‍മൊഴിമുത്തുകള്‍-30

ഉത്തമ പുരുഷന്‍

മൊഴിമുത്ത്‌:

‍"തന്റെ ഭാര്യയ്ക്ക്‌ ഗുണവാനായി നിലകൊള്ളുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍. ഞാന്‍ എന്റെ ഭാര്യയ്ക്ക്‌ ഗുണം ചെയ്യുന്ന ഉത്തമനാണ്. മാന്യന്‍ മാത്രമേ സ്ത്രീകളെ മാനിക്കുകയുള്ളൂ. നിന്ദ്യന്‍ മാത്രമേ സ്ത്രീകളെ നിന്ദിക്കുകയുള്ളൂ"
( അലി(റ) വില്‍ നിന്ന് നിവേദനം ; ഇബ്നു അസ്‌ കര്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം :


നാം നമ്മുടെ ഇണയുമായി(ഭാര്യയുമായി ) സന്തോഷത്തോടെ കഴിയണം. അവരെ സന്തോഷിപ്പിച്ച്‌ അവരുടെ പ്രേമവും സ്നേഹവും കരസ്ഥമാക്കണം. നബി(സ) അങ്ങിനെ ചെയ്യുന്നവരും അത്‌ മാന്യരും ഉത്തമരുമായ പുരുഷന്മാരും അങ്ങിനെ ചെയ്യുന്നവരുമാണെന്നും പറഞ്ഞിരിക്കുന്നു. അതിനാല്‍ ഇത്‌ ഒരു മഹല്‍ ഗുണവും ആവശ്യവുമാണ്. സ്ത്രീകളെ മാനിക്കുന്നത്‌ മാന്യതയും നിന്ദിക്കുന്നത്‌ മാനയ്തക്ക്‌ നിരക്കാത്തതുമാണെന്ന് മേല്‍ ഹദീസ്‌ വ്യക്തമാക്കുന്നു.

കുറിപ്പ്‌ :

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ടവരാണെന്നും. ഇണകള്‍ പരസ്പരം വസ്ത്രങ്ങളെന്ന പോലെ ചൂടും തണുപ്പുമേകി സ്നേഹവും സ്വാന്തനവും നല്‍കി ജീവിക്കേണ്ടവരാണെന്നും മഹത്‌ വചനങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പരസ്പരം ബഹുമാനത്തോടെയും വിശ്വസ്തതയോടെയും കഴിയേണ്ടത്‌ ദാമ്പത്യജീവിത വിജയത്തിനു അത്യന്താപേക്ഷിതമാണ്. താന്‍ പോരിമയും അഹന്തയും രണ്ട്‌ പേര്‍ക്കും നന്നല്ല. ഭാര്യയെ മാനിച്ചാല്‍, അവള്‍ക്ക്‌ സ്നേഹം നല്‍കിയാല്‍ തന്റെ അഭിമാനത്തിനു കുറവാണെന്ന് കരുതുന്ന വിവരക്കേടിന്റെ വിവരമുള്ളവര്‍ നിരവധിയാണ്. അവര്‍ സ്വന്തം ജീവിതം നിരര്‍ത്ഥകമാക്കുന്നതില്‍ വലിയ പങ്ക്‌ വഹിക്കുന്നു. സാധാരണ നിലക്ക്‌ തന്റെ ഭര്‍ത്താവില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണനയും സ്നേഹവു ലഭിക്കുന്ന സ്ത്രീകള്‍ മറ്റ്‌ വഴിയില്‍ സഞ്ചരിക്കുന്നതിനെ സ്വപ്നേ പോലും ചിന്തിക്കുകയില്ല. സഹനവും ക്ഷമയും വാത്സല്യവും കാരുണ്യവുമെല്ലാം കനിഞ്ഞ്‌ നല്‍കിയിട്ടുള്ളത്‌ സ്ത്രീകള്‍ക്കാണെങ്കിലും തനിക്ക്‌ എപ്പോഴും താങ്ങും തണലുമാവേണ്ട തന്റെ തുണയില്‍ നിന്ന് സ്നേഹപൂര്‍വ്വമുള്ള ഒരു വാക്കോ നോക്കോ കിട്ടാതെയാവുമ്പോള്‍ ചുരുക്കം ചിലരെങ്കിലും വഴിവിട്ട ജീവിതത്തിലേക്കും പരുഷമായ പെരുമാറ്റങ്ങളിലേക്കും തിരിയുന്നതില്‍ അത്ഭുതപ്പെടാനില്ല.

പലപ്പോഴും സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യം കൂടി. പലരും വീടിനു പുറത്ത്‌ വളരെ മാന്യരായിരിക്കും അന്യരോടും (അന്യ സ്ത്രീകളോടും ! ) മറ്റു സുഹൃത്തുക്കളോടുമെല്ലാം വളരെ നല്ല പെരുമാറ്റം. അവര്‍ക്കിടയില്‍ തമാശക്കാരന്‍, സത്ഗുണ സമ്പന്നന്‍. നിര്‍ഭാഗ്യവശാല്‍ വീട്ടുപടിക്കല്‍ എത്തുന്നതോടെ ആട്ടിന്‍കുട്ടിയുടെ മുഖംമൂടി മാറ്റി ചെന്നായുടെ ശൗര്യം എടുത്തണിയുന്നു. മക്കളോടും ഭാര്യയോടും കടിച്ചു കീറാന്‍ നില്‍ക്കുന്ന സിംഹമായി മാറുന്നു. അതാണു പുരുഷത്വം എന്ന വിവരക്കേട്‌ തലയില്‍ കയറ്റിവെച്ച ഈ വിഭാഗം ഏറെയുണ്ട്‌ നമുക്കിടയില്‍!. അവര്‍ മാറേണ്ടിയിരിക്കുന്നു. ഒരു വിരോധാഭാസം എന്തെന്നാല്‍, മുകളില്‍ വിവരിച്ച മഹത്‌വചനങ്ങള്‍ ജനങ്ങളോടെ ഉപദേശിച്ച്‌ കൊടുക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്നതാണ് .

ഒരു സമൂഹത്തിന്റെ പുരോഗതി
നല്ല സമൂഹസൃഷ്ടിക്ക്‌ വേണ്ട നല്ല കുടുംബങ്ങളിലൂടെയാണല്ലോ അതിനു നല്ല വ്യക്തികള്‍ ഉത്തമ സ്ത്രീയും ഉത്തമ പുരുഷനും ഉണ്ടാവേണ്ടിയിരിക്കുന്നു. പരസ്പരം സ്നേഹിക്കുകയും മാനിക്കുകയും തങ്ങളുടെ ഉത്തരവാദിത്വങ്ങളും കടമകളും നിറവേറ്റുകയും ചെയ്യുന്നവരായി കഴിയാന്‍ ജഗന്നിയന്താവ്‌ നമുക്കേവര്‍ക്കും അനുഗ്രഹം ചൊരിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ

29 Response to ‍മൊഴിമുത്തുകള്‍-30

January 5, 2009 at 12:17 PM

"തന്റെ ഭാര്യയ്ക്ക്‌ ഗുണവാനായി നിലകൊള്ളുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍"

January 5, 2009 at 12:30 PM

വിജ്ഞാനപ്രദമായ മൊഴിമുത്തുകൾ.

January 5, 2009 at 12:32 PM

അല്ല ബഷീർക്കാ...
തൊഴിലാളിക്ക് കൂലികൊടുക്കുന്നതിനെ കുറിച്ച് കുറാനിൽ വന്ന ആയത്ത് എന്താണ്? അതിനെ പറ്റി നബിയുടെ വാക്കുകളും ഒന്ന് വിശദീകരിക്കാമോ?

January 5, 2009 at 12:50 PM

“മാന്യന്‍ മാത്രമേ സ്ത്രീകളെ മാനിക്കുകയുള്ളൂ. നിന്ദ്യന്‍ മാത്രമേ സ്ത്രീകളെ നിന്ദിക്കുകയുള്ളൂ"

നന്നായി, ബഷീര്‍ക്കാ... പുതുവത്സരാശംസകള്‍!

January 5, 2009 at 1:42 PM

>നരിക്കുന്നന്‍,

വായനയ്ക്കും ഉപകാരപ്രദമായെന്നറിഞ്ഞതിലും സന്തോഷം :)

തൊഴിലാളിക്ക്‌ വിയര്‍പ്പ്‌ വറ്റുന്നതിനു മുന്നെ വേതനം കൊടുക്കുന്നതിനെ പറ്റി നബി(സ)യുടെ ഹദീസ്‌
ഇവിടെ
വായിച്ചുവല്ലോ

പിന്നെ, അറബി ടൈപ്പിംഗ്‌ ഒരു പ്രശ്നമാണു. എന്നാലും ആരുടെയെങ്കിലും സഹായത്തോടെ പോസ്റ്റ്‌ ചെയ്യാം. ഇന്‍ശാ അല്ലാഹ്‌. കൂടാതെ ഖുര്‍ആനിലെ ആയത്തും. നന്ദി

>ശ്രീ,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി

ആശംസകള്‍ വരവ്‌ വെച്ചിരിക്കുന്നു. തിരിച്ചു നേരുകയും ചെയ്യുന്നു. ഇവിടെ ആശംസകള്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്‌ :)

January 5, 2009 at 2:18 PM

വളരെ നന്നായി ഈ പോസ്റ്റ്......ഇതൊക്കെ വായിക്കാന്‍ അവസരം തരുന്നതിന് ഒരുപാട് നന്ദി....

January 5, 2009 at 2:54 PM

തലക്കെട്ട്‌ തന്നെ ഗംഭീരം..
ബാക്കി പിന്നെ പറയേണ്ടല്ലോ..
മുഴുവന്‍ വായിച്ചു കേട്ടോ..
ഇടയ്ക്കെങ്കിലും,ചിന്തിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

January 5, 2009 at 3:50 PM

അവരെ സന്തോഷിപ്പിച്ച്‌ അവരുടെ പ്രേമവും സ്നേഹവും കരസ്ഥമാക്കണം. Thanks for sharing such a wonderful matter with us Dear...!! ( ithenthayalum Ambilikku vayikkan kanikkilla ketto.. hihihi )

January 5, 2009 at 4:07 PM

മൊഴിമുത്തുകൾ ഏവരും മനസ്സിലാക്കേണ്ടതും ജീവിതത്തിൽ പാലിക്കപ്പെടുകയും ചെയ്യേണ്ടതാണു.

January 5, 2009 at 6:55 PM

നല്ല ഉപദേശങ്ങള്‍, ബഷീര്‍ ഭായ്.

എല്ലാവരും ഇതൊക്കെ പ്രാവര്‍ത്തികമാക്കിയിരുന്നെങ്കില്‍ ലോകം എത്ര നന്നായേനെ!!

ആശംസകള്‍.

January 6, 2009 at 3:10 PM

സലാം ബഷീര്‍ ഭായ്, നല്ല അറിവിന്‌ നന്ദി.. പുതുവല്‍സരശംസങള്‍ നേരുന്നു

January 6, 2009 at 3:40 PM

"തന്റെ ഭാര്യയ്ക്ക്‌ ഗുണവാനായി നിലകൊള്ളുന്നവനാണ് നിങ്ങളില്‍ ഉത്തമന്‍"

ആദ്യമൊന്നു കെട്ടട്ടെ..:)

മൊഴിമുത്തുകളെല്ലാം ഒന്നിനൊന്നു മെച്ചം

January 7, 2009 at 10:29 AM

>ശിവ,

നല്ല വാക്കുകള്‍ ക്ക്‌, പ്രോത്സാഹനങ്ങള്‍ക്ക്‌ ഏറെ നന്ദി.

>സ്മിത ആദര്‍ശ്‌

ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.. ഇടയ്ക്കെങ്കിലും നമുക്ക്‌ ചിന്തകള്‍ വേണമല്ലോ..ഈ നല്ല വാക്കുകള്‍ക്ക്‌ നന്ദി


>സുരേഷ്‌,

താങ്കളുടെ വായനയ്ക്കും നല്ലവാക്കിനും നന്ദി

OT:
ഇനിയെങ്കിലും ഒന്ന് നന്നാവാന്‍ നോക്ക്‌ .പാവം അമ്പിളി :(

>കാന്താരിക്കുട്ടി

വായനയ്ക്കും അഭിപ്രായത്തിനും ഏറെ നന്ദി. ജീവിതത്തില്‍ നമുക്ക്‌ പകര്‍ത്താനാവട്ടെ. ആശംസകള്‍

>അനില്‍@ബ്ലോഗ്‌

നല്ല ഉപദേശങ്ങള്‍ക്ക്‌ ഒരു പഞ്ഞവുമില്ല അനില്‍ ഭായ്‌. നമുക്ക്‌ പലപ്പോഴും അത്‌ (നമ്മുടെ താന്‍പോരിമ കൊണ്ട്‌) പ്രാവര്‍ത്തികമാക്കുന്നിടത്ത്‌ പരാജയം സംഭവിക്കുന്നു. എങ്കിലും ഒരു സ്വയം വിചിന്തനങ്ങള്‍ എന്നും നടത്തുവാന്‍ നമുക്കാവണം. തെറ്റുകള്‍ തിരുത്തി മുന്നോട്ട്‌ പോവാന്‍ അത്‌ സഹായിക്കും. നന്ദി

>തലശ്ശേരിക്കാരന്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി. ആശംസകള്‍ വരവ്‌ വെച്ചു. ഏവര്‍ക്കും സമാധവും സന്തോഷവും കൈവരട്ടെ

>പ്രയാസി

തിരുനബിയുടെ മൊഴിമുത്തുകള്‍ നമുക്കേവര്‍ക്കും പ്രചോദനമാവട്ടെ

OT:
കെട്ട്‌.. അത്‌ ഉടനെ ഉണ്ടാവുമെന്നാണല്ലോ കേള്‍ ക്കുന്നത്‌. നന്നാവാന്‍ തീരുമാനിച്ച സ്ഥിതിയ്ക്ക്‌ എല്ലാ ആശംസകളും നേരുന്നു

January 7, 2009 at 2:54 PM

Nalla post..namukkariyaavunnathu mattullavarkku pakarnnukodukkunnathu nallathaanu .bhaavukangal!!

January 8, 2009 at 12:55 AM

ഇസ്ലാമിലെ തെറ്റിദ്ധാരണകള്‍ നീക്കാനിത്തരം പോസ്റ്റുകള്‍ ഉപകാരപ്പെടും ഒപ്പം ആശയങ്ങള്‍ കൈമാറാനും.എല്ലാവിധ ആശംസകളും.

January 8, 2009 at 11:37 AM

>വിജയ ലക്ഷ്മി ചേച്ചീ

വായനയ്ക്കും പ്രോത്സാഹനത്തിനും നന്ദി. അറിവുകള്‍ പരസ്പരം പങ്ക്‌ വെക്കാം ..ആശംസകള്‍


> E.A ജബ്ബാര്‍

പരസ്യം ഡിലിറ്റ്‌ ചെയ്യുന്നു.
വിഷയവുമായി ബന്ധമില്ലാത്ത ഇത്തരം പരസ്യങ്ങള്‍ ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു

>യുസുഫ്ഫ


താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.നിര്‍ദ്ധേശങ്ങളും സ്വാഗതം ചെയ്യുന്നു

January 9, 2009 at 2:56 PM

ആദ്യമായാണിവിടെ.

വിജ്ഞാനപ്രദമായ ബ്ലോഗ്.

അഭിനന്ദനങ്ങൾ!

January 11, 2009 at 9:04 AM

>തൂലികാ ജാലകം

ഇവിടെയെത്തി വായിച്ച അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം. വീണ്ടും വായനയും അഭിപ്രായവും പ്രതീക്ഷിക്കുന്നു. നന്ദി

January 11, 2009 at 5:29 PM

“മാന്യന്‍ മാത്രമേ സ്ത്രീകളെ മാനിക്കുകയുള്ളൂ

January 13, 2009 at 12:59 PM

>ബി.ശിഹാബ്‌,
മൊഴിമുത്തുകള്‍ വായനയ്ക്ക്‌ നന്ദി.വീണ്ടും വരിക

January 14, 2009 at 7:16 PM

പ്രിയ ബഷീറ്,
ഈ പോസ്റ്റ് വായിച്ചപ്പോൾ ഓറ്ത്ത ഒരു കാര്യം ഇവിടെ കുറിച്ചിടട്ടെ.
എന്റെ വീടിന്റെ അടുത്തുള്ള ഒരാൾ. സ്സൌദിയിലായിരുന്നു. പത്ത്പന്ത്രണ്ട് കൊല്ലം. മറ്റുള്ളവറ്ക്ക് ജോലി ഉണ്ടാക്കാൻ വേണ്ടി ഓടുമെങ്കിലും സ്വന്തമായി സ്ഥിരമായി ജോലിക്ക് പോവാറില്ല.സമൂഹത്തിൽ നല്ല പേർ, സുഹൃത്തുക്കൾക്ക് വേണ്ടപ്പെട്ടവൻ, നാട്ടിലെ സ്പോറ്ട്സ് രംഗത്ത് എന്തിനും അപ്പപ്പോൾ ഓടാൻ അവനുണ്ടാവും. പള്ളിയിലെ കാര്യക്കാരൻ. എന്നാൽ വീട്ടിൽ ഒന്നിനും കൊള്ളാത്തവൻ.(ഇത് നാട്ടുകാറ്ക്കറിയില്ല)
കഴിഞ്ഞ വറ്ഷം നോമ്പ് മുപ്പതും നോറ്റ് പിറ്റേന്ന് പെരുന്നാൾ ആഘോഷിച്ചത് ബാറിൽ. അത് കഴിഞ്ഞ് കാറിൽ മടങ്ങുമ്പോൾ അതേ പള്ളിക്കു മുമ്പിൽ അത് സംഭവിച്ചു.
കഴുത്തിലെ ഞരമ്പുകൾ പൊട്ടി ഒരനക്കവുമില്ലാതെ കിടക്കുന്ന കിടപ്പിലും സ്നേഹിച്ച് കല്യാണം കഴിച്ച ഭാര്യയെ എടി പട്ടീ...എന്നു മുതൽ തുടങ്ങി ഇവിടെ എഴുതാൻ പറ്റാത്ത വാക്കുകളാൺ ഇപ്പോഴും വിളിക്കുന്നത്. അതെ സുഹൃത്തെ, ഞാൻ കണ്ട പെണ്ണുങ്ങളീൽ അവൾക്ക് തന്നെയാൺ ഏറ്റവും കൂടുതൽ ക്ഷമ എന്ന കാര്യത്തിൽ സംശയമില്ല.
കൂടുതൽ പിന്നെ...വീട്ടുകാരി കഞ്ഞി കുടിക്കാൻ വിളിക്കുന്നു. വൈകിയാൽ ഇന്നത്തെ കാര്യം,,,:) വീട്ടിൽ എല്ലാവറ്ക്കും സുഖം.

January 17, 2009 at 3:19 PM

>ഒ.എ.ബി


താങ്കളുടെ വിശദമായ അനുഭവക്കുറിപ്പോടെയുള്ള മറുപടിക്ക്‌ നന്ദി. ഇങ്ങിനെയുള്ള പല നീചരെയും കണ്ടിട്ടുണ്ട്‌. ജിവിതം അവര്‍ നരകതുല്യമാക്കുന്നു. മറ്റുള്ളവരുടെയും..നല ബുദ്ധികൊടുക്കട്ടെ..

നന്ദി

OT:
ഓ.എ.ബി കഞ്ഞിയാണെന്ന്... സോറി കഞ്ഞിയാണു കുടിക്കുന്നതെന്ന് അറിയിച്ചതിലും നന്ദി

January 19, 2009 at 11:19 AM

പുരുഷൻ കുടുംബത്തിന്റെ ‘ശിരസും' സ്ത്രി 'ഹൃദയവു'മാണ്.രണ്ടും നന്നായിരുന്നാലെ കുടുംബം നന്നായിരിക്കുകയുള്ളു.ഉത്തമപുരുഷനും ഉത്തമസ്ത്രീയും ഉള്ളകുടുംബത്തിൽ ഉത്തമരായ കുഞ്ഞുങ്ങളും!ഇതൊക്കെ എല്ലാവരും അനുസരിച്ചാൽ ലോകം എത്രനന്നാകും!!

January 19, 2009 at 1:27 PM

>റോസ്‌ ബാസ്റ്റിന്‍

ചേച്ചീ.. കൃത്യമായ വായനയ്ക്കും അഭിപ്രായത്തിനും നന്ദി. നമുക്ക്‌ ഓരോരുത്തര്‍ക്കും സ്വയം ഈ തിരിച്ചറിവുകള്‍ ഉണ്ടാവുന്നതിലൂടെ നല്ല സമൂഹം ഉടലെടുക്കട്ടെ.

January 22, 2009 at 2:04 PM

അങ്ങനെയെങ്ങില്‍ ബഹുഭാര്യാത്വം പാപമല്ലേ ... അവരെ നിര്‍ബന്ധിച്ചു പര്‍ദ്ദ അണിയിക്കുന്നത്‌ പാപമല്ലേ ... ? ഇതു എന്റെ വെറും സംശയങ്ങള്‍ മാത്രമാണ് ... എത്ര നല്ല ഹദീസുകള്‍ ... ഇതൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മേല്പ്പറഞ്ഞ ആചാരങ്ങള്‍ നിലവില്‍ വന്നത് ...?

January 24, 2009 at 10:14 AM

>My Crack words,

ബഹുഭാര്യത്വം ഏറെ നിബന്ധനകളോടെ ഇസ്ലാം അനുവദിക്കുന്ന ഒരു കാര്യമാണ് .ഇസ്ലാമില്‍ എന്നല്ല എല്ലാ മതങ്ങളിലും ബഹുഭാര്യത്വം ഉണ്ടായിരുന്നു. ഇസ്ലാം പൂര്‍ണ്ണമാവുന്നതിനു മുന്നെ ഇഷ്ടപ്രകാരം സ്ത്രീകളെ സ്വന്തമാക്കുകയും അതിലൂടെ അവരുടെ സ്വത്തുക്കള്‍ അപഹരിക്കുകയും എല്ലാ ചെയ്തിരുന്ന ഒരു വ്യവസ്ഥിതിയെ നിബന്ധനകള്‍ പാലിച്ച്‌ കൊണ്ട്‌ ഇസ്ലാം നാലാക്കി ചുരുക്കുകയായിരുന്നു. കൂടാതെ എല്ലാവരും ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കണമെന്ന് നിബന്ധനയോ നിര്‍ബന്ധമോ ഇല്ല. അത്‌ നമ്മുടെ നാട്ടില്‍ തന്നെ മുസ്ലിംങ്ങളായവരില്‍ എത്രപേര്‍ക്ക്‌ ഒന്നിലധികം ഭാര്യമാരുണ്ടെന്ന കണക്കെടുത്താല്‍ മനസ്സിയലാക്കാവുന്നതേയുള്ളൂ..

ഇസ്ലാമിക ജീവിത ക്രമത്തില്‍ അനുശാസിക്കുന്നതാണ് ശരീരം മറച്ച്‌ വസ്ത്രം ധരിക്കണമെന്നത്‌ അതു മാന്യമായി. അതിനു പര്‍ദ ആയാലും കുഴപ്പമില്ല. മതത്തില്‍ യാതൊരു നിര്‍ബന്ധവും പാടില്ല എന്നാണു അനുശാസിക്കുന്നത്‌. അതിനാല്‍ തന്നെ മതപരമായ കാര്യങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ക്കാണു മുസ്ലിം എന്ന് പറയുന്നത്‌. അല്ലാത്തവര്‍ക്ക്‌ മതത്തിനുള്ളില്‍ കഴിയാന്‍ നിര്‍ബന്ധമില്ല. ഒരു സംഘടനയുടെ ഉള്ളില്‍ നില്‍ക്കുമ്പോള്‍ ആ സംഘടന അനുശാസിക്കുന്ന നിബന്ധനകല്‍ പാലിക്കണമെന്നത്‌ പോലെ.

എന്താണു ബഹുഭാര്യത്വം എന്നതിനെ പറ്റി വിശദമായലേഖനം വായിക്കുമല്ലോ. ലിങ്ക്‌ നോക്കട്ടെ..
അഭിപ്രായത്തിനു നന്ദി

January 24, 2009 at 2:13 PM

ബഹു ഭാര്യത്വം എന്ന വിഷയത്തില്‍ ഇസ്ലാമിക നിയമവും നിലപാടും വിവരിക്കുന്ന ലേഖനം ഇവിടെ

പ്രചാരകന്റെ പോസ്റ്റ്‌ ഇവിടെ

January 26, 2009 at 9:57 AM

ബഷീറിക്ക,ഇക്കയുടെ വരികള്‍ ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ശ്രമിക്കാം.

January 26, 2009 at 10:37 AM

>അരുണ്‍ കായംകുളം

എന്റ്‌ വാക്കുകള്‍ ഇവിടെ പ്രസക്തമാവുന്നില്ല. ഈ മൊഴിമുത്തുകളാണു പ്രസക്തം . അത്‌ നമുക്ക്‌ ജീവിതത്തില്‍ പകര്‍ത്താം. നല്ലത്‌ ഉള്‍കൊള്ളാനും ചീത്തയെ ഒഴിവാക്കാനുമുള്ള സന്മനസ്സ നമുക്കേവര്‍ക്കും ദൈവം അനുഗ്രഹമായി തരട്ടെ. നന്ദി ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും


'അരാധനയില്‍ മിതത്വം'
എന്ന പോസ്റ്റ്‌ ഇവിടെ വായിക്കുമല്ലോ

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി