യവും വേര്‍തിരിച്ചറിയാനാവത്ത വിധം കൂടിക്കലര്‍ന്നിരിക്കുന്നു. പക്ഷെ യഥാര്‍ത്ഥ സത്യം ഇരുളു നീക്കി വെളിച്ചം വീശുക തന്നെ ചെയ്യും .. അഭിപ്രായം അറിയിച്ചതിനു നന്ദി
ആശംസകള്‍ ബഷീര്‍ഭായ്...
എനിക്ക് ശെരീഖ് ഹൈദര്‍ വെള്ലറക്കാടിന്‍റെ ഏതെങ്കിലും ഒരു കോണ്ടാക്ട് നമ്പര്‍ കിട്ടുമോ? അത്യാവശ്യമായി ബന്ധപ്പെടേണ്ടതുണ്ട്, കഴിയുമെങ്കില സഹായിക്കണമെന്നപേക്ഷ...
ബഷീറിക്കാ ഇപ്പോളവിരിക്ക്വാ?
>ഫസല്‍
ആശംസകള്‍ക്ക് നന്ദി
(ശെരീഖിന്റെ നമ്പര്‍ അയച്ചത് കിട്ടിയെന്ന് കരുതട്ടെ)
>കുഞ്ഞിപ്പെണ്ണ്‍
എന്താ ഉദ്ധേശിച്ചതെന്ന് വ്യക്തമല്ല
Post a Comment