മൊഴിമുത്തുകള്‍-31

''അരാധനയില്‍ മിതത്വം''

മൊഴിമുത്ത്‌ :

  • ഒരിക്കല്‍ നബി(സ) വീട്ടില്‍ വന്നപ്പോള്‍ എന്റെ അടുത്ത്‌ ഒരു സ്ത്രീയുണ്ടായിരുന്നു. ഇതാരാണെന്ന് അവിടുന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു. ധാരാളം നിസ്കരിക്കുന്നവളെന്ന് പേരു കേട്ട സ്ത്രിയാണിവര്‍. അപ്പോള്‍ നബി(സ) പറഞ്ഞു. നിങ്ങള്‍ അങ്ങിനെ ചെയ്യരുത്‌ കഴിയുന്നത്‌ മാത്രം ചെയ്യുക. നിത്യ പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ മടി കാണിക്കുന്നത്‌ വരെ അല്ലാഹു (നിങ്ങള്‍ക്ക്‌ പ്രതിഫലം തരുന്ന കാര്യത്തിലും ) മടി കാണിക്കുകയില്ല. പതിവായി ചെയ്തുവരുന്ന അമലുകള്‍ (ആരാധനാ കര്‍മ്മങ്ങള്‍ ) ആണ് അല്ലാഹുവിനു കൂടുതലിഷ്ടം.' ( ആയിശ (റ) യില്‍ നിന്ന് നിവേദനം ; ബുഖരി (റ) 3/31, മുസ്‌ ലിം (റ) 785 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

  • അമിതമായി ആരാധനയില്‍ മുഴുകുന്നവന്‍ നാശത്തിലാണെന്ന് നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ച്‌ പറഞ്ഞു. ( ഇബ്‌നു മസ്‌ ഊദ്‌ (റ) നിവേദനം ,മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ 2670 ചെയ്ത ഹദീസ്‌ )


    നബി (സ) പറഞ്ഞു. മത നിയമങ്ങള്‍ ലളിതമാണ്. മത നിയമങ്ങള്‍ കഠിനതരമാക്കാന്‍ മുതിരുന്നവരെ അത്‌ പരാജിതനാക്കും. അതിനാല്‍ സുഗമമാര്‍ഗം സ്വീകരിക്കുക (മധ്യ നിലപാടെടുക്കുക) അതില്‍ സന്തുഷ്ടരാവുക. പ്രഭാതത്തിലും പ്രദോഷത്തിലും രാത്രിയില്‍ അല്‍പസമയവും ആരാധനകളിലൂടെ അല്ലാഹുവിനോട്‌ സഹായമര്‍ത്ഥിക്കുക. ( അബൂ ഹു റൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 3/30. മുസ്‌ ലിം (റ) 784 ആയി റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

കുറിപ്പ്‌ :

മതപരമായ നിയമങ്ങളും ആചാര അനുഷ്ടാനങ്ങളുമെല്ലാം മനുഷ്യന്റെ ജിവിത യാത്രയെ സുഗമമാക്കാനാണു സഹായിക്കേണ്ടത്‌ അപ്രകാരമാണത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നതും എന്നാല്‍ ചിലര്‍ അതിനെ അനാവശ്യമായി കഠിനമാക്കുന്നു. ശാരിരികമായ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉപേക്ഷിക്കുകയും (സമൂഹത്തിനോ കുടുംബത്തിനോ ഉപകാരമില്ലാത്ത വിധം ) ചെയ്യുന്നു. ഇതിന്റെ ആവശ്യമില്ലെന്നും .ആരാധന കാര്യങ്ങളില്‍ മിതത്വം ആണു നല്ലതെന്നും ദിനേന ക്രമമായി മുടങ്ങാതെ ,മടി കൂടാതെ ചെയ്യുന്ന അമലുകളാണു സ്രഷ്ടാവ്‌ ഇഷ്ടപ്പെടുന്നതെന്നും ഹദീസ്‌ വ്യക്തമാക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തിയും കുടുംബ കാര്യങ്ങള്‍ ഉപേക്ഷിച്ചുമെല്ലാം ആരാധനകളില്‍ മുഴുകുന്നതിനെ പ്രവാചകര്‍ നിശിതമായി ചൊദ്യം ചെയ്തത്‌ മറ്റു ഹദീസുകളിലും വിവരിക്കപ്പെട്ടിട്ടുണ്ട്‌. നബി(സ) അല്ലാഹുവിനോടെ ഏറ്റവും അടുത്ത ആളായിട്ടും നബി നോമ്പ്‌ അനുഷ്ടിക്കുകയും , മുറിക്കുകയും , നിസ്കര്‍ക്കുകയും , ഉറങ്ങുകയും , വൈവാഹിക ജീവിതം നയിക്കുകയും ചെയ്ത്‌ സാധാരണ മനുഷ്യന്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം പഠിപ്പിക്കുക ചെയ്തിട്ടുണ്ട്‌. അതില്‍ നിന്ന് വിഭിന്നമായി നാടും വീടും ഉപേക്ഷിച്ച്‌ മക്കളെയും ഭാര്യയെയും സംരക്ഷിക്കാതെ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിയ്ക്കതെ ചിലര്‍ ഇ സ്ലാമിക പ്രബോധനം ,ദ അ വത്ത്‌ എന്നൊക്കെ പറഞ്ഞ്‌ ഊരു ചുറ്റുന്നത്‌ കാണാം. സ്വന്തം നാശം ക്ഷണിച്ച്‌ വരുത്തുന്നതിനൊപ്പം ഇക്കൂട്ടര്‍ പല വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കും അറിയാതെ നയിക്കപ്പെടുന്നതായും കേള്‍ ക്കുന്നു. കാരണം ഇത്തരം സംഘങ്ങളെ നയിക്കുന്നവര്‍ പണ്ഡിതന്മാരോ മറ്റു ഇസ്‌ ലാമിക സംഘടനകളോ ആയിരിക്കില്ല എന്നത്‌ തന്നെ. ഭൗതിക ലോകത്ത്‌ മനുഷ്യന്‍ എത്ര പുരോഗമിച്ചാലും അവന്റെ ഉള്ളിന്റെ ഉള്ളില്‍ സമാധാനത്തിനും ശാന്തിക്കും ആത്മീയതയ്ക്കുമുള്ള ദാഹം അങ്കുരിക്കുക തന്നെ ചെയ്യും. അല്ലാത്തവര്‍ വിരളം. അങ്ങിനെ ആത്മാവിന്റെ ദാഹമകറ്റാന്‍ അത്താണിയന്വാഷിക്കുന്നവരും , അജ്ഞത കൊണ്ട്‌ അറിവിന്റെ മേഖലകളില്‍ നിന്ന് അകന്ന് നിന്നവരും എല്ലാം ഇത്തരം തട്ടിക്കൂട്ട്‌ സംഘങ്ങളുടെ ചില പൊടിക്കൈകളില്‍ പെട്ട്‌ പോകുന്നു. കേരളത്തില്‍ തന്നെ ഇത്തരം സംഘങ്ങള്‍ ഇസ്ലാമിന്റെ പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്‌. അവക്കൊന്നും തന്നെ ഇസ്ലാമിക പണ്ഡിത സംഘടനയുടെയോ മറ്റോ അംഗീകരമില്ലെന്നും മറിച്ച്‌ കാലാ കാലങ്ങളില്‍ അത്തരം തട്ടിപ്പുകളെ കുറിച്ച്‌ പൊതു ജനങ്ങള്‍ക്ക്‌ മുന്ന റിയിപ്പ്‌ നല്‍കുന്നു എന്നതാണു വസ്തുത.

ആരാധനകള്‍ ചെയ്യേണ്ടതില്ലെന്നോ , എപ്പോഴെങ്കിലും സൗകര്യത്തിനു ചെയ്താല്‍ മതിയെന്നോ , നമ്മുടെ സൗകര്യത്തിനു നിയമങ്ങള്‍ മാറ്റി മറിക്കമെന്നോ, സ്വാതികമായ ആത്മീയത പാടില്ലെന്നോ അല്ല ഇവിടെ വായിക്കപ്പെടേണ്ടത്‌. സാധാരണക്കാരായ ആളുകള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തികൊണ്ടുള്ള ആരാധനകളില്‍ മുഴുകേണ്ടതില്ലെന്നും ചെയ്യുന്ന കര്‍മ്മങ്ങള്‍ മുടങ്ങാതെ ,അത്മാര്‍ത്ഥമായി മടി കൂടാതെ ചെയ്യുന്നതിലാണു പുണ്യം എന്നതാണിവിടെ രത്നചുരുക്കം. ജീവിതം മുഴുവന്‍ സ്രഷ്ടാവിന്റെ സ്മരണയില്‍ ജീവിച്ച്‌ തീര്‍ത്ത , തന്റെ സാന്നിദ്ധ്യം ഒന്ന് കൊണ്ട്‌ മാത്രം സമൂഹത്തിനും സഹയാത്രികര്‍ക്കും വെളിച്ചം പകര്‍ന്ന വഴിവിളക്കുകളായ മാഹാ രഥന്മാര്‍ ..അവരെ നമുക്ക്‌ സ്മരിക്കാം.

***എല്ലാവര്‍ക്കും റിപ്പബ്ലിക്‌ ദിനാശംസകള്‍***

29 Response to മൊഴിമുത്തുകള്‍-31

January 26, 2009 at 10:26 AM

''അരാധനയില്‍ മിതത്വം''
മത നിയമങ്ങള്‍ ലളിതമാണ്. മത നിയമങ്ങള്‍ കഠിനതരമാക്കാന്‍ മുതിരുന്നവരെ അത്‌ പരാജിതനാക്കും.

January 26, 2009 at 11:27 AM

"അമിതമായി ആരാധനയില്‍ മുഴുകുന്നവന്‍ നാശത്തിലാണെന്ന് നബി(സ) മൂന്ന് തവണ ആവര്‍ത്തിച്ച്‌ പറഞ്ഞു"

ആദ്യം ഈ വാചകം വായിച്ചിട്ട് മനസ്സിലായില്ല,പിന്നെ കുറിപ്പ് വായിച്ചപ്പോഴാണിക്ക സാരാംശം മനസ്സിലായത്
ഇനിയും പ്രതീക്ഷിക്കുന്നു മഹത് വചനങ്ങള്‍

January 26, 2009 at 11:30 AM

“സാധാരണക്കാരായ ആളുകള്‍ സ്വന്തം ജീവിതത്തില്‍ നിന്ന് ഒളിച്ചോട്ടം നടത്തികൊണ്ടുള്ള ആരാധനകളില്‍ മുഴുകേണ്ടതില്ലെന്നും ചെയ്യുന്ന കര്‍മ്മങ്ങള്‍ മുടങ്ങാതെ ,അത്മാര്‍ത്ഥമായി മടി കൂടാതെ ചെയ്യുന്നതിലാണു പുണ്യം എന്നതാണിവിടെ രത്നചുരുക്കം“.
പ്രവാചക പും‌ഗവര്‍ (സ) പഠിപ്പിച്ചുതന്ന ഈ തത്വം അനുവര്‍ത്തിക്കുന്നതാണഭികാമ്യമെന്നിരിക്കെ പലരും ഇതിനോട് വിമുഖത പുലര്‍ത്തുനു. വിശിഷ്യാ ചെയ്യുന്ന കാര്യങ്ങള്‍ സ്ഥിരമായി ജീവിതത്തില്‍ പുലര്‍ത്തിക്കൊണ്ട് പോകുന്നതില്‍ നമ്മില്‍ പലരും അലസത കാണിക്കുന്നു. ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ പുതിയ മാറ്റങ്ങള്‍ക്കും വിചിന്തനങ്ങള്‍ക്കും ഹേതുവാകട്ടെ. ആശംസകളോടെ

January 26, 2009 at 1:32 PM

Basheere... Njaanoru "Sureshandaswamikal" aakanulla shramathilayirunnu... Thanathu nashippichallo...!!! ( Really informative dear... Your മൊഴി മുത്തുകള്‍ is real Muthukal... Thanks alot for sharing it with us dear. Best wishes.

January 26, 2009 at 2:47 PM

മനുഷ്യൻ സൃഷ്ടാവിനെ സ്മരിക്കുകയും ആരാധിക്കുകയും,അതോടൊപ്പംതന്റെ കടമകളും ഉത്തരവാദിത്വങ്ങളുംനിർവഹിച്ച്
തനിക്കും മറ്റുള്ളവർക്കും നന്മയായുള്ള
ജീവിതം നയിക്കുകയും
ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് മനുഷ്യന്റെ നന്മയും സന്തോഷവും
ആഗ്രഹിക്കുന്ന
പരം പൊരുൾ , സ്വന്തം കടമകൾ വിസ്മരിച്ചു മറ്റുള്ളവരെ ദു:ഖിപ്പിച്ചുകൊണ്ട്
ആരെങ്കിലും തന്നെ ആരാധിക്കുന്നതുകൊണ്ടു മാത്രം
സംതൃപ്തനാവുകയില്ല!!

ഈവഴിവിളക്കുകൾ മനുഷ്യരെ നേർവഴിയിൽ നയിക്കട്ടെ!!

January 26, 2009 at 5:44 PM

സ്വന്തം ഉത്തരവാദിത്വങ്ങളിൽ നിന്നും കർത്തവ്യങ്ങളിൽ നിന്നും ഒളിച്ചോടുന്നവർ ആണു അമിത പ്രാർഥനയുമായി നടക്കുന്നത്.അധികമായാൽ എന്തും വിഷം തന്നെയാണു.ഈ മൊഴിമുത്തുകൾക്ക് നന്ദി ഇക്കാ.

January 26, 2009 at 9:41 PM

അതേ...അമിതമായാല്‍ അമൃതും വിഷം

January 27, 2009 at 7:21 AM

അറിവ് പകരാൻ ശ്രമിച്ചാൽ ദേഷ്യം.
പാവങ്ങൾ അറിയുന്നില്ല ശരിയെന്തെന്ന്.
ലക്ഷ്യം സ്വറ്ഗ്ഗം.

January 27, 2009 at 12:19 PM

ഗുഡ്... ഒന്നും അമിതമായാല്‍ നന്നല്ല..

January 27, 2009 at 1:41 PM

വളരെ ശരിയാണ്, ബഷീര്‍ക്കാ.

January 28, 2009 at 4:58 AM

ഹൊ! ഇതേ അഭിപ്രായം ആയിരുന്നു എന്റെ മനസ്സിലും ഉണ്ടായിരുന്നത്..... യെസ്..... ഇതൊക്കെ വായിക്കാന്‍ അവസരം തരുന്നതിന് നന്ദി....

January 29, 2009 at 11:15 AM

>അരുണ്‍ കായംകുളം

സാരാശം മനസ്സിലാക്കിയെന്നറിഞ്ഞതില്‍ സന്തോഷം
(ഉത്തരവാദിത്വങ്ങള്‍ മറന്ന് കൊണ്ടുള്ള ആരാധന കളാണു ഇവിടെ സൂചിപ്പിക്കുന്നത്‌.)

>കാസിം തങ്ങള്‍

ഈ വാക്കുകള്‍ക്ക്‌ നന്ദി. കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോട്ടം നടത്താതെ കര്‍മ്മങ്ങള്‍ അനുഷ്ടിക്കാന്‍ നമുക്കേവര്‍ക്കും തൗഫീഖ്‌ ഉണ്ടാവട്ടെ.

>സുരേഷ്‌കുമാര്‍ പുഞ്ചയില്‍

വായനയ്ക്കും അഭിപ്രായത്തിനും നന്ദി..
(പിന്നെ താങ്കളുടേ ആ (അതി) മോഹം നടക്കില്ല. )

>റോസ്‌ ബാസ്റ്റിന്‍

ചേച്ചി,വ്യക്തമായ ഈ വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

>കാന്താരിക്കുട്ടി

എല്ലാവരെയും അക്കൂട്ടത്തില്‍ പെടുത്താന്‍ കഴിയില്ലെങ്കിലും പലരും ഒരു ഒളിച്ചോട്ടത്തിനുള്ള മറയാക്കി ആരാധനകളെ മാറ്റുന്നു എന്നത്‌ യാഥാര്‍ത്ഥ്യമ തന്നെ.

>അരീക്കോടന്‍

അങ്ങിനെയും വിവക്ഷിക്കാം

സാധാരണക്കാര്‍ക്ക്‌ കല്‍പ്പിക്കപ്പെട്ടതിന്റെ അതിരുകളില്‍ ഒതുങ്ങുന്നതാണവനു നല്ലത്‌.

January 29, 2009 at 11:25 AM

>ഒ.എ.ബി

അറിവുകള്‍ പരസ്പരം പങ്ക്‌ വെക്കപ്പെടണം. അപ്പോഴല്ലേ പൂര്‍ണ്ണത കൈവരൂ.. കോപം അറിവുണ്ടാവുന്നതനുസരിച്ച്‌ ഇല്ലാതാവും..

OT:
very difficult to post a comment in your blog.pls check.

>രസികന്‍

ഒരോരുത്തര്‍ക്കും ചെയ്യാവുന്നത്‌ മാത്രമേ ചെയ്യേണ്ടതുള്ളൂ.. സ്വന്തം ശരീരത്തെ മറ്റ്‌ ആവശ്യങ്ങളെ ഹനിച്ച്‌ കൊണ്ട്‌ ഒന്നും കല്‍പിക്കപ്പെട്ട്ട്ടില്ല


>ശ്രീ

നല്ലത്‌ ഉള്‍കൊള്ളാന്‍ നമുക്ക്‌ കഴിയട്ടെ

>ശിവ

ഇവിടെ വരുന്നതിനും വായിച്ച്‌ അഭിപ്രയം അറിയിക്കുന്നതിനും നന്ദി


>മൊട്ടുണ്ണി

പോസ്റ്റ്‌ നോക്കാം

വെറും പരസ്യം മാത്രമാക്കാതെ .അഭിപ്രായം കൂടി അറിയിക്കുമല്ലോ :)



അഭിപ്രായം അറിയിച്ചവര്‍ക്ക്‌ പ്രത്യേകം നന്ദി

ഇവിടെ ആരാധന കര്‍മ്മങ്ങള്‍ ഉത്തരവാദിത്വങ്ങളും കടമകളും ബാധ്യതകളും മറന്ന് കൊണ്ടുള്ളതായിരിക്കരുതെന്ന കാര്യം നമുക്ക്‌ ഓര്‍ക്കാം

ആശംസകള്‍

January 29, 2009 at 3:44 PM

Dear
Excellent posting. Pl keep writing like this. this type of writing wiill clear doubt on Islam on non muslim brothers minds. such commomn advices will be accepted by everybody.

January 31, 2009 at 11:23 AM

>പാവം-ഞാന്‍

മൊഴിമുത്തുകള്‍ വായിച്ച്‌ അഭിപ്രായമറിയിച്ചതില്‍ സന്തോഷം .സുഹൃത്തുക്കള്‍ ക്കും കൈമാറുമല്ലോ

സഹോദരങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കേണ്ടതും അവശ്യമാണ് കാരണം തെറ്റായ ധാരണകള്‍ ഉണ്ടാക്കുന്നവര്‍ നമുക്കിടയിലുമുണ്ട്‌

February 3, 2009 at 4:19 PM

“സഹോദരങ്ങളുടെ തെറ്റിദ്ധാരണകള്‍ നീക്കേണ്ടതും അവശ്യമാണ് കാരണം തെറ്റായ ധാരണകള്‍ ഉണ്ടാക്കുന്നവര്‍ നമുക്കിടയിലുമുണ്ട്‌“

ധാരാളമായുണ്ടിക്കാ..

ശ്രമങ്ങള്‍ക്ക് എല്ലാ അഭിനന്ദനങ്ങളും..:)

February 5, 2009 at 4:03 PM

ശരിയായ വിശദീകരണമാണ് ബഷീര്‍.

February 7, 2009 at 3:37 PM

മൊഴി മുത്തുകള്‍ നല്ലതാണ്.
മതം എന്നാല്‍ ആരാധന മാത്രമാണോ..
മതത്തിലെ ആരാധനയുടെ സ്ഥാനത്തെ കുറിച്ചുള്ള വിവരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

February 8, 2009 at 5:57 PM

mone ellaavarkkum arivu pakarunn ee" mozhimuthhukal"njaanellaam vaayichhu..valare upakaarapratham..mathamethaayaalum ellaavarkkum orupole upakaarapratham..nanmakal nerummu!

March 7, 2009 at 8:19 PM

പ്രയാസി,

മുസാഫിർ,

റഫീഖ്‌ വടക്കാഞ്ചേരി

വിജയ ലക്ഷ്മി,

അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും വളരെ നന്ദി

വളരെ വൈകിയ മറുപടിയിൽ ക്ഷമിക്കുക. ചില ഒഴിവാക്കാനാവത്ത കാര്യങ്ങളിൽ തിരക്കിലായിരുന്നു. മറ്റു ചില വ്യക്തിപരമായ കാരണങ്ങളും ..

March 9, 2009 at 9:00 AM

ബഷീര്‍ ഞാന്‍ ഇതിലെ ഒട്ടു മിക്ക പോസ്റ്റുകളും വായിച്ചു..സത്യത്തില്‍ ഇസ്ലാമിനെ കുറിച്ച് മനസ്സില്‍ ഉണ്ടായിരുന്ന കുറെ തെറ്റിദ്ധാരണകള്‍ മാറി കിട്ടി..പ്രത്യേകിച്ച് സ്ത്രീകളോടുള്ള മനോഭാവത്തെ കുറിച്ച്..അതിനു താങ്കളോട് ഹ്രിദയം നിറഞ്ഞ നന്ദി

March 17, 2009 at 9:26 AM

അതെ...എന്തിനും മിതത്വം ആവശ്യമാണ്‌ അല്ലെ?
അരുണ്‍ പറഞ്ഞതുപോലെ എനിക്കും ആദ്യം സംഗതി പിടികിട്ടിയില്ല.ആദ്യം ഇട്ട കമന്റ് ഒരു വിഡ്ഢിതമാണോ എന്ന് സംശയിച്ചാണ് ഡിലീറ്റ് ചെയ്തത്..
നല്ല ചിന്തകള്‍..പങ്കു വച്ചതിനു നന്ദി.

March 25, 2009 at 2:16 PM

>ഗൗരിനാഥൻ

വളരെ നന്ദി..ഈ വായനയ്ക്കും അഭിപ്രായത്തിനും. താങ്കളുടെ ധാരണ മാറാൻ കാരണമായെന്നറിഞ്ഞതിൽ ഏറെ സന്തോഷം. നന്ദി

>സ്മിത ആദർശ്‌

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം മധ്യ നിലപാടാണു അഭികാമ്യം. അത്‌ നില നിർത്താനും കഴിയും. കമന്റ്‌ എന്ത്‌ തന്നെയായാലും എഴുതാം. ഈ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി..

....
ബ്ലോഗിൽ നിന്നും അകലെയായിരുന്നു കുറച്ച്‌ നാൾ.. അതിനാൽ മറുപടിക്ക്‌ വൈകി.ക്ഷമിക്കുക..

March 26, 2009 at 12:25 PM

മുത്തുമൊഴികള്‍ക്ക്‌ നന്ദി
ഇത്‌ ഏറെ പ്രയോജനപ്പെടുന്ന ബ്ളോഗുകളില്‍ എണ്ണപ്പെടട്ടെ...
ആശംസകള്‍...

March 28, 2009 at 11:59 AM

>സാപ്പി

ഇവിടെ വന്നതിലും നല്ല വാക്കുകൾ അറിയിച്ചതിലും ഏറെ സന്തോഷം..

അഭിപ്രായ നിർദ്ദേശങ്ങളും അറിയിക്കുമല്ലോ

April 2, 2009 at 12:16 PM

Sorry for the first two deletions, which came by mistake.
Your posts are really useful.I am late to come here.
thank you for your useful works, I wish to follow you.
sincerely.

April 12, 2009 at 9:53 AM

ഇതിപ്പൊഴാ വായിച്ചത്...
ബഷീര്‍ക്ക ചെയ്യുന്ന ഈ പുണ്ണ്യം പടച്ചതമ്പുരാന്‍ കാണാതെ പോവില്ല...
അല്ലാഹുവിന്റെ റസൂലിന്റെ വചനമുത്തുകളെ അന്വര്‍ഥമാക്കുന്ന രീതിയിലുള്ള അവതരണം..എടുത്ത് പറയേണ്ടത് ഈ ഹദീസിന്റെ സാമൂഹികവും കാലികവുമായുള്ള പ്രസക്തി,
പിന്നെ പലരും കൈകാര്യം ചെയ്യാന്‍ മടിക്കുന്ന വിഷയം...
അല്ലാഹു സ്വീകരിക്കട്ടെ....

April 12, 2009 at 12:58 PM

>തെച്ചിക്കോടൻ,
>കുറുമ്പൻ

മൊഴിമുത്തുകൾ വാ‍യിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തതിൽ വളരെ സന്തോഷം

എന്നും പ്രസക്തമായ നബി(സ)തങ്ങളുടെ മൊഴിമുത്തുകൾ ജീവിതത്തിൽ പകർത്താൻ നമുക്കെല്ലാവർക്കും അല്ലാഹു തൌഫീഖ് നൽകട്ടെ

പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ.. ആമീൻ

February 1, 2014 at 2:33 AM

Very very good thoughts and heart