മൊഴിമുത്തുകള്‍-19

മൊഴിമുത്തുകള്‍

റമദാന്‍ മാസം:

''റമദാന്‍ അഗതമായാല്‍ ആകാശത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദിസ്‌ )

നോമ്പ്‌

''നോമ്പ്‌ ഒരു കാവലാണ് ''( അബൂ ഹുറൈ റ (റ) വില്‍ നിന്ന് നിവേദനം, ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

അത്താഴം

''നിങ്ങള്‍ അത്താഴം കഴിക്കുവിന്‍ , തീര്‍ച്ചയായും അതില്‍ പുണ്യമുണ്ട്‌'' ( ശൈഹാന്‍ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

നോമ്പ്‌ മുറിക്കല്‍

''‍നിങ്ങളില്‍ ആരെങ്കിലും നോമ്പ്‌ മുറിക്കുന്നതായാല്‍ കാരക്ക (ഉണക്കിയ ഈത്തപ്പഴം ) കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ പുണ്യമാണ്. അത്‌ കിട്ടിയില്ലെങ്കില്‍ വെള്ളം കൊണ്ട്‌ മുറിക്കട്ടെ തീര്‍ച്ചയായും അത്‌ ശുദ്ധിയുള്ളതാണ് ''( ഇമാം അഹ്‌ മ ദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

‍അല്ലാഹു സ്വീകരിക്കുന്ന വിധത്തില്‍ ഈ റമദാന്‍ ആചരിക്കുവാന്‍ കഴിയട്ടെ..

എല്ലാവര്‍ക്കും റമദാന്‍ ആശംസകള്‍

6 Response to മൊഴിമുത്തുകള്‍-19

September 7, 2008 at 5:14 PM

‍അല്ലാഹു സ്വീകരിക്കുന്ന വിധത്തില്‍ ഈ റമദാന്‍ ആചരിക്കുവാന്‍ നാമെല്ലാവര്‍ക്കും കഴിയട്ടെ..
ആശംസിക്കുന്നു.. പ്രാര്‍ത്ഥിക്കുന്നു.

താങ്കള്‍ക്കും കുടുംബത്തിനും എന്റെ റമളാന്‍ ആശംസകള്‍.

September 11, 2008 at 5:57 PM

ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

September 13, 2008 at 11:18 AM

>എം.എം.ആര്‍

പ്രാര്‍ത്ഥനകള്‍ക്ക്‌ നന്ദി.. വിചിന്തനങ്ങള്‍ക്ക്‌ വഴിയൊരുങ്ങട്ടെ ഈ റമദാനില്‍ ആശംസകള്‍

>മാജിക്‌ ബോസ്‌

ഈ പോസ്റ്റുമായി ബന്ധമില്ലാത്തതാണെങ്കിലും ഇവിടെ വന്നതില്‍ സന്തോഷം.. അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ

September 13, 2008 at 2:33 PM

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !!

September 13, 2008 at 3:36 PM

താങ്കൾക്കും കുടുംബത്തിനും എന്തെയും കുടുംബത്തിന്റെയും റംസാൻ ആശംസകൾ

September 14, 2008 at 11:28 AM

>രമ്യ

ആഘോഷങ്ങള്‍ എന്നും നല്ല ആശയങ്ങള്‍ ഉള്‍കൊള്ളാനും അതനുസരിച്ച്‌ തുടര്‍ ജീവിതം കെട്ടിപ്പടുക്കുവാനും ഉതകുന്നതാവട്ടെ..നന്ദി

>രസികന്‍

ആശംസകള്‍ക്ക്‌ നന്ദി.. എല്ലാ നന്മകളും തിരിച്ചും നേരുന്നു