മൊഴിമുത്തുകൾ-33

നന്മയിലേക്കുള്ള മുന്നേറ്റം

മൊഴിമുത്ത്‌ :

  • നബി(സ) പറഞ്ഞു ' നിങ്ങൾ സൽകർമ്മങ്ങൾ കൊണ്ട്‌ മുന്നേറുക. ഇരുൾ മുറ്റിയ രാത്രിയുടെ ഖണ്ഡങ്ങൾ പോലെയുള്ള (അഥവാ പരസ്പരം ചേർന്നതും വേർതിരിക്കാനാവാത്തതുമായ വിധത്തിലുള്ള ) കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. .......... '
    ( അബൂഹുറൈറ (റ) നിവേദനം ചെയ്ത ഹദീസ്‌ , മുസ്‌ ലിം (റ) റിപ്പോർട്ട്‌ ചെയതത്‌ # 118 )

  • ദുഷ്ടനായ ഹജ്ജാജിന്റെ പീഢനങ്ങളെ കുറിച്ച്‌ നബി (സ)യോട്‌ പരാതി പറഞ്ഞപ്പോൾ നബി(സ) പറഞ്ഞു ' നിങ്ങൾ ക്ഷമിക്കുക ,ഏത്‌ കാലവും മുൻ കാലത്തെ അപേക്ഷിച്ച്‌ ദുഷിച്ചതായിരിക്കും. നിങ്ങൾ നാഥനുമായി കണ്ടുമുട്ടുന്നത്‌ വരെ ഇതായിരിക്കും അവസ്ഥ
    സുബൈറുബ്‌ നു അ ദിയ്യ്‌ (റ) നിവേദനം ചെയ്ത ഹദീസ്‌ , ബുഖാരി (റ) റിപ്പോർട്ട്‌ ചെയ്തത്‌ #13/16,17 )


കുറിപ്പ്‌ :

നന്മയ്ക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്കും നന്മ പ്രചരിപ്പിക്കുന്നവർക്കും ലാഭേച്ഛ കൂടാതെ കർമ്മനിരതരായിരിക്കുന്നവർക്കും എക്കാലത്തും പലവിധത്തിലുമുള്ള കുഴപ്പങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നും എന്നാൽ അതിലൊന്നും മനസ്സ്‌ പതറാതെ തന്റെ ലക്ഷ്യം മാത്രം മുന്നിൽ കണ്ട്‌ കൊണ്ട്‌ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച്‌ മുന്നേറാനുള്ള ആഹ്വാനവും പ്രചോദനവുമാണ്‌ ആദ്യമായി ഇവിടെ പ്രതിപാദിക്കുന്നത്‌. ഇരുൾ മുറ്റിയ രാത്രിപോലെ ഒന്ന് മറ്റൊന്നിനോട്‌ ചേർന്ന് കൊണ്ട്‌ ഒരു ഇടവേളയ്ക്ക്‌ സമയമില്ലാത്ത വിധത്തിൽ പ്രശനങ്ങൾ ഒന്ന് കഴിയുമ്പോൾ മറ്റൊന്ന് എന്ന നിലക്ക്‌ വന്ന് കൊണ്ടേയിരിക്കും എന്ന മൊഴി എത്രയോ അർത്ഥവത്തായി പുലർന്ന് കൊണ്ടിരിക്കുന്നു. ഏത്‌ മേഖലയിലായാലും ഇന്ന് നല്ലതിനു വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ സമൂഹത്തിൽ നിന്ന് പോലും വേണ്ട സഹകരണം ലഭിക്കുന്നില്ല എന്ന് മാത്രമല്ല പലപ്പോഴും തെറ്റിദ്ധാരണകളുടെയും വ്യക്തി വിദ്വേഷത്തിന്റെയും രാഷ്ട്രീയ താത്പര്യങ്ങളുടെയും പേരിൽ നിരന്തരം വേട്ടയാടപ്പെടുകയും ചെയ്യപ്പെടുന്നു.

നാം സാധാരണയായി പറഞ്ഞ്‌ വരുന്നതാണ്‌ ' ഇന്നത്തെ അപേക്ഷിച്ച്‌ അന്ന് അഥവാ നമ്മുടെ കുട്ടിക്കാലം ' നല്ല കാലമായിരുന്നു എന്ന്. ഇത്‌ ഇന്നും ഇന്നലെയും മാത്രം ഒതുങ്ങുന്നതല്ല എന്ന് രണ്ടാമതായി ഇവിടെ വ്യക്തമാവുന്നു. കാലാം പഴകുന്തോറും കുഴപ്പങ്ങൾ അധികരിക്കുകയും നന്മ തിരസ്കരിക്കപ്പെടുകയും ചെയ്യുമെന്ന് ഈ ഹദീസ്‌ നമ്മെ ഓർമ്മിപ്പിക്കുന്നു. കാലം ചെല്ലും തോറും ദുഷിച്ചതാവുമെന്നും അതിനാൽ‌ ക്ഷമയോടെ കാര്യങ്ങളെ അഭിമുഖീകരിക്കേണ്ടതിന്റെ ആവശ്യകതയും ഈ ഹദീസ്‌ വ്യക്തമാക്കുന്നു.
നന്മയുടെ വാഹകർക്ക്‌ എന്നും അവരുടെ വഴിത്താരയിൽ പല പീഢനങ്ങളും അനുഭവിക്കേണ്ടി വരും . കുഴപ്പങ്ങൾ തീർന്നതിനു ശേഷം പ്രവർത്തന നിരതരാവാം എന്ന് കരുതുന്നത്‌ ശരിയല്ല കാരണം നാളെ നിന്നെ സൃഷ്ടിച്ച നാഥന്റെ സവിധത്തിലെത്തുന്നത്‌ വരെയും കുഴപ്പങ്ങളും പീഢനങ്ങളും ഒരു തുടർക്കഥയായിരിക്കും. അതിനാൽ ക്ഷമ കൈകൊള്ളുകയും പതറാതെ മുന്നേറുകയും ചെയ്യുക. കഴിഞ്ഞ കാല മഹാന്മാരുടെ ജീവ ചരിത്രങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നതും അതല്ലേ. പക്ഷെ, അവർ ഈ തലമുറക്ക്‌ വേണ്ടി സഹിച്ച ത്യാഗത്തിന്റെയും പീഢനങ്ങളുടെയും കഥകൾ അയവിറക്കാനോ അതിൽ നിന്ന് പാഠമുൾകൊണ്ട്‌ നമ്മുടെ ജീവിതവും പ്രവർത്തനവും ചി ട്ടപ്പെടുത്താനോ നമുക്ക്‌ സമയമില്ല.

സ്വന്തം ജീവിതം സമൂഹത്തിനു വേണ്ടി ഉഴിഞ്ഞ്‌ വെച്ചവർ ഏറെയുണ്ട്‌ ഇന്നും. അവരുടെ പാതയിൽ മുള്ള്‌ വിതറാനാണ്‌ പലപ്പോഴും അഭിനവ ഹജ്ജാജുമാർ (ദുഷ്ടരായ ഭരണാധികാരികൾ ) ശ്രമിക്കുക. പീഢനങ്ങളേറെ അവർ സഹിക്കേണ്ടിയും വരുന്നു. പരിഹാസങ്ങളും .. അക്രമം കൊണ്ട്‌ നന്മയെ കുഴിച്ച്‌ മൂടാൻ ഒരിക്കലും കഴിയില്ല അത്‌ കൂടുതൽ ഊർജ്ജസ്വലതയോടെ തഴച്ച്‌ വളരുക തന്നെ ചെയ്യും.

നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്നവരുടെ പാതയിൽ നിലകൊള്ളാനും എല്ലാ തിന്മക്കെതിരെയും നിലപാട്‌ കൈകൊള്ളാനും ആർജ്ജവമുള്ളവരും ക്ഷമയുളളവരുമായിരിക്കാൻ ജഗന്നിയന്താവ്‌ നമ്മെ തുണയ്ക്കട്ടെ.. എന്ന പ്രാർത്ഥനയോടെ

17 Response to മൊഴിമുത്തുകൾ-33

April 27, 2009 at 9:04 AM

നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്നവരുടെ പാതയിൽ നിലകൊള്ളാനും എല്ലാ തിന്മക്കെതിരെയും നിലപാട്‌ കൈകൊള്ളാനും ആർജ്ജവമുള്ളവരും ക്ഷമയുളളവരുമായിരിക്കാൻ ജഗന്നിയന്താവ്‌ നമ്മെ തുണയ്ക്കട്ടെ.. എന്ന പ്രാർത്ഥനയോടെ

April 27, 2009 at 9:15 AM

ഞാന്‍ മൊഴിമുത്തുകള്‍ മുടങ്ങാതെ വായിക്കുന്നു.....എന്നിലെ വിശ്വാസങ്ങളെ ബലപ്പെടുത്താന്‍ ഇവ എന്നെ ഏറെ സഹായിക്കുന്നുവെന്ന് ഞാന്‍ സമ്മതിക്കുന്നു ആ‍ത്മാര്‍ത്ഥമായി.....

April 27, 2009 at 9:19 AM

ഉത്തരം ലഭിക്കുന്ന ദു ആ കളുടെ കൂട്ടത്തില്‍ സര്‍വ്വ ശക്തന്‍ ഈ ദു ആ യും ഉള്‍പ്പെടുത്തുമാറാകട്ടെ! ആമീന്‍!

April 27, 2009 at 11:15 AM

സര്‍‌വ്വശക്തന്‍ സ്വീകരിക്കട്ടെ....

April 27, 2009 at 11:20 AM

നേരിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്നവര്‍ക്ക് കഠിനമായ പരീക്ഷണങ്ങളും തീഷ്ണമായ പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുമെന്ന തിരുനബിയുടെ (സ) അധ്യാപനത്തിന്റെ പുലര്‍ച്ച ദിനേന നാം കാണുകയും കേള്‍ക്കുകയും ഒരു പക്ഷേ അനുഭവിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. നന്മയുടെ പ്രതിരൂപങ്ങളായിരുന്ന മഹത്തുക്കളായ ത്യാഗിവര്യരുടെ ജീവിതമാതൃകകള്‍ നമുക്ക് വെളിച്ചമേകട്ടെ. ആശംസകള്‍.

April 27, 2009 at 1:02 PM

nice, may ALLAH bless you

April 27, 2009 at 1:41 PM

>ശിവ

താങ്കളുടെ സ്ഥിരം വായനയും പ്രോത്സാഹനവും ഏറെ വിലമതിക്കുന്നു. ഉപകാരപ്പെടുന്നുവെന്നറിയുന്നതിൽ സന്തോഷം

>വാഴക്കോടൻ
> കുറുമ്പൻ

ആമീൻ. ഈ പങ്കുചേരലിനും വായനയ്ക്കും നന്ദി.


>കാസിം തങ്ങൾ

വിശദമായ കമന്റിനു നന്ദി. അക്രമങ്ങൾ കൊണ്ട് നന്മയുടെ നാമ്പുകൾ വാടുകയില്ല. തിന്മയുടെ വളർച്ച ഒരിക്കലും ശ്വശ്വതവുമല്ല. ത്യാഗിവര്യരുടെ ജീവിതമാതൃക പിൻപറ്റുന്നവർ പരാ‍ജയപ്പെടുകയില്ല

> നൌഷാദ്

വായനയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി

April 27, 2009 at 2:43 PM

Namikkunnu... Nannayirikkunnu Basheer... Ashamsakal...!!!

April 27, 2009 at 5:27 PM

നന്മയുടെ പക്ഷത്ത്‌ നിലകൊള്ളുന്നവരുടെ പാതയിൽ നിലകൊള്ളാനും എല്ലാ തിന്മക്കെതിരെയും നിലപാട്‌ കൈകൊള്ളാനും ആർജ്ജവമുള്ളവരും ക്ഷമയുളളവരുമായിരിക്കാൻ ജഗന്നിയന്താവ്‌ നമ്മെ തുണയ്ക്കട്ടെ.
മൊഴിമുത്തുകള്‍ വളരെ വിച്ഞാനപ്രദമാണ്, സല്‍കര്‍മ്മവും.

ദൈവം പ്രാര്‍ത്ഥനകള്‍ സ്വികരിക്കട്ടെ.

April 28, 2009 at 2:05 PM

ആമീന്‍!

April 28, 2009 at 5:20 PM

നന്മയ്ക്ക്‌ വേണ്ടി നിലകൊള്ളുന്നവർക്കും നന്മ പ്രചരിപ്പിക്കുന്നവർക്കും ലാഭേച്ഛ കൂടാതെ കർമ്മനിരതരായിരിക്കുന്നവർക്കും എക്കാലത്തും പലവിധത്തിലുമുള്ള കുഴപ്പങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കേണ്ടി വരുമെന്നും ........................
തനിയ്ക്കുവേണ്ടി മാത്രം പ്രാർത്ഥിക്കുന്നവർക്ക് നിഷ്കാമ കർമ്മത്തെക്കുറിച്ചുള്ള ചിന്തയുണ്ടാവില്ല.

April 29, 2009 at 7:23 AM

ശരിയാണ്‌ നല്ലത് ചെയ്യുന്നവര്‍ക്ക് ആദ്യം കുഴപ്പങ്ങളേ വരു.എന്നാല്‍ പിന്നീട് അവര്‍ക്ക് ഒരു സുവര്‍ണ്ണഭാവി ഉണ്ട്.
അങ്ങനെ കുറെ നാളിനു ശേഷം വീണ്ടൂം മൊഴിമൊത്തുകള്‍

April 29, 2009 at 1:33 PM

>സുരേഷ് കുമാർ പുഞ്ചയിൽ
> തെച്ചിക്കോടൻ
> ശാഫ്
>പാർത്ഥൻ
>അരുൺ കായംകുളം

നന്ദി..വായനയ്ക്കും പ്രോത്സഹനത്തിനും ഈ പ്രാർത്ഥനകൾക്കും

പാർത്ഥൻ പറഞതിൽ യോജിക്കുന്നു. അത് കൊണ്ട്തന്നെയണ് കൂട്ടായ പ്രാർത്ഥനകളും കൂട്ടായ്മയും അഥവാ നമ്മുടെ ഗുണത്തിനെന്ന പോലെ മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്നത് കൂടുതൽ പ്രതിഫലാർഹമായി കണക്കാക്കുന്നത്.

May 4, 2009 at 8:21 AM

കൊള്ളാം.
:)
ഒരുപാട് നാളായി എല്ലാവരെയും കണ്ടിട്ട്, അല്പം ബിസി ആയിരുന്നേ.
പിന്നെ ഒരു സന്തോഷ വാര്‍ത്ത,മൊട്ടുണ്ണി തിരിച്ച് വന്നേ.

May 4, 2009 at 9:18 AM

>മൊട്ടുണ്ണീ‍,

സന്തോഷം :)

May 13, 2009 at 4:08 PM

മൊഴിമുത്തുകള്‍
ഇഷ്ടമായി..
നന്മയുടെ ദൂതന്
നാവുകള്‍ നൂറ്....
ആശംസകള്‍


സ്നേഹത്തോടെ,
ശ്രീദേവിനായര്‍

May 14, 2009 at 12:44 PM

>ശ്രീദേവി ചേച്ചി,

മൊഴിമുത്തുകൾ വായിച്ചതിലും നല്ല വാക്കുകൾ എഴുതിയതിലും വളരെ സന്തോഷം