മൊഴിമുത്തുകള്‍-29

ഉത്തമ സ്ത്രീ
മൊഴിമുത്ത്‌:

  • ''തന്റെ ഗോപ്യസ്ഥാനത്തെ ശ്രദ്ധയോടെ സൂക്ഷിക്കുന്ന പാതിവ്രത്യമുള്ളവളും തന്റെ ഭര്‍ത്താവിനെ കൂടുതല്‍ പ്രേമിക്കുന്നവളുമായ സ്ത്രീയാണ് നിങ്ങളില്‍ ഉത്തമ സ്ത്രീ''
    ( അനസ്‌ (റ) ല്‍ നിന്ന് നിവേദനം , ദ്ദാഇമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത്‌ ഹദീസ്‌ )

വിവരണം:

അന്യ പുരുഷന്മാരെ കുറിച്ച്‌ യാതൊരു (അരുതാത്ത) ചിന്തയും കൂടാതെ തന്റെ ഭര്‍ത്താവിന്നുമാത്രം തന്റെ ഗോപ്യസ്ഥാനം / ശരീരം ഉപയോഗപ്പെടുത്തി ജീവിതം നയിക്കുന്ന സ്തീകള്‍ക്കാണ് 'പതിവ്രത' എന്ന് പറയുന്നത്‌. അന്യ പുരുഷനെ ആഗ്രഹിക്കാതെ തന്റെ ഭര്‍ത്താവിനെ കൂടുതല്‍ കൂടുതല്‍ സ്നേഹിക്കുന്നവള്‍ക്ക്‌ 'ഗലിമത്‌' എന്ന് പറയുന്നു. പതിവ്രതയായ, ഭര്‍ത്താവിനെ കൂടുതല്‍ സ്നേഹിക്കുന്ന (ഗലിമത്‌ ) വളുമായ സ്ത്രീകളാണ് ഏറ്റവും ഉത്തമയായത്‌.

കുറിപ്പ്‌:

അല്ലാഹു സ്ത്രീകള്‍ക്ക്‌ പ്രത്യേകമായി കനിഞ്ഞരുളിയ ഗുണങ്ങളില്‍ പെട്ട ഒന്നാണ് ലജ്ജയും വാത്സല്യവും. പരസ്പരമുള്ള കരുണയെന്ന വികാരവും, പരസ്പര സ്നേഹവും സാഹോദര്യവും എന്ന മഹത്തായ വികാരവുമെല്ലാം ഭൂമുഖത്ത്‌ നിന്ന് അല്‍പാല്‍പമായി ഉയര്‍ത്തപ്പെടുന്ന അവസാനകാലഘട്ടത്തില്‍ ലജ്ജയും വാത്സല്യവും കൂടി നഷ്ടമാവുകയാണോ എന്ന് സന്ദേഹിക്കേണ്ട അവസ്ഥയിലാണു ആധുനിക മഹിളകളുടെ ജീവിത ശൈലിയും അഴിഞ്ഞാട്ടങ്ങളുമെല്ലാം സൂചിപ്പിക്കുന്നത്‌. തന്റെ സുഖത്തിനു വേണ്ടി സ്വന്തം മക്കളെ വലിച്ചെറിയാനും വേണ്ടി വന്നാല്‍ കൊലപ്പെടുത്താനും വരെ അമ്മമാര്‍ (?) മടിക്കാത്ത കാലത്ത്‌ വാത്സല്യം വെറും കാമ വികാരങ്ങള്‍ക്ക്‌ വഴിമാറുകയല്ലേ ചെയ്യുന്നത്‌ ! അത്‌ പോലെ തന്നെ വിശ്വാസ വഞ്ചന ചെയ്യുന്ന സ്തീകളുടെ എണ്ണവും സമൂഹത്തില്‍ പെരുകി കൊണ്ടിരിക്കുന്നു. (പുരുഷന്മാരുടെ കാര്യം പണ്ടേ തഥൈവ !) സ്തീകള്‍ ഇങ്ങിനെ വഴി പിഴച്ച്‌ പോകാന്‍ കാരണക്കാര്‍ അവരുടെ രക്ഷകരാവേണ്ട പുരുഷന്മാര്‍ കൂടിയാണെന്ന വസ്ഥുത വിസ്മരിക്കാനാവില്ല. എങ്കിലും ഏത്‌ പരിതസ്ഥിതിയിലും തന്റെ പാതിവ്രത്യം സൂക്ഷികുന്ന, തന്റെ ഭര്‍ത്താവിനെയും മക്കളെയും അതിരറ്റ്‌ സ്നേഹിക്കുന്ന അതില്‍ ജീവിതത്തിന്റെ എല്ലാ സന്തോഷവും സായൂജ്യവും കണ്ടെത്തുന്ന ഉത്തമകളായ സ്തീകള്‍ ഏറെയാണ്.


സഹചര്യങ്ങള്‍ മനുഷ്യനെ തെറ്റിലേക്ക്‌ നയിക്കാന്‍ ഇടവരുത്തുന്നു. തിന്മകള്‍‍ ലഘൂകരിക്കപ്പെടുകയും ഒരുവേള മഹത്വവത്‌കരിക്കപ്പെടുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍ ശരിയായ പാതകളില്‍ ചരിക്കുന്നതിനേക്കാള്‍ എളുപ്പവും സൗകര്യവും തെറ്റില്‍ മുഴുകി സുഖിക്കുന്നതിനാണെന്ന ധാരണ സ്തീയെയും പുരുഷനെയും ഒരു പോലെ പിടികൂടിയിരിക്കുകയയാണ്. അതിരുകളില്ലാത്ത സൗഹൃദങ്ങള്‍ പലപ്പോഴും അരുതായ്മകളുടെ ബന്ധങ്ങളിലേക്ക്‌ നയിക്കുകയും അത്‌വഴി കുടുംബ ബന്ധങ്ങളും സ്വജിവനും വരെ ബലികഴിക്കപ്പെടുന്ന സംഭവങ്ങള്‍ നമുക്ക്‌ മുന്നില്‍ ദിനേനയെന്നോണം കേള്‍ക്കുമ്പോഴും കാണുമ്പോഴും പക്ഷെ പാഠമുള്‍കൊള്ളാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണു ദുഖ കരം. സാധാരണ ജീവിതത്തിന്റെ താളപ്പിഴകളില്‍ വലിയ ഒരു പങ്കാണ" ഇന്ന് ദ്ര്യശ്യമാധ്യമങ്ങള്‍ വഹിച്ച്‌ കൊണ്ടിരിക്കുന്നത്‌. അവിഹിത ബന്ധങ്ങളുടെ ഹരം പിടിപ്പിക്കുന്ന കെട്ടുകഥകളും , നഗ്‌നത വിറ്റു കാശാക്കുന്ന പരിപാടികളും , ബന്ധങ്ങളുടെ മാന്യതക്ക്‌ കടക്കല്‍ കത്തി വെക്കുന്ന റിയാലിറ്റി ഷോകളും മറ്റും മറ്റുമായി ഒരു ജനതയെ, അവരുടേ ക്രിയാത്മകതയെ മയക്കിക്കിടത്തി ജീവിതം എന്നാല്‍ ഏത്‌ വിധേനയും സുഖിക്കാനും ആസ്വദിക്കാനും മാത്രമുള്ളതാണെന്ന വികലമായ ചിന്തകളിലേക്ക്‌ നയിക്കുന്ന വിഡ്ഢിപ്പെട്ടികള്‍ കേരളീയ ജീവിതത്തില്‍, നമ്മുടെ പവിത്രായ കരുതിയിരുന്ന ബന്ധങ്ങളില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തിയിരിക്കുന്നു. !

മുന്‍ കാലങ്ങളില്‍ ഒരു സ്ത്രീ ഏറ്റവും വിലമതിക്കപ്പെട്ടതായി കാത്തു സൂക്ഷിച്ചിരുന്ന പാതിവ്രത്യം ഇന്ന് അപരനെ അപമാനിക്കാനുള്ള ഒരു ആയുധമായി പോലും ഉപയോഗിക്കാന്‍ ലജ്ജയില്ലാത്ത സ്ത്രീകള്‍ കൂടികൊണ്ടിരിക്കുന്നു. വിവാഹതേര ബന്ധവും, വിവാഹപൂര്‍വ്വ ബന്ദങ്ങളുമെല്ലാം ഒരു ആവശ്യമെന്ന നിലക്ക്‌ ചാനല്‍ ചര്‍ച്ചകള്‍ നടത്താന്‍ വരെ നാണമില്ലാത്ത ഒരു വിഭാഗം നമുക്കിടയില്‍ തന്നെയുണ്ടല്ലോ. അപ്പോള്‍ പിന്നെ പാതിവ്രത്യം എന്നത്‌ സ്ത്രീക്കോ പുരുഷനോ ഒരു കടങ്കഥ പോലെ തോന്നുന്നതില്‍ അത്ഭുതമില്ല. വഴിവിട്ട ബന്ധങ്ങളാവാം പക്ഷെ സുരക്ഷ നോക്കിയാല്‍ മതിയെന്ന് മാത്രം. അതാണല്ലോ ആധുനികര്‍ നല്‍കുന്ന ഉപദേശം


പരസ്‌പര വിശ്വാസങ്ങളില്‍ വിള്ളലുകള്‍ വീഴതെ, പരസ്പരം വിശ്വാസ വഞ്ചന കാട്ടാതെ, പവിത്രമായ ആത്മബന്ധങ്ങള്‍ കാത്തു സൂക്ഷിക്കാനും, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള ദൈവീക അനുഗ്രഹം നില നിര്‍ത്താനും എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കഴിയട്ടെ. അതിലൂടെ പരസ്പര വിശ്വാസവും സ്നേഹവും സൗഹാര്‍ദ്ദവുമുള്ള ഒരു കുടുംബവും ആ കുടുംബങ്ങളുടെ സമൂഹവും പിറക്കട്ടെ.

15 Response to മൊഴിമുത്തുകള്‍-29

December 22, 2008 at 11:56 AM

ഉത്തമ സ്ത്രീ

December 22, 2008 at 12:27 PM

വിജ്ഞാനപ്രദമായ പോസ്റ്റുകളും ബ്ലോഗും.
പൊതുസമൂഹത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന ഇസ്ലാമിനെ വളരെ വിശദമായി തന്റെ അറിവുകളിലൂടെ പരിചയപ്പെടുത്തുന്നതിന് നന്ദി.

ആശംസകളോടെ,
നരിക്കുന്നൻ

December 22, 2008 at 12:39 PM

:)

December 22, 2008 at 2:12 PM

നാടോടുമ്പൊള്‍ നടുവേ ഓടണം.

അതാണ് ഇന്നത്തെ പോളിസി. ബാക്കിയെല്ലാം പഴന്ചന്‍ ഏര്‍പ്പാടുകള്‍. :)

ആശംസകള്‍.

December 22, 2008 at 4:29 PM

Basheere... Valare Nannayirikkunnu...!!! Ambiliyum Ashamsakal Ariyikkunnu.

OAB
December 22, 2008 at 6:57 PM

“----അതാണല്ലൊ ആധുനികറ് നൽകുന്ന ഉപദേശം”
വളരെ വളരെ ശരി.
വലിയ കാര്യങ്ങൾ ചെറു വിവരണങ്ങളിൽ കൂടി അവതരിപ്പിക്കുന്നതിൻ പടച്ചവന്റെ അനുഗ്രഹങ്ങൾ എന്നുമെന്നും ഉണ്ടാവട്ടെ.

December 23, 2008 at 5:21 AM

കുറെ നാളായി ഞാന്‍ ഇതൊക്കെ വായിച്ചിട്ട്....മുടങ്ങാതെ വായിക്കുമായിരുന്ന ബ്ലോഗായിരുന്നു ഇത്....ഇന്ന് അവധിയാ....വായിക്കണം....കുറെ പഠിക്കണം....

December 23, 2008 at 3:20 PM

>നരിക്കുന്നന്‍

വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി. ഞാന്‍ എന്റെ അറിവുകള്‍ പങ്ക്‌ വെക്കുകയല്ല. അറിവുള്ളവര്‍ നമുക്കായി നീക്കിവെച്ചതില്‍ നിന്നും എടുക്കുന്നു എന്ന് മാത്രം . അനുബന്ധക്കുറിപ്പുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കുറിക്കുന്നുവെന്നത്‌ മാത്രം ചെയ്യുന്നു

>അങ്കിള്‍

വായനയ്ക്ക്‌ , പുഞ്ചിരിയ്ക്ക്‌ നന്ദി

>അനില്@ ബ്ലോഗ്‌

ആ പഴഞ്ചന്‍ ഏര്‍പ്പാടുകള്‍ കൈയ്യൊഴിക്കാതെ നമുക്ക്‌ കാത്ത്‌ കൂടെ.. :) വായാനയ്ക്കും അഭിപ്രായത്തിനും നന്ദി

>സുരേഷ്‌

സന്തോഷം .. എന്റെയും സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക.

>ഒ.എ.ബി

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. പ്രാര്‍ത്ഥനകള്‍ അല്ലാഹു സ്വീകരിക്കട്ടെ. ആമീന്‍ ..
OT: നാട്ടില്‍ തന്നെയാണോ ?വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ

>ശിവ

താങ്കളെപ്പോലുള്ളവരാണു എന്നും പ്രചോദനം. തിരക്കുകളും പ്രയാസങ്ങളും എല്ലാം മാറിയോ.

വായിക്കുകയും അഭിപ്രായം നിര്‍ദ്ധേശം അറിയിക്കുകയും ചെയ്യുമല്ലോ

എല്ലാവര്‍ ക്കും നന്ദി

December 24, 2008 at 11:14 AM

നല്ല ചിന്താധാര ബഷീര്‍

December 26, 2008 at 8:03 PM

നല്ല പൊസ്റ്റ്.ഇത് എനിക്ക് ഉപകാരപ്രദമായി,അതും ഈ സമയത്ത്.

December 27, 2008 at 4:12 PM

>മുസാഫിര്‍

നല്ലവാക്കിനു നന്ദി. വീണ്ടും വരുമല്ലോ

>അരുണ്‍ കായംകുളം

ഉപകാരപ്രദമായെന്നറിഞ്ഞതില്‍ സന്തോഷം. നല്ല സഖിയ്ക്ക്‌ നല്ല *സഖാവ്‌ ആയിരിക്കട്ടെ എന്നും ആശംസകള്‍ (
*സഖാവ്‌ = കൂട്ടുകാരന്‍ :)

December 31, 2008 at 6:19 PM

പുതുവര്‍ഷതിന്ടെ വഹ ഒരു ആശംസ.

January 3, 2009 at 10:44 AM

Poor-me

Thanks :)

January 19, 2009 at 10:02 AM

സമൂഹം നന്നാകണമെങ്കിൽ ഉത്തമസ്ത്രീകൾ കുടുംബ ത്തിൽ ഉണ്ടാകണം.സ്ത്രീകൾ എങ്ങനെ ആയിരിക്കണമെന്ന് അറിവുള്ളവർ പറഞ്ഞു തന്നിട്ടുള്ളവയിൽ നിന്ന് സ്ത്രികൾ വളരെയധികം അകന്നു പോയിരിക്കുന്നതാണ് ഇന്നത്തെ സമൂഹത്തിന്റെ ദുരവസ്ഥക്കു പ്രധാനകാരണം.അറിവുകൾ പങ്കു വക്കുന്നത വലിയ നന്മയാണ്!

January 19, 2009 at 1:43 PM

>റോസ്‌ ബാസ്റ്റിന്‍

ചേച്ചീ..
ഒരു വിചിന്തനത്തിനു സഹോദരികള്‍ തയ്യാറാവട്ടെ.. ഒരു ചേച്ചിയുടെ വാക്കുകള്‍ ഏറെ വിലമതിക്കുന്നു. ആധുനികതയുടെ കപടതകളില്‍നിന്ന് മോചിതയായി നന്മകളുടെ തുരുത്തുകള്‍ തേടാം .. നന്ദി ഈ നല്‍ വാക്കുകള്‍ക്ക്‌