മൊഴിമുത്തുകൾ-45


ജീവിത വിജയം

മൊഴിമുത്ത്:



“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക. 1) മരണത്തിനു മുമ്പ് ജീവിതം. 2) രോഗത്തിനു മുമ്പ് ആരോഗ്യം. 3) ജോലിത്തിരക്കിനു മുമ്പ് ഒഴിവു സമയം 4) വാർദ്ധക്യത്തിനു മുമ്പ് യൌവ്വനം 5) ദാരിദ്ര്യത്തിനു മുമ്പ് ഐശ്വര്യം”. (ഇബ്‌നു അബ്ബാസ് (റ)ൽ നിന്ന് ബൈഹഖി(റ) റിപ്പോർട്ട് ചെയ്ത ഹദീസ് )


വിവരണം:



സമ്പാദിക്കുക എന്നതിന്റെ വിവക്ഷ മരണം എന്ന യാഥാർത്ഥ്യം നമ്മിലണയുന്നതിനു മുമ്പ് ജീവിതവും അവിടെ പ്രത്യേകമായി ആരോഗ്യം, ഒഴിവ് സമയം,യൌവ്വനം ,ഐശ്വര്യം എന്നി അനുഗ്രഹങ്ങൾ ശരിയായ ദിശാബോധത്തോടെ വിനിയോഗിക്കുക എന്നതാണ്. നമ്മിൽ നിന്ന് വിട്ടകന്നതിനു ശേഷം വീണ്ടും നമ്മിലേക്ക് ഇവയൊന്നും തിരിച്ച് വന്ന് ചേരുകയില്ലാത്തതിനാൽ നഷ്ടപ്പെടുന്നതിനു മുമ്പ് സമ്പാദിക്കാൻ കഴിയണമെന്ന് സാരം.

കുറിപ്പ് :

കരുതലോടെ ജീവിക്കേണ്ട ആവശ്യകതയാണിവിടെ നമ്മെ ബോധ്യപ്പെടുത്തുന്നത്. ജീവിത വിജയത്തിനു കരുതലോടെ അഞ്ച് പ്രധാന ഘട്ടങ്ങൾ നാം നേരിടണം. മരണമെന്നത് അടുത്ത നിമിഷം വന്ന് ചേരും ! അതിനാൽ തന്നെ ജിവിതം സമ്പാദിക്കേണ്ട കാലമാണ് (കേവല ധന സമ്പാദനം മാത്രമല്ല, മരണത്തിനു ശേഷമുള്ള ശാശ്വതമായ പരലോക ജീവിതത്തിലേക്കുള്ള സമ്പാദനവുമാണ് അർത്ഥമാക്കുന്നത്). യുവത്വവും ആരോഗ്യവും ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഘടകവും അനുഗ്രഹവുമാണെന്നതിൽ തർക്കമില്ല പക്ഷെ മിക്കപേരും അത് വേണ്ടവിധം ഉപയോഗപ്പെടുത്താതെ കഴിയുന്നു. ചിലർ അത് ജനങ്ങൾക്ക് എന്നല്ല തനിക്ക് തന്നെ ഉപദ്രവമായി മാറുന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നു. ചുരുക്കം ചിലർ താൻ ഉൾപ്പെടുന്ന കുടുംബത്തിനും സമൂഹത്തിനും സമുദായത്തിനും നന്മയാകുന്ന വിധം യുവത്വവും ആരോഗ്യവും ചിലവഴിച്ച് ഇരുലോക വിജയം നേടുന്നു. നാം ഇതിൽ എവിടെ നിൽക്കുന്നുവെന്ന ഒരു വിചിന്തനം നല്ലതല്ലേ ! വർത്തമാന കാല സംഭവങ്ങളിൽ യുവത്വവും ആരോഗ്യവും താൻ നിലകൊള്ളുന്ന സമുദായത്തിനും താൻ ജീവിക്കുന്ന സമൂഹത്തിനുമെതിരായി വിനിയോഗിക്കുന്നവരുടെ ചെയ്തികൾ അനുഭവപാഠങ്ങളായി നമ്മുടെ മുന്നിലുണ്ട്. നേർവഴിയിൽനിന്നുള്ള വ്യതിചലനം അവരെ കൊണ്ടു ചെന്നെത്തിക്കുക ശാശ്വതമായ ദു:ഖത്തിലായിരിക്കുമെന്നതിൽ സംശയമില്ല. ആരോഗ്യവും യൌവ്വനവും വിടപറഞ്ഞ് വാർദ്ധക്യം പിടികൂടുന്ന അവസ്ഥയിൽ നഷ്ടപ്പെട്ടതൊന്നും പിന്നെ ജീവിതത്തിൽ തിരിച്ച് വരികില്ലെന്നതോർക്കാൻ കൂടി അക്കൂട്ടർക്കിപ്പോൾ സമയമുണ്ടാവില്ല ! മരണത്തെകുറിച്ചുള്ള ഓർമ്മ ദിവസത്തിൽ ഒരിക്കലെങ്കിലും നമുക്ക് ഉണ്ടായിരുന്നെങ്കിൽ, തന്റെ ആരോഗ്യവും യൌവ്വനവും ,ഒഴിവു സമയവും പാ‍ഴാക്കികളയാനോ ദുരുപയോഗം ചെയ്യാനോ മുതിരുമായിരുന്നില്ല.

ഐശ്വര്യം വന്ന് ചേർന്നാലത് ശ്വാശ്വതമെന്ന് കരുതി ദൂർത്തടിക്കുന്നവർ തൊട്ടടുത്ത ദിനം ദാരിദ്ര്യം കൊണ്ട് പരീക്ഷിക്കപ്പെടുമെന്ന് സ്വപ്നത്തിൽ പോലും നിനക്കാറില്ല. എത്രയെത്ര വമ്പൻ മുതലാളിമാരാണ് ഒരൊറ്റ ദിനം കൊണ്ട് പാപ്പരായത് !. എത്തിപ്പിടിക്കാൻ കഴിയാത്തത്ര ഉയരത്തിൽ നിന്ന് ക്ഷണനേരം കൊണ്ട് ആപധിച്ചവരെത്ര!. നേരിടാനാവാതെ ജീവിതമൊടുക്കിയവരും ഏറെ... കഥകളേറെ നമുക്ക് മുന്നിലുണ്ട്..പക്ഷെ ബോധവാന്മാരായില്ലെന്ന് മാത്രം ! ഒഴിവ് സമയങ്ങൾ ക്രിയാത്കമായി ഉപയോഗിക്കുന്ന കൂട്ടത്തിലാണോ ഞാനും നിങ്ങളും ? ജീവിതത്തിന്റെ വലിയ സമയം മറ്റുള്ളവരെ ദ്രോഹിക്കാനും ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനും തെറ്റായ ആശയങ്ങളുടെ പ്രചാരണത്തിനുമായി ചിലവിടുന്നവർ എത്രയോ !


ഒരുദിനത്തിന്റെ ദൈർഘ്യത്തിൽ വർഷങ്ങൾ നമ്മെ വിട്ടൊഴിഞ്ഞകലുമ്പോൾ, ആരോഗ്യവും ,യൌവ്വനവും, ഒഴിവു സമയവും ,ഐശ്വര്യവും മരണം വാതിൽക്കലെത്തുന്നതിനു മുന്നെ ഈ ജീവിതത്തിലും നാളെയുടെ ശ്വാശ്വതജീവിതത്തിനുമായി ഉപയോഗപ്പെടുത്തി സമ്പാദിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടാൻ ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ,

21 Response to മൊഴിമുത്തുകൾ-45

July 26, 2010 at 8:30 AM

“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക“

July 26, 2010 at 11:44 AM

വളരെ നല്ല കാര്യങ്ങൾ.
ഇങ്ങനെ കുറച്ച് മൊഴികൾ ആദ്യമായി കേൽക്കുകയാണ്.

July 26, 2010 at 6:11 PM

സൂക്ഷ്മതയോടെ ജീവിക്കുവാൻ ഈ മൊഴിമുത്തുകൾ ഓരോരുത്തർക്കും ഉപകാരപ്രദമാകട്ടെ.(ആമീൻ)

July 26, 2010 at 9:27 PM

Dear Brothers
You are most welcome to read my blog
http://janasamaksham.blogspot. com

Waiting for your comments
Anvar Vadakkangara
anvarvadakkangara@yahoo.com

July 27, 2010 at 8:40 AM

> അനിൽ@ബ്ലോഗ്,

ആദ്യമായി എത്തി അഭിപ്രായം അറിയിച്ചതിൽ നന്ദി.


> യൂസുഫ്പ

തീർച്ചയായും. ഉപകാരപ്രദമാവട്ടെ
അഭിപ്രായമറിയിച്ചതിനു നന്ദി


> Anvar Vadakkangara

പരസ്യം പതിക്കുന്നതിനൊപ്പം പോസ്റ്റ് വായിച്ചുള്ള അഭിപ്രായം കൂടി അറിയിക്കലല്ലേ ശരി ?

July 28, 2010 at 9:52 AM

മൊഴിമുത്തുകളിലെ ഓരോ പോസ്റ്റും ഉപകാരപ്രദം .. നന്ദി

July 30, 2010 at 3:48 PM

Good & Useful Things!

Thanks for sharing!

July 31, 2010 at 3:50 AM

നാം എപ്പോഴും ഓര്‍ത്തിരിക്കേണ്ട ചില നല്ല കാര്യങ്ങള്‍. ആശംസകള്‍!.

July 31, 2010 at 12:55 PM

> ഹംസ

ഉപകാരപ്പെടുന്നുവെന്നറിയുന്നതിൽ സന്തോഷം

> Pranavam Ravikumar a.k.a. Kochuravi

മൊഴിമുത്തുകളിലേക്ക് സ്വാഗതം.:)
അഭിപ്രായങ്ങൾ തുടർന്നും അറിയിക്കുമല്ലോ

ഓ.ടോ:
പേരു കൊള്ളാട്ടോ :)

> Mohamedkutty മുഹമ്മദുകുട്ടി

പക്ഷെ ഓർക്കാതെപോകുന്നതും !
അഭിപ്രായമറിയിച്ചതിൽ സന്തോഷം മുഹമ്മദ് കുട്ടിക്കാ

August 1, 2010 at 2:52 PM

ശരിയാണ് , വളരെ ശരിയാണ്.പലപ്പോഴും മറന്നു പോകുന്നു എന്ന് മാത്രം, നന്ദി.

August 1, 2010 at 5:09 PM

എന്തെഴുതാന്‍ ബക്ഷീര്‍ക്ക,

അറിഞ്ഞിട്ടും നാമൊക്കെ വിസ്മരിച്ച് കളയുന്ന മഹത് വചനം. എങ്കിലും ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ഫലം ചെയ്യും തീര്‍ച്ച. നാഥന്‍ തുണക്കട്ടെ.

August 1, 2010 at 6:22 PM

ഈ പറഞ്ഞതൊക്കെ എല്ലാവര്‍ക്കും അറിയാം.
പക്ഷെ ആരും ഗൌരവമായി എടുക്കാറില്ല.

നാളെ മറ്റന്നാള്‍ നോമ്പായി.
ഇനി വച്ച് വിളമ്പി കഴിക്കുകയല്ലെ ആരോഗ്യം.
അതിന് ധനം സമ്പാദിക്കണം.

അതിന് തന്റെ തന്നെ ഒരാളെ കൊല്ലാം. എന്ന് വച്ചാല്‍ ചതിച്ചൊ, വഞ്ചിച്ചൊ, പിടിച്ച് പറിച്ചൊ ഏത് രീതിയും സ്വീകരിക്കാം. ഇനി നേരിടാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍,
ബോര്‍ഡും വച്ച് കാത്തിരിക്കയല്ലെ ക്വട്ടേഷന്‍ കാര്.

യൌവ്വനം: അത് ബ്യൂട്ടി പാര്‍ലറില്‍ പോയാല്‍ തല്‍ക്കാലം ഒപ്പിക്കാം.

ഒഴിവ്: അത് ണ്ടാവൂലട്ടൊ. കാരണം
നാലാളെ ‘പച്ചക്ക് തിന്നാന്‍‘ പിന്നെ എവടെ പോവും സമയത്തിന്.

ജീവിതം പരന്ന് കിടക്കല്ലെ...

ഇനി എന്തോന്ന് നാളെ ?

August 1, 2010 at 6:22 PM

ഞാന്‍ നാട്ടില്‍ പോയിട്ട് ‘ഒരോണം ബംബര്‍‘ എടുക്കട്ടെ അങ്ങനെ അഞ്ചല്ല കോടികള്‍ സമ്പാദിക്കാം. ഹല്ല പിന്നെ :)

August 2, 2010 at 10:18 AM

> ശ്രീനാഥൻ,

മൊഴിമുത്തുകളിലേക്ക് സ്വാഗതം.

ഓർക്കുമ്പോഴേക്ക് എല്ലാം അവസാനിച്ചിരിക്കും.അതിനു മുന്നെ മറക്കാതെ ഓർത്തിരിക്കാൻ കഴിയട്ടെ. അഭിപ്രായത്തിനു നന്ദി


> കാസിം തങ്ങൾ

ആദ്യം സ്വയം ഓർമ്മപ്പെടുത്തേണ്ടിയിരിക്കുന്നു നാം ഏവരും .ഓർമ്മപ്പെടുത്തലുകളിലൂടെ മറക്കാതിരിക്കാൻ ശ്രമിയ്ക്കാം. അഭിപ്രായമറിയിച്ചതിൽ സന്തോഷം

> OAB/ഒഎബി


വിശദമായ വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം. ബഷീർക്ക പറഞ്ഞ കാര്യങ്ങളിൽ തന്നെയാണല്ലോ ഏറെപേരും മുഴുകിയിരിക്കുന്നത്.

ലോട്ടറിയെടുത്ത് ജീവിതം കളയുന്നവരും ഏറെയാണ് :)

August 3, 2010 at 3:47 PM

പോസ്റ്റ്‌ വായന നിര്തിയാലെ എനിക്ക് ഒഴിവു സമയം എന്തായാലും ഉണ്ടാകുള്ളൂ

August 4, 2010 at 8:10 PM

wonderful thoughts!!

August 26, 2010 at 2:33 AM

nice collection

August 26, 2010 at 1:06 PM

> എറക്കാടൻ / Erakkadan,

വായന നിർത്താതെ തന്നെ സമയം കണ്ടെത്താം :)
ഇവിടെ അഭിപ്രായം പറയാനെത്തിയതിൽ സന്തോഷം

> smitha adharsh

നല്ല വാക്കുകൾക്ക് നന്ദി സ്മിതാജി


>Faizal Kondotty

നന്ദി .

August 26, 2010 at 3:37 PM

എപ്പോഴും ഓര്‍ത്തിരിക്കേണ്ട നല്ല കാര്യങ്ങള്‍ പലപ്പോഴും മറന്നു പോകുന്നു എന്ന് മാത്രം.
റമദാന്‍ ആശംസകള്‍.

August 28, 2010 at 12:37 PM

njan vannu vaayichu
“ അഞ്ചു കാര്യങ്ങൾക്ക് മുമ്പ് അഞ്ചു കാര്യങ്ങൾ സമ്പാദിക്കുക“

iniyum pratheeshikkunnu kooduthal
nalla posttukal.
aashamsakal.

August 30, 2010 at 8:37 AM

> പട്ടേപാടം റാംജി,

പരസ്പരം ഓർമ്മപ്പെടുത്തലിലൂടെ ഓർക്കാം നമുക്കാ മഹത് വചനങ്ങൾ ,പകർത്താൻ പരിശ്രമിയ്ക്കുകയും ചെയ്യാം..അഭിപ്രായത്തിനു നന്ദി


> നിയ ജിഷാദ്

സ്വാഗതം. നല്ല വാക്കുകൾക്ക് നന്ദി. വീണ്ടും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ


മൊഴിമുത്തുകൾ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്ന എല്ലാവർക്കും നന്ദി

പുതിയ പോസ്റ്റ് യാചന യെ പറ്റിയുള്ള മൊഴിമുത്ത് വായിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്യുമല്ലോ