മൊഴിമുത്തുകള്‍-11

മദ്യപാനം


മൊഴിമുത്ത്‌ :

  • മദ്യം, സര്‍വ്വ നീചപ്രവര്‍ത്തനങ്ങളുടെയും അടിത്തറയാകുന്നു. അത്‌ വന്‍ദോശങ്ങളില്‍ വലുതുമാകുന്നു. മദ്യപന്‍ നിസ്കാരം ഉപേക്ഷിക്കുന്നതും വകതിരിവില്ലാതെ തന്റെ മാതാവ്‌, എളയുമ്മ, അമ്മായി മുതലായവരെ പ്രാപിക്കുന്നതുമാണ്. ( ഇബ്നു ഉമര്‍ (റ) വില്‍ നിന്ന് ത്വബ്‌ റാനി (റ ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം :
മദ്യം എന്നതില്‍ എല്ലാ ലഹരിയുണ്ടാക്കുന്നതും ഉള്‍പ്പെടും. ഇവ വില്‍ക്കുന്നതും കുടിക്കുന്നതും എല്ലാ വന്‍ദോശങ്ങളില്‍ എണ്ണപ്പെട്ടിരിക്കുന്നു. മദ്യപനു മിക്ക സമയത്തും വകതിരിവ്‌ (തിരിച്ചറിവ്‌ ) ഉണ്ടായിരിക്കയില്ല. അവനു മാതാവിനെയും സഹോദരിയെയും തിരിച്ചറിയുകയില്ല. ദുര്‍ഗുണമല്ലാതെ സത്ഗുണമൊന്നും മദ്യപനില്‍ ഉണ്ടാവുകയില്ല. അതിനാല്‍ തന്നെ മദ്യം സര്‍വ്വ നീചപ്രവത്തിയുടെയും അടിസ്ഥാമായി നബി(സ) തങ്ങള്‍ പ്രഖ്യാപിച്ചത്‌.

വിവരണം:
മദ്യപാനത്തിന്റെയും അതിന്റെ ദൂഷ്യ വശങ്ങളെപറ്റിയും കൂടുതല്‍ പറയേണ്ട ആവശ്യമുദിക്കുന്നില്ല. പക്ഷെ എല്ലാമറി‍ഞ്ഞിരുന്നിട്ടും ആധുനിക ലോകം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കരാളഹസ്തത്തില്‍ നാള്‍ക്ക്‌ നാള്‍ അമര്‍ന്ന് കൊണ്ടിരിക്കയാണെന്നതാണു വസ്ഥുത. സ്വന്തം മകളെ വരെ മദ്യത്തിന്റെ ലഹരിയില്‍ പ്രാപിക്കുന്ന അധമന്മാരായി മാറ്റാന്‍ മദ്യമെന്ന വിഷത്തിനു കഴിയുന്നു. എല്ലാ നീചപ്രവര്‍ത്തനങ്ങളും ചെയ്യുന്നതിനു മുന്നെ മൂക്കറ്റം മദ്യപിക്കുന്നത്‌ പതിവെന്നത്‌ തന്നെ സര്‍വ്വ നീചപ്രവത്തിയുടെയും അടിത്തറയായി മദ്യത്തെ എണ്ണിയതിനെ നമുക്ക്‌ മനസ്സിലാക്കി തരുന്നു. എത്രയോ കുടുബങ്ങളാണു ദിനംപ്രതി മദ്യത്തിന്റെ പിടിയില്‍ അമര്‍ന്ന് ശിഥിലമായികൊണ്ടിരിക്കുന്നത്‌. ഇന്ത്യയില്‍ പലയിടത്തും മദ്യനിരോധനം നടപ്പിലാക്കിയിട്ടുണ്ടങ്കിലും ഒന്നും തന്നെ അതിന്റെ ഫല പ്രാപ്തിയിലെത്തിയിട്ടില്ല എന്ന് വേണം കരുതാന്‍. വിദ്യഭ്യാസം കൊണ്ടും സംസ്കാരം കൊണ്ടുമൊക്കെ മുന്നിലാണെന്നവകാശാപ്പെടുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ മതപരമായ ആഘോഷങ്ങള്‍ക്ക്‌ വരെ മദ്യം ഒഴിച്ച്‌ കൂടാനാവാത്ത ഇനമായി മാറിയിരിക്കുന്ന ദുരവസ്ഥ. ഇന്ന് സ്ത്രീകളും കുട്ടികളുമടക്കം ലഹരിയുടെ പിടിയില്‍ അമര്‍ന്ന് നരകിക്കുമ്പോഴും ഭരണ കര്‍ത്താക്കള്‍ അബ്കാരി നയം ലഘൂകരിച്ച്‌ വരുമാനം ഉണ്ടാക്കാന്‍ വീണ്ടു വഴി അന്വഷിക്കുകയാണു.

പ്രഭാതം മുതല്‍ പ്രദോശം വരെ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ വരുമാനത്തിന്റെ ഏറിയ പങ്കും മദ്യഷാപ്പുകളിലെത്തുന്നു. വീട്ടിലെത്തുന്നത്‌ തെറിയഭിശേകവും തൊഴിയൂം വഴക്കും മാത്രം. തൊഴിലാളികള്‍ എന്നും ഇങ്ങിനെ നരകിക്കണമെന്ന് ചിന്തിക്കുന്ന അതിലൂടെ തങ്ങളുടെ നില നില്‍പ്പ്‌ (അവരെ ഉപയോഗിച്ച്‌ ) കണ്ടെത്തുന്ന രാഷ്ടീയക്കാര്‍ ഒരിക്കലും ഈ ദുരവസ്ഥ കാണുകയില്ല. മദ്യം വരുത്തി വെക്കുന്ന സാമൂഹ്യവിപത്തിലൂടെ, കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ, കൊലപാതകങ്ങളിലൂടെ , ആത്മഹത്യയിലൂടെ, അപകടങ്ങളിലൂടെയെല്ലാം രാജ്യത്തിനു നഷ്ടമായികൊണ്ടിരിക്കുന്ന മനുഷ്യവിഭവം, സമാധാന അന്തരീക്ഷം ഇതിന്റെയൊക്കെ വില ഒന്ന് കൂട്ടിയിരുന്നെങ്കില്‍ ലാഭ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക്‌ തെളിയുമായിരുന്നു.

അതൊക്കെ ചിന്തിക്കാന്‍ ആര്‍ ക്കിവിടെ സമയം..?

9 Response to മൊഴിമുത്തുകള്‍-11

June 30, 2008 at 9:56 AM

മദ്യം വരുത്തി വെക്കുന്ന സാമൂഹ്യവിപത്തിലൂടെ, കുടുംബത്തിന്റെ തകര്‍ച്ചയിലൂടെ, കൊലപാതകങ്ങളിലൂടെ , ആത്മഹത്യയിലൂടെ, അപകടങ്ങളിലൂടെയെല്ലാം രാജ്യത്തിനു നഷ്ടമായികൊണ്ടിരിക്കുന്ന മനുഷ്യവിഭവം, സമാധാന അന്തരീക്ഷം ഇതിന്റെയൊക്കെ വില ഒന്ന് കൂട്ടിയിരുന്നെങ്കില്‍ ലാഭ നഷ്ടങ്ങളുടെ യഥാര്‍ത്ഥ കണക്ക്‌ തെളിയുമായിരുന്നു.
അതൊക്കെ ചിന്തിക്കാന്‍ ആര്‍ ക്കിവിടെ സമയം..?

June 30, 2008 at 5:34 PM

എനിക്കു തോന്നുന്നത് മദ്യമല്ല ചിന്തകളാണ് ഒരാളെ നയിക്കുന്നതെന്ന്. ചിന്തകള്‍ വഴിപിഴക്കുമ്പോഴാണ് ഒരുവന്‍ മദ്യപാനിയും വിവേകം ഇല്ലാത്തവനും ഒക്കെ ആവുന്നത്.

ഞാന്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ക്ഷമിക്കൂ.

സസ്നേഹം,

ശിവ

June 30, 2008 at 11:25 PM

മദ്യം, സര്‍വ്വ നീചപ്രവര്‍ത്തനങ്ങളുടെയും അടിത്തറയാകുന്നു
മനുഷ്യനെ തെറ്റിലേക്ക് നയിക്കുന്നത് ഒരു
പരിധി വരെ മദ്യപാനമാണെന്നാണ്
എനിക്ക് തോന്നിയിട്ടുള്ളത്.

July 1, 2008 at 12:30 PM

ശിവാ,

ആദ്യമായി വായനയ്ക്കും അഭിപ്രായത്തിനും നന്ദി

താങ്കള്‍ പറഞ്ഞത്‌ പോലെ മനുഷ്യന്റെ ചിന്തകളും അവനെ തെറ്റായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ഉദാത്തമായ ചിന്തകള്‍ അവനെ തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും അതില്‍ സംശയമില്ല. പക്ഷെ അങ്ങിനെ നല്ല ചിന്തകളും പ്രവര്‍ത്തനങ്ങല്‍ളും ഉണ്ടാവണമെങ്കില്‍ അവനു ദൈവം കനിഞ്ഞു നല്‍കിയ വിശേഷ ബുദ്ധി നഷ്ടമാവാതാരിക്കണം. മദ്യവും മയക്കു മരുന്നും മനുഷ്യന്റെ വിവേചന / വിശേഷ ബുദ്ധിയെ മരവിപ്പിച്ച്‌ അവന്റെ ചിന്തകളില്‍ , പ്രവര്‍ത്തനങ്ങളില്‍ എല്ലാം പൈശാചികത കൊണ്ട്‌ വരുന്നു.


അനൂപ്‌ കോതനല്ലുര്‍,

തീര്‍ച്ചയായും,
നമ്മുടെ സമൂഹത്തില്‍ മദ്യം വിതച്ച നാശത്തിന്റെ അളവ്‌ കണക്കാക്കാന്‍ ആവാത്തവിധം ഭീകരമായിരിക്കുന്നു. എല്ലാ വിശേഷ അവസരങ്ങളിലും മദ്യം ഒരു ഒഴിച്ച്‌ കൂടാനാവാത്ത വിഭവമായി പരിഗണിക്കപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ ഖേദകരം തന്നെ. ഉപര്‍പ്ലവമായ വാഗ്ധോരണികള്‍ ഫലം ചെയ്യുകയില്ല. നാം ഒരോരുത്തരും വാക്കാലും പ്രവര്‍ത്തിയാലും ഈ വിപത്തിനെതിരെ ആവുന്നത്‌ ചെയ്യുക..

നന്മകള്‍ നേരുന്നു

July 1, 2008 at 2:33 PM

"പ്രഭാതം മുതല്‍ പ്രദോശം വരെ വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ വരുമാനത്തിന്റെ ഏറിയ പങ്കും മദ്യഷാപ്പുകളിലെത്തുന്നു"

ഇതാണു കഷ്ടം.

July 1, 2008 at 7:58 PM

മദ്യപാനികള്‍ക്കും ഒരുപക്ഷെ,ഇതെല്ലാം അറിവുള്ളതാകും...ആരത് തിരിച്ചറിയുന്നില്ലെന്ന് മാത്രം

July 2, 2008 at 10:34 AM

ശ്രീ,

അത്‌ ഒരു വലിയ സത്യമാണ`്`. അതിന്റെ അനന്തരഫലമായി കുറ്റുബങ്ങള്‍ ശിഥിലമാവുകയും സമൂഹത്തിനു മുഴുവന്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.

സ്മിതാ ആദര്‍ശ്‌,

അറിവുള്ള മനുഷ്യരുടെ തിരിച്ചറിവ്‌ നഷ്ടപ്പെടുകയാണു മദ്യപാനത്തിലൂടെ.. അത്‌ മനസ്സിലാക്കാന്‍ പിന്നെ അവര്‍ക്ക്‌ കഴിയുന്നില്ല എന്നതിനാല്‍ അതിനു അടിമയായിതീരുന്നു

അഭിപ്രായം പങ്ക്‌ വെക്കാന്‍ സമയം കണ്ടെത്തിയതില്‍ വളരെ നന്ദി

ഏവര്‍ക്കും

July 5, 2008 at 4:17 PM

വായിച്ചു ഇഷ്ട്ട പെട്ടു എനിക്കും ചിലത് പറയാനുണ്ട്,
"എങ്ങനെ മദ്യം ഉപയോഗിക്കണം?"
എങ്ങനെ മദ്യം ഉപയോഗിക്കണം എന്ന് ചോദിച്ചത്, മദ്യം ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് ഇന്നു പ്രസക്തി ഇല്ലാത്തതുകൊണ്ടാണ്.
(വീണ്ടും ഞാന് പറയട്ടെ, ഇതും എന്റെ മനസിന്റെ മാത്രം ജല്പനമാവാം. ക്ഷമിക്കുക)

ആദ്യമേ തന്നെ പറയട്ടെ, നാം മലയാളികള്ക്ക് മദ്യം ഉപയോഗിക്കാന് അറിയില്ല.(എല്ലാവരെയും കാര്യമല്ല).
തുടര്ന്ന വായിക്കുക

July 6, 2008 at 9:06 AM

ഞാന്‍,

ഞാന്‍ നിലകൊള്ളുന്ന വിശ്വാസ സംഹിതയില്‍ താങ്കളോട്‌ യൊജിക്കാന്‍ കഴിയില്ല. എങ്കിലും മദ്യപാനം ..കൂടിയ അളവില്‍ പാടില്ല എന്ന് ഉപദേശിക്കുന്നത്‌ മദ്യപാനം ഒഴിവാക്കാന്‍ സഹായകമാവില്ല..

ന്യായ വാദങ്ങള്‍ ഉണ്ടാകാം. അതിനെ ഖണ്ഡിക്കാന്‍ ഉദ്ധേശിക്കുന്നില്ല. കാരണം ഭൗതിക തലത്തില്‍ മാത്രം ഒതുങ്ങിനിന്നല്ല ഞാന്‍ മദ്യപാനത്തെ കാണുന്നത്‌. അതിനു ആത്മീയമായ മനങ്ങള്‍ ഉണ്ട്‌ അത്‌ കൊണ്ട്‌ തന്നെ താങ്കള്‍ ക്ക്‌ അത്‌ മുഴുവന്‍ ഉള്‍കൊള്ളാന്‍ ആവണമെന്നില്ല. അതില്‍ താങ്കളെ കുറ്റപ്പെടുത്തുന്നില്ല. മറിച്ച്‌ നിരുത്സാഹപ്പെടുത്താനുള്ള ഉദ്ധേശ്യത്തെ മാനിക്കുകയും ചെയ്യുന്നു.

പിന്നെ, മുസ്ലിം രഷ്ട്രങ്ങളില്‍ മദ്യം അനുവദിച്ചിട്ടുണ്ട്‌ എന്നത്‌.. അത്‌ അമുസ്ലിംങ്ങള്‍ക്ക്‌ മാത്രമാണു . (ഞാന്‍ അതിനെ ന്യായീകരിക്കുന്നില്ല ) ഇസ്ലാമിക ഭരണം ഉള്ള രാജ്യങ്ങള്‍ അല്ല മുസ്ലിംങ്ങള്‍ ഭരിക്കുന്ന രാജ്യങ്ങളാണതൊക്കെ. എന്ന് കൂടി ചേര്‍ത്ത്‌ വായിക്കുക.

പ്രവാചകര്‍ (സ) തങ്ങളുടെ കാലത്ത്‌ മദ്യം നിരോധിച്ചതായി ഖുര്‍ ആന്‍ വചനം ഇറങ്ങിയ സമയത്ത്‌ അറേബ്യയുടെ തെരുവീഥിയിലൂടെ മദ്യത്തിന്റെ നദി ഒഴുകിയതായി ചരിത്രം രേഖപ്പെടുത്തുന്നു. അത്‌ വിശ്വാസത്തില്‍ അധിഷ്ടിതമായ നിരാകരണമായിരുന്നു. അല്ലാതെ അത്‌ ഉപയൊഗിക്കുന്നതിലെ തെറ്റും ശരിയും മാത്രം അപഗ്രഥനം ചെയ്ത്‌ ഒഴിവാക്കുക എന്നതായിരുന്നില്ല.


അഭിപ്രായത്തിനു നന്ദി.. നന്മകള്‍ക്ക്‌ വേണ്ടി ശബ്ദിക്കാനും തിന്മകള്‍ക്ക്‌ എതിരെ നില കൊള്ളാനും നമുക്കേവര്‍ക്കും കഴിയട്ടെ.. ഈ വേദിയില്‍ ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

ഈ കമന്റ്‌ താങ്കളുടെ ബ്ലോഗിലും ഇടുന്നു..
സസ്നേഹം