ആരാണെന്ന് ചോദിച്ചാല്‍ പേരു പറയണം
മൊഴി മുത്ത്:
"ഞാനൊരു രാത്രി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ റസൂല്‍ (സ) തങ്ങള്‍ ഒറ്റക്ക് നടന്നുപോകുന്നത് കണ്ടു. ഞാന്‍ നിലാവിന്റെ നിഴലില്‍ നബിയെ പിന്തുടര്‍ന്നു. അപ്പോള്‍ അവിടുന്ന് തിരിഞ്ഞ് ആരാണെന്ന് ചോദിച്ചു. അബുദര്‍റാണെന്ന് ഞാന്‍ പ്രതിവചിച്ചു. (അബൂ ദര്‍റ് (റ) നിവേദനം ചെയ്തത്. ബുഖാരി 11/222,223 & മുസ് ലിം 2/688, 33 റിപ്പോര്‍ട്ട് ചെയ്തത് )
- ''ഞാനൊരിക്കല്‍ നബി (സ) യുടെ വീടിന്റെ വാതിലില്‍ മുട്ടി. നബി (സ) അതാരാണെന്ന് ചോദിച്ചു. ഞാനാണിതെന്ന് മറുപടി പറഞ്ഞപ്പോള്‍ അവിടുന്നു (ചോദ്യരൂപത്തില്‍ ) പറഞ്ഞു. ഞാന്‍..? ഞാന്‍ ..? എന്റെ പ്രതികരണം നബി (സ)ക്ക് ഇഷ്ടമായില്ലെന്ന് മനസ്സിലായി. ( ജാബിര്‍ (റ) വില്‍ നിന്ന് നിവേദനം. ബുഖാരി 11/30 മുസ്ലിം 2155 ഹദീസായി റിപ്പോര്‍ട്ട് )
വിവരണം :
ആരാണെന്ന് ചോദിക്കപ്പെട്ടാല്‍ ഞാന്‍ എന്ന് മറുപടി പറയുന്നതല്ല, തന്നെ മനസ്സിലാവുന്ന രീതിയില്‍ പേരു പറയുകയാണു വേണ്ടതെന്നണു മേല്‍ സംഭവങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്.
കുറിപ്പ് :
ആരാണെന്ന് ചോദിക്കപ്പെട്ടാല്‍, നമ്മില്‍ പലരും സ്വാഭാവികമായി പറയുന്ന ഒരു ഉത്തരമാണു " ഞാനാ'', ''ഇത് ഞാനാണു '' എന്ന ഒഴുക്കന്‍ ഉത്തരം. അത് ശരിയല്ല കാരണം അവിടെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം കിട്ടുന്നില്ല. (എല്ലാവരെയും എല്ലായിപ്പോഴും ശംബ്ദം കൊണ്ട് തിരിച്ചറിയാന്‍ പറ്റുകയില്ലല്ലോ. പലപ്പോഴും രോഗം കൊണ്ടും ക്ഷീണം കൊണ്ടുമെല്ലാം ശബ്ദത്തില്‍ വിത്യാസം വരുകയും ചെയ്യൂമ്പോള്‍ ''ഞാന്‍'' എന്ന മറുപടി അവ്യക്തത സ്ര്യഷ്ടിക്കുന്നു. അസമയത്തും മറ്റും വീട്ടിലേക്ക് (യാത്ര കഴിഞ്ഞോ മറ്റോ ) വന്നാല്‍ , വീടിനകത്തു നിന്നുള്ള ചോദ്യത്തിനു നാം ''ഞാന്‍'' എന്ന ഉത്തരം ആണു ഉപയോഗിക്കുക. അതിനു പകരം പേരു പറഞ്ഞ് തന്നെ ചോദ്യകര്‍ത്താവിനു വ്യക്തമായ ഉത്തരം നല്‍കണമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുകയാണിവിടെ.
ഇരുട്ടുള്ള ഒരു വഴിയിലൂടെ നടന്നു പോകുന്ന ഒരാള്‍ തന്റെ എതിരില്‍, വഴിയില്‍ അവ്യക്തമായ ഒരു രൂപത്തെ കാണുകയും ആരാണെന്ന് ( അല്‍പം ഭയത്തോടെ ) ചോദിക്കുകയും . ഇത് ഞാനാണെന്ന് ആ രൂപം പറയുകയും (ചോദ്യ കര്‍ത്താവിനു ആളെ മനസ്സിലാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ ) ചെയ്താല്‍ നേരത്തെ ഉണ്ടായിരുന്ന ഭയം വര്‍ദ്ധിക്കുക സ്വഭാവികം. അത് ഒഴിവാക്കാന്‍ പേരു പറയുന്നതാണു അഭികാമ്യം.
നല്ല മാത്യകകള്‍ പിന്തുടരാന്‍ ഏവര്‍ക്കും കഴിയട്ടെ..
അവലംബം : രിയാളുസ്വാലിഹീന്‍ പരിഭാഷ
16 Response to മൊഴിമുത്തുകള്‍-18
ആരാണെന്ന് ചോദിച്ചാല്‍ പേരു പറയണം
ഇന്ന് ഫോണിൽ വിളിക്കുമ്പോൾ പേരു പറയുന്നത് എന്തോ കുറച്ചിൽ പോലെയാണു ചിലർ കരുതുന്നത് . ആരാണെന്നു ചോദിച്ചാൽ “ ഞാനാ ... ഞാനാ..” എന്ന് ആവർത്തിച്ചുകൊണ്ടിരിക്കും. എനിക്കു മനസ്സിലായില്ലാ പേരു പറ എന്നു പറഞ്ഞാൽ “ എന്നെ നീനക്ക് മനസ്സിലായില്ല അല്ലെ എന്നായിരിക്കും മറുപടി (പരാതി) .
ബഷീർജി ആശംസകൾ
പലര്‍ക്കുമറിയാത്തതും അറിയുന്നവര്‍ പോലും പ്രാവര്‍ത്തികമാക്കാത്തതുമായ കാര്യമാണിത്. ഇത്തരം ഉണര്‍ത്തലുകള്‍ ഉപകാരപ്പെടട്ടെ
സദുദ്യമത്തിന് അഭിനന്ദനങ്ങള്‍
കുഞ്ഞുകഥാമത്സരത്തിലേക്ക് നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com
പുതിയ ബ്ലോഗ് അഗ്രഗേറ്റര്‍ അക്ഷരക്കൂട്ടം ആരംഭിച്ചിരിക്കുന്നു. അഭിപ്രായങ്ങള്‍അറിയിക്കുക
വളരെ നല്ല സംരംഭം...
തുടരട്ടെ...
ആശംസകള്‍...
:)
>രസികന്‍,
ശരിയാണ്. ഞാന്‍ എന്ന് പറഞ്ഞാല്‍ അപരന്‍ എന്നെ മനസ്സിലാക്കണം എന്ന ഒരു ഭാവമാണു പലര്‍ക്കും. ദുരഭിമാനമെന്ന് പറയാമോ എന്നറിയില്ല അതോ അഹങ്കാരമോ..
അഭിപ്രായം അറിയിച്ചതില്‍ നന്ദി
>കാസിം തങ്ങള്‍
ആമീന്‍
ചില നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ നാം നല്ല മാത്യ്‌രകകള്‍ നടപ്പിലാക്കുകയും അതുപോലെ തന്നെ ശ്രദ്ധക്കുറവു കൊണ്ട് നല്ലതല്ലാത്ത കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു.
തങ്ങളുടെ പ്രതികരണത്തിനു നന്ദി
>ആത്മാന്വേഷി
നല്ല വാക്കുകള്‍ക്ക് നന്ദി. അഭിപ്രായ നിര്‍ദ്ധേശങ്ങള്‍ക്ക് സ്വാഗതം
>രഞ്ജിത്
ആശംസകള്‍ നേരുന്നു.
>ഹരിശ്രീ,
താങ്കളുടെ നല്ല വാക്കുകള്‍ക്ക് നന്ദി.. അഭിപ്രായ നിര്‍ദ്ധേശങ്ങള്‍ക്ക് സുസ്വാഗതം
വായിക്കാന്‍ വൈകി.എനിക്ക് ഇത് ഒരു പുതിയ അറിവാണ്.ഫോണ്‍ വിളിക്കുമ്പോള്‍ എന്റെ സ്വഭാവം ഞാനാ ആബിദ് എന്ന് ആദ്യം തന്നെ പറയാറാണ്.കാരണം ആളെ അറിയാതെ ഞാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിട്ടുണ്ട്.അതേ ബുദ്ധിമുട്ട് നമ്മള്‍ തിരിച്ച് വിളിക്കുമ്പോള്‍ ഉണ്ടാകരുതല്ലോ?
ഫോണ്‍ വിളി അത്യാവശ്യത്തിന്‍ മാത്രമുള്ള ഞാന്‍,
ഇത് ഞാനാ എന്ന് ഇതു വരെ പറഞ്ഞിട്ടില്ല എന്നാണ്‍ എനിക്ക് തോന്നുന്നത്.
മറിച്ച് പലരും ഇങ്ങോട്ട് വിള്‍ക്കുമ്പോള്‍. “എവടെ ചെങ്ങായ് കാണണില്ലല്ലൊ...” എന്ന് പറയുംപോള്‍
ശബ്ദം കൊണ്ട് ആളെ തിരിച്ചറിയാതെ, ഏത് രീതിയില്‍ പറഞ്ഞ് തുടങ്ങണമെന്നറിയാതെ....വല്ലാത്തൊരു അവസ്തയാണത്.
പകറ്ന്ന് നല്‍കുന്ന അറിവുകള്‍ക്ക് നന്ദി ബഷീറ്.
വളരെ നല്ല സംരംഭം താങ്കളുദെ ഉദ്യമത്തിന് എല്ലാവിധ പിന്തുണയും
>അരീക്കോടന്‍
മൊഴിമുത്തുകള്‍ എന്നും എപ്പോഴും വായിക്കാനും പകര്‍ത്താനുമുള്ളതായി നിലകൊള്ളും. നല്ലത് പിന്തുടരുന്നത് എന്നും നമുക്ക് നന്മകള്‍ വരുത്തും ഇന്‍ശാ അല്ലാഹ്.. ആശംസകള്‍. താങ്കള്‍ക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
>ഒ.എ.ബി
ഫോണ്‍ വിളിയുടെ കാര്യം മാത്രമല്ല ഇവിടെ സൂചിപ്പിക്കുന്നത്. നിത്യ ജീവിതത്തില്‍ ഇങ്ങിനെ പരിചയപ്പെടുത്തലുകള്‍ ആവശ്യമുള്ളിടത്തൊക്കെ നമുക്കീ മാത്ര്യക പിന്‍പറ്റാം. അഭിപ്രായം അറിയിച്ചതിനു നന്ദി
>പാറക്കല്‍
നല്ല വാക്കുകള്‍ ക്കും പ്രോത്സാഹനത്തിനും വളരെ നന്ദി.. വീണ്ടും അഭിപ്രായ നിര്‍ദ്ധേശങ്ങള്‍ അറിയിക്കുമല്ലോ
ഈ അറിവുകള്‍ എനിക്ക് ഉപകാരപ്രദം...നന്ദി....ഇനി ഞാനും ശ്രമിക്കാം ഞാന്‍ എന്ന് പറയുന്നത് ഒഴിവാക്കാന്‍....
>ശിവ,
നല്ലത് സ്വീകരിക്കാനും നല്ലതലലത്തത് തിരസ്കരിക്കാനുമുള്ള മനസ്സ് അതാണു നമുക്കിന്നാവശ്യം. താങ്കള്‍ക്കാ മനസ്സുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു..നന്ദി.
VALARY NANNAYITUND NAME PARAYANAMENNATHE OMACHAPPUZHA@YAHOO.COM
>ഒാമച്ചപ്പുഴ,
താങ്കളുടെ അഭിപ്രായത്തിനു നന്ദി. നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു
Post a Comment