മൊഴിമുത്തുകള്‍-3


വിയര്‍പ്പ്‌ വറ്റുന്നതിനു മുന്നെ വേദനം കൊടുക്കുക

  • أعطوا الأجير أجره قبل أن يجف عرقه وأعلمه أجره وهو في عمله
    വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ തൊഴിലാളിക്ക്‌ അവന്റെ കൂലി കൊടുക്കുവിന്‍. അവന്‍ തന്റെ പ്രവ്യത്തിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ പ്രതിഫലത്തെ ( കൂലിയെ ) അറിയിച്ചു കൊടുക്കുകയും ചെയ്യുവിന്‍ ' ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

വിവരണം :

ഒരു കൂലിക്കാരനെ (തൊഴിലാളിയെ ) വിളിച്ച്‌ വേല ചെയ്യിപ്പിക്കുമ്പോള്‍ അവന്‍ ചെയ്യുന്ന അധ്വാനത്തിനു കൂലി നിശ്ചയിക്കണം. ജോലി ചെയ്ത്‌ കഴിഞ്ഞ ഉടനെ കൂലി കൊടുക്കുകയും വേണം. ഇപ്രകരം ചെയ്ത്‌ കൂലി വേലക്കാരായ തൊഴിലാളികളെ സന്തോഷിപ്പിക്കല്‍ തൊഴില്‍ എടുപ്പിക്കുന്നവന്റെ ചുമതലയാണ്‌`. പണിയെടുപ്പിച്ചതിനു ശേഷം അവരെ വെറുപ്പിച്ചയക്കുന്നത്‌ ശരിയല്ല.

കുറിപ്പ്‌ :വിദ്യഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച്‌ എന്ന് കരുതുന്ന പരിഷ്കാരത്തിന്റെ പച്ചപ്പില്‍ മതിമറന്ന് കഴിയുന്ന ആധുനിക അഭിനവ മുതലാളിമാര്‍ തങ്ങളുടെ കിഴില്‍ തൊഴിലെടുക്കുന്നവരെ ചൂഷണം ചെയ്ത്‌ തടിച്ച്‌ കൊഴുത്ത്‌ കൊണ്ടിരിക്കുന്നു. പാവപ്പെട്ടവന്‍ വീണ്ടും പാവപ്പെട്ടവനു പണക്കാര്‍ വലിയ പണക്കാരനുമായി മാറി സമ്പത്ത്‌ ചുരുക്കം ചിലരുടെ കൈകളില്‍ കുമിഞ്ഞു കൂടിയതിന്റെ തികത ഫലങ്ങള്‍ നാം അനുഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ.. അന്യ നാട്ടില്‍ വന്ന് മറ്റുള്ളവന്റെ വീട്ടിലും മറ്റ്‌ സ്ഥാപനങ്ങളിലുമെല്ലാം അടിമയെപ്പോലെ പണിയെടുക്കുന്നവരില്‍ പലരും നാട്ടിലും ഇവിടെയും പിന്നിട്‌ മുതലാളിമാരായി അവരുടെ വീട്ടിലും അല്ലെങ്കില്‍ അവര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികളെ കഷ്ടപ്പെടുത്തുന്ന എത്രയോ കഥകള്‍ നാം കേള്‍ ക്കുന്നു. വിയര്‍പ്പൊഴുക്കി അധ്വാനിക്കുന്ന തൊഴിലാളിയുടെ മനസ്സിന്റെ വേദനയില്‍ ഉയര്‍ത്തുന്ന സൌദങ്ങളില്‍ പക്ഷെ ഇവര്‍ക്ക്‌ മനസ്സമാധാനമുണ്ടാവുമോ ? നാളെ ലോക രക്ഷിതാവായ അല്ലാഹുവിന്റെ മുന്നില്‍ ഇതിനൊക്കെ ഉത്തരമേകാതെ രക്ഷപ്പെടാന്‍ ഈ സമ്പാദ്യങ്ങള്‍ ഉപകരിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കി അവര്‍ക്ക്‌ തെറ്റ്‌ പറ്റിയിരിക്കുന്നു എന്ന് മാത്രം പറയട്ടെ.. ചെയ്യുന്ന ജോലിയില്‍ ഉത്തരവാദിത്വവും ആത്മാര്‍ത്ഥതയും തൊഴിലാളികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കണം. എന്നാല്‍ ഇന്ന് നിര്‍ഭാഗ്യവശാല്‍ പലപ്പോഴും അവകാശങ്ങള്‍ നേടിയെടുക്കാന്‍ അക്രമ സമരങ്ങള്‍ നയിക്കുന്നവര്‍ പക്ഷെ തങ്ങളില്‍ അര്‍പ്പിച്ച ജോലി ശരിയായി ചെയ്ത്‌ തീര്‍ക്കാറില്ല എന്നതാണു വാസ്തവം.

വിഷയത്തെ സംബന്ധിച്ച ക്രിയാത്മകമായ സംശയങ്ങള്‍, ഉപദേശ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു. ‍ അറിവുള്ളവരോട്‌ അന്വഷിച്ച്‌ ഉത്തരം തരാന്‍ ശ്രമിയ്ക്കാം .. ഇന്‍ശാ അല്ലാഹ്‌

11 Response to മൊഴിമുത്തുകള്‍-3

May 5, 2008 at 9:42 AM

കൂലി വേലക്കാരായ തൊഴിലാളികളെ സന്തോഷിപ്പിക്കല്‍ തൊഴില്‍ എടുപ്പിക്കുന്നവന്റെ ചുമതലയാണ്‌`. പണിയെടുപ്പിച്ചതിനു ശേഷം അവരെ വെറുപ്പിച്ചയക്കുന്നത്‌ ശരിയല്ല

May 5, 2008 at 10:23 AM

പ്രവാചക്ന്‍ (സ)യുടെ മൊഴിമുത്തുകള്‍ ലോകം പ്രകാശം പരത്തട്ടെ.................
അഭിനന്ദനങ്ങള്‍.......

May 5, 2008 at 1:59 PM

ബിസ്മി,
വായനയ്ക്കും അഭിപ്രായത്തിനും നന്ദി

May 5, 2008 at 5:48 PM

ഉള്ളവന്‍റെയും ഇല്ലാത്തവന്‍റെയും ഇടയില്‍ കൊലചെയ്യപ്പെടുന്ന നീതിയെപ്പറ്റി...ആയിരത്തി അറുന്നൂറു വര്‍ഷം മുന്പുള്ള സോഷ്യലിസ്റ്റ് വീക്ഷണം(എന്ത് പരിട്ട് വിളിച്ചാലും) പക്ഷെ അത് ഇന്നിന്‍റെ സോഷ്യലിസത്തിന്‍റെ നോക്കു കൂലിയല്ല. അദ്ധ്വാനത്തിന്‍റെ ഈ ലോകത്തേക്കും പരലോകത്തേക്കും ലഭ്യമാകുന്ന കൂലി.

May 6, 2008 at 8:42 AM

ഫസല്‍,

തീര്‍ച്ചയായും..
അഭിപ്രായത്തിനു നന്ദി..

May 6, 2008 at 2:23 PM

വിയര്‍പ്പ്‌ വറ്റുന്നതിനു മുമ്പ്‌ തൊഴിലാളിക്ക്‌ അവന്റെ കൂലി കൊടുക്കുവിന്‍. അവന്‍ തന്റെ പ്രവ്യത്തിയില്‍ ആയിരിക്കുമ്പോള്‍ത്തന്നെ അവന്റെ പ്രതിഫലത്തെ ( കൂലിയെ ) അറിയിച്ചു കൊടുക്കുകയും ചെയ്യുവിന്‍ ' ( ബൈഹഖി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )...

നല്ല ഉദ്യമം..... മൊഴിമുത്തുകള്‍ സജീവമാകട്ടേ....

May 6, 2008 at 6:29 PM

ആദ്യമായിട്ടാണിവിടെ.. :)

മൊഴിമുത്തുകള്‍.. ഇഷ്ടായി.. :)

May 7, 2008 at 10:57 AM

ചിതല്‍,
റഫിഖ്‌,

വായനയ്ക്കും അഭിപ്രായത്തിനും നന്ദി...
വിണ്ടും വരിക.
അഭിപ്രയങ്ങളും നിര്‍ദ്ധേശങ്ങളും അറിയിക്കുമല്ലോ

January 5, 2009 at 12:49 PM

ഇതിന്റെ അറബിക് വാക്യം കൂടെ പോസ്റ്റുമോ?
ഇതിനെ കുറിച്ച് കുർ-ആനിൽ എന്തെങ്കിലും ആയത്ത് ഉണ്ടോ?

January 5, 2009 at 1:07 PM

>നരിക്കുന്നന്‍,

അറബി ടൈപ്പിംഗ്‌ ഒരു പ്രശ്നമാണു. എന്നാലും ആരുടെയെങ്കിലും സഹായത്തോടെ പോസ്റ്റ്‌ ചെയ്യാം. ഇന്‍ശാ അല്ലാഹ്‌. കൂടാതെ ഖുര്‍ആനിലെ ആയത്തും. വന്നതില്‍ നന്ദി

January 7, 2009 at 10:09 AM

നരിക്കുന്നന്‍,


أعطوا الأجير أجره قبل أن يجف عرقه وأعلمه أجره وهو في عمله

ഇതാണ് ഹദീസ്

ഖുർആനിലെ നീതി നടപ്പാക്കാനും അക്രമം കാണിക്കാതിരിക്കാനും നിർദ്ദേശമുള്ള ആയത്തുകൾ ഇതിനു ഫിറ്റായിരിക്കും