മൊഴിമുത്തുകൾ-32

ദുഷിച്ച നേതാക്കളെ എതിർക്കണം

മൊഴിമുത്ത്‌:

  • ''പിന്നീട്‌ നിങ്ങളിൽ ചില നേതാക്കളുണ്ടാകും, നിങ്ങളുടെ ആഹാര മാർഗങ്ങളെ അവർ കരസ്ഥമാക്കും. നിങ്ങളോട്‌ സംസാരിക്കുമ്പോൾ അവർ കളവ്‌ പറയും. അവർ പ്രവർത്തിക്കും, ആ പ്രവൃത്തിയെ അവർ ചീത്തയാക്കും. (‌ ആക്ഷേപകരമായ പ്രവൃത്തി അവർ ചെയ്യും). അവരുടെ കളവിനെ നിങ്ങൾ സത്യമാണെന്ന് സമ്മതിക്കുകയും അവരുടെ ചീത്ത പ്രവൃത്തികളെ നിങ്ങൾ നന്നാക്കി പറഞ്ഞ്‌ കൊടുക്കുകയും ചെയ്താലല്ലാതെ നിങ്ങളിൽ നിന്ന് ഒന്നും അവർ തൃപ്തിപ്പെടുകയില്ല. അപ്പോൾ അവർക്ക്‌ അവകാശപ്പെട്ടത്‌ നിങ്ങൾ കൊടുക്കുവിൻ. അവരത്‌ കൊണ്ട്‌ തൃപ്തിപ്പെട്ടാൽ അങ്ങിനെ. അല്ലെങ്കിൽ, (അതായത്‌ അതിരുവിട്ട്‌ പ്രവൃത്തിച്ചാൽ )എതിർക്കണം. അതിൽ കൊല്ലപ്പെട്ടവൻ ആരോ അവൻ രക്തസാക്ഷിയാണ്‌''
    ( ത്വബ്‌റാനി (റ) റിപ്പോർട്ട്‌ ചെയ്ത ഹദീസ്‌ ,അബീസലമ (റ) യിൽ നിന്ന് നിവേദനം )
കുറിപ്പ്‌ :

കൊച്ചു ഗ്രാമം /പ്രദേശം മുതൽ അന്തരാഷ്ട്ര തലം വരെയുള്ള നേതാക്കളുടെ സ്വഭാവമാണ്‌ ഈ ഹദീസിൽ വരച്ച്‌ കാട്ടുന്നത്‌. നീചമായ പ്രവർത്തനങ്ങളും കാപട്യങ്ങൾ നിറഞ്ഞ വാക്കുകളും സ്വാർത്ഥമായ ആഗ്രഹങ്ങളും ഉദ്ധേശ്യങ്ങളും വ്യക്തി താത്പര്യങ്ങളും തോന്ന്യാസങ്ങളുമെല്ലാം ജനങ്ങൾ ശരിവെക്കണം , സമ്മതിച്ച്‌ കൊടുക്കണം. എന്നാലല്ലാതെ അവർ തൃപ്തരാവുകയില്ല. ഏതെങ്കിലും കാര്യത്തിൽ നാം ഈ നേതാക്കളോട്‌ മുഖം കറുപ്പിച്ചാൽ പിന്നെ തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച പരമാവധി ദ്രോഹിക്കുകയും നമ്മുടെ ജീവിത മാർഗങ്ങളെ വരെ തടയുകയും ..സമാധാന ജീവിതം നയിക്കാൻ കഴിയാത്ത രൂപത്തിലാക്കി തീർക്കുകയും ചെയ്യും. ഇതിനു എത്രയോ ഉദാഹരണങ്ങൾ നമുക്ക്‌ എല്ലാ തുറകളിലും കാണാൻ സാധിക്കും. കേവലം ഒരു പഞ്ചായത്ത്‌ മെമ്പറുടെ നേരെ നിന്ന് നിങ്ങൾ ചെയ്യുന്നത്‌ നീതികേടാണെന്ന് വിളിച്ച്‌ പറയാൻ നമുക്കിന്ന് ഭയമാണ്‌ . അങ്ങിനെ ചെയ്ത്‌ കഴിഞ്ഞാൽ നളെ നമ്മുടെ വീട്ടിൽ അക്രമം അഴിച്ച്‌ വിടാൻവരെ ഇവർ തയ്യാറാകും. നമ്മെ ഒറ്റപ്പെടുത്താനല്ലാതെ കൂടെ നിൽക്കാൻ അധികമാരുമുണ്ടവുകയുമില്ല. എന്തിനു ഞാൻ അതിൽ ഇടപ്പെട്ട്‌ എന്റെ മനസമാധാനം ഇല്ലാതാക്കണം എന്ന ചിന്തയിൽ ആരും തിരിൻഞ്ഞു നോക്കുകയില്ല.

പക്ഷെ ഇത്തരക്കാരോട്‌ രാജിയാവുകയല്ല എതിർക്കുക തന്നെ വേണമെന്ന് നമ്മെ പഠിപ്പിക്കുന്നു ഇവിടെ. സാധുജനങ്ങളെ ഉപദ്രവിച്ചും ഉപയോഗിച്ചും നേതാവായി നടക്കുന്നവരെ പല്ലും നഖവുമുപയോഗിച്ച്‌ എതിർക്കേണ്ടതുണ്ട്‌. അങ്ങിനെയുള്ള ചെറുത്തു നിൽപ്പിൽ മരണപ്പെട്ടാൽ അവന്‌ രക്തസാക്ഷിയുടെ സ്ഥാനം ലഭിക്കുമെന്ന് ഈ ഹദീസ്‌ സാക്ഷ്യം വഹിക്കുന്നു.

എന്നാൽ ഇന്ന് കുട്ടിനേതാക്കളെ മുതൽ അന്തരാഷ്ട്ര തലത്തിലുള്ള നേതാക്കളെ വരെ അവർ എന്ത്‌ അനീതി പ്രവർത്തിച്ചാലും നീച കൃത്യങ്ങൾ ചെയ്താലും പച്ചക്കള്ളം പറഞ്ഞാലും അവർക്ക്‌ റാൻ മൂളി സന്തോഷിപ്പിച്ച്‌ നടക്കുന്നവരെയാണ്‌ നാം കാണുന്നത്‌.

ജനങ്ങളെ ദ്രോഹിക്കുന്ന നേതാക്കൾ ക്കും അവരെ സന്തോഷിപ്പിച്ച്‌ തൻകാര്യം നേടുന്നവർക്കും ഈ ഹദീസ്‌ ഒരു പാഠമാവട്ടെ..

കൂട്ടി വായിക്കാൻ

നമ്മുടെ നാട്‌ ഇപ്പോൾ ഇലക്ഷൻ ചൂടിലാണല്ലോ.. വലിയാ വാഗ്ദാനങ്ങളും തേനൂറുന്ന വാക്കുകളുമായി വരുന്ന നേതാക്കൾ ഇന്നലെ പറഞ്ഞിരുന്നതിനെ പറ്റി അവരെ ഓർമ്മിപ്പിക്കേണ്ട സമയം. വാഗ്ദത്ത ലംഘനവും കാപട്യവും ഇന്നിന്റെ രാഷ്ടീയക്കാരന്റെ മുഖമുദ്രയായി മാറിയിരിക്കയാണ്‌. രാജ്യതാത്പര്യമോ ജനങ്ങളുടെ സുരക്ഷിതത്വമോ സമാധാന ജീവിതമോ ഇവർക്ക്‌ വിഷയമല്ല. രാജ്യം വെട്ടി മുറിച്ച്‌ വിറ്റിട്ടാണെങ്കിലും പോക്കറ്റ്‌ വീർപ്പിക്കുക എന്ന ലക്ഷ്യം മാത്രം. നിഷ്കളങ്കമായ സേവനം ചെയ്യുന്നവർ ഉണ്ടാവാം. എന്നാൽ അവർ വേദിയിലെത്താൻ അവസരം കിട്ടാതെ എന്നും കഴിയേണ്ട അവസ്ഥയാണുള്ളത്‌. മൂല്യങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്നവർ ഒരു പാർട്ടിയിലും ഇല്ലാതായ അവസ്ഥയാണിപ്പോൾ. സാർത്ഥരായ നേതാക്കളെ ജനാധിപത്യ രീതിയിൽ എതിർക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരത്തിൽ വോട്ടാകുന്ന ആയുധം തേച്ച്‌ മിനുക്കി തയ്യാറാവുക. പ്രലോഭനങ്ങളിൽ വീഴാതെ ആയുധം ഉപയോഗിക്കുക. ..ആശംസകൾ

22 Response to മൊഴിമുത്തുകൾ-32

April 6, 2009 at 7:49 AM

നേതാക്കള്‍ വഴി തെറ്റുമ്പോള്‍ അവരെ തിരുത്തേണ്ടതു അനുയായികള്‍ തന്നെയാണ്.നമുക്കു 5വര്‍ഷം കൂടുമ്പോഴാണ് അതിനു അവസരം ..
അതു ശരിക്കും ഉപയോഗിക്കാത്ത നമ്മള്‍ ആദ്യത്തെ തെറ്റുകാര്‍

April 6, 2009 at 8:06 AM

സമയോചിതമായ കുറിപ്പ്.

നന്നായി ബഷീര്‍ക്കാ

April 6, 2009 at 9:06 AM

Basheer... Sorry Basheer... I cannot... Because I am also waiting for a chance to become a Leader naaa....!!! ( Valare manoharam... Ashamsakal...!!! )

April 6, 2009 at 9:10 AM

സലാം...ആദ്യമായാണിവിടെ...
മൂല്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന
നന്മയുടെ കൊടിയേന്തുന്ന സാര്‍ത്ഥവാഹക സംഘങ്ങള്‍ ഇപ്പോഴുമുണ്ട്...
അവരെ തിരിച്ചറിയാനുള്ള വിവേകവും അതിനനുസ്ര്തമായി വോട്ടവകാശം വിനിയോഗിക്കാനുള്ള
കഴിവും നമുക്ക് ലഭിക്കട്ടെ...

April 6, 2009 at 10:23 AM

നല്ല പോസ്റ്റ്. ഇഷ്ടമായി

April 6, 2009 at 10:27 AM

അവസരത്തിനൊത്ത പോസ്റ്റിന് അഭിനന്ദനങ്ങള്‍ ബഷീര്‍ക്കാ. വിവേക പൂര്‍വ്വം വോട്ടാവകാശം വിനിയോഗിച്ചെങ്കിലും നമ്മോട് കാണിക്കുന്ന അനീതികള്‍ക്കെതിരെ പ്രതികരിക്കാന്‍ നമുക്ക് കെല്‍‌പുണ്ടാവട്ടെ.

April 6, 2009 at 11:57 AM

സാർത്ഥരായ നേതാക്കളെ ജനാധിപത്യ രീതിയിൽ എതിർക്കാൻ കിട്ടുന്ന ഏറ്റവും നല്ല അവസരത്തിൽ വോട്ടാകുന്ന ആയുധം തേച്ച്‌ മിനുക്കി തയ്യാറാവുക. പ്രലോഭനങ്ങളിൽ വീഴാതെ ആയുധം ഉപയോഗിക്കുക. ..

സമയോചിതമായ കുറിപ്പ്.

April 6, 2009 at 12:00 PM

BLOG VERY GOOD
MOZHI MUTHUKAL ORUPADU NANNAYITTUND VIJAYASHAMSAGAL

April 6, 2009 at 3:15 PM

>റഫീഖ്‌ വടക്കാഞ്ചേരി,

ആദ്യ കമന്റിനു ആദ്യം നന്ന്ദി പറയട്ടെ..

പ്രജകൾക്കൊത്ത രാജാവും രാജാവിനൊത്ത പ്രചകളുമല്ലേ എവിടെയും.. തെറ്റു തിരുത്താത്തനേതാക്കളെ തിരുത്താൻ കിറ്റുന്ന വസരം ഉപയോഗിക്കാൻ ആർജ്ജവമുള്ളവരാകട്ടെ ജനത..

>ശ്രീ

ഏത്‌ സമയത്തും നമുക്ക്‌ ഓർക്കാം. അഭിപ്രായം അറിയിച്ചതിൽ സന്തോഷം

>സുരേഷ്കുമാർ പുഞ്ചയിൽ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി
പിന്നെ താങ്കളുടെ നടക്കാത്ത ആഗ്രഹം നടക്കട്ടെ..

>കുറുമ്പൻ

ആദ്യമായി ഇവിടെ എത്തിയതിൽ സന്തോഷം ..അഭിപ്രായം അറിയിച്ചതിലും
മൂല്യങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്ക്‌ എല്ലാ പിൻ തുണയും ഏകാം. ദുഷിച്ചവരെ ചെറുത്ത്‌ തോത്പിക്കയും ചെയ്യാം.. ആശം സകൾ

>കുഞ്ഞിക്ക

ഇഷ്ടമായെന്നറിഞ്ഞതിൽ സന്തോഷം

>കാസിം തങ്ങൾ

തീർച്ചയായും .വിവേക പൂർവ്വം അത്‌ വിനിയോഗിക്കാൻ നമ്മുടെ നാട്ടിലുള്ളവർക്ക്‌ കഴിയട്ടെ..അനീതികൾക്കും അവഗണനകൾക്കും എതിരെയുള്ള പ്രതിശേധമാവട്ടെ ..അതിനുള്ള ആർജ്ജവമുണ്ടാവട്ടെ ഏവർക്കും

>തെച്ചിക്കോടൻ

വായനയ്ക്കും അഭിപ്രായത്തിനും നന്ദി


>റഫീഖ്‌

ഇവിടെ ആദ്യമായാണെന്ന് തോന്നുന്നു. വന്നതിനും പ്രോത്സാഹനത്തിനും നന്ദി

April 6, 2009 at 4:41 PM

ഇടവേളക്കു ശേഷമുള്ള വരവില്‍ സന്തോഷം. തികച്ചും കാലികപ്രസക്തിയുള്ള രചന. ഈ ഓര്‍മ്മപ്പെടുത്തലിന്‌ നന്ദി.

April 6, 2009 at 7:06 PM

സമയോചിതമായ പോസ്റ്റ്.

April 6, 2009 at 8:26 PM

പ്രസക്തം, പക്ഷെ???

ആര്‍ക്കും ആരെയും തിരുത്താനാവാത്തവണ്ണം കാര്യങ്ങള്‍ മുന്നോട്ട് പോയിരിക്കുന്നു. എന്നാലും പ്രതീക്ഷ കൈവിടണ്ട.

April 7, 2009 at 6:27 AM

എല്ലാവർക്കും മാതൃകയാകേണ്ടവരാണു നേതാക്കന്മാർ.പക്ഷേ നമ്മുടെ പല നേതാക്കളും അങ്ങനെയല്ല.നേതാക്കൾ എന്തു പറഞ്ഞാലും അതു ശരിയെന്നു സ്ഥാപിക്കാൻ കുറെ അനുയായികളും.തിരുത്താൻ ആരുമില്ലാതെ പോകുന്നതാണു ഇവരുടെ പ്രശ്നം.സന്ദർഭോചിതമായ നല്ല പോസ്റ്റ്.

April 7, 2009 at 11:56 AM

ചെരുപ്പുകളെങ്കിലും മനസ്സിലാക്കുന്നുവിത്...
ബുഷിലൂടെ, പിണറായിയിലൂടെ, ചിദംബരത്തിലൂടെ...................
ആശംസകള്‍.

April 7, 2009 at 12:02 PM

ഈ മൊഴിമുത്ത് തികച്ചും സന്ദര്‍ഭോചിതം...

April 7, 2009 at 1:47 PM

അവസരോചിതം ഈ പോസ്റ്റ്.

www.yousufpa.in

April 7, 2009 at 9:40 PM

നന്നായി ബഷീര്‍ജീ ..... ആശംസകള്‍



( കുറച്ചുകാലം ബൂലോഗത്തു കാണാറില്ലായിരുന്നല്ലോ)

April 8, 2009 at 9:02 AM

>ബൈജു സുൽത്താൻ,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. ഈ രചന കാലിക പ്രസകതമാവുന്നത് പ്രവാചക വചനങ്ങളുടെ കാലികപ്രസക്തി കൊണ്ടു മാത്രമാണ് . നമ്മൾ അത് പകർത്തി എഴുതുന്നു എന്ന് മാത്രം.

>പാ‍ർത്ഥൻ

നല്ലവാക്കുകൾക്ക് നന്ദി

>അനിൽ@ബ്ലോഗ്

അതെ , പ്രതീക്ഷ നില നിർത്തികൊണ്ട് തന്നെ തുടരാം.. നന്ദി

> കന്താരിക്കുട്ടി

ഇവർ തിരുത്തപ്പെടേണ്ടവരാണെന്ന ബോധമെങ്കിലും നമുക്കുണ്ടായാൽ അത്രയും ആയി.. അഭിപ്രാ‍ായം അറിയിച്ചതിൽ സന്തോഷം

>ഫസൽ

ഏറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം
ബുഷിനെതിരെ വന്ന ചെരുപ്പും , ചിദംബരത്തിനെതിരെ എറിഞ്ഞ ചെരുപ്പും തമ്മിൽ ഏറെ അന്തരമുണ്ട്.


> ശിവ

പ്രോത്സാഹനത്തിനു നന്ദി.

>യൂസ്ഫ്പ

സന്തോഷം.. ഇഷ്ടമായെന്നറിഞ്ഞതിൽ

രസികൻ

അഭിപ്രായം അറിയിച്ചതിൽ സന്തോഷം

ഓ.ടോ : ചില വ്യക്തിപരമായ കാരണങ്ങൾ.. എല്ലാം ശരിയായി വരുന്നു.. സി.ബി.ഐ. മുങിയോ ?

April 15, 2009 at 9:27 AM

ഇലക്ഷന്‍റെ ചൂടില്‍ ഇങ്ങനെ ഒരു കുറിപ്പ്,
നന്നായി ഇക്കാ.
എല്ലാരും വായിക്കട്ടെ, എന്നിട്ട് അനുയായികള്‍ തീരുമാനിക്കട്ടെ

April 15, 2009 at 5:29 PM

അഭിനന്ദനങൾ

April 16, 2009 at 9:56 AM

> അരുൺ കായംകുളം

അഭിപ്രായം അറിയിച്ചതിൽ നന്ദി. ഒരു തിരിച്ചറിവുണ്ടാവട്ടെ ഏവർക്കും

>ചെറിയപാലം

പ്രോത്സാഹനത്തിനു നന്ദി

May 6, 2009 at 8:33 PM

blogilekku vazhi theetti vannathu abhadhamaayo? sakhave :)