മൊഴിമുത്തുകള്‍-4

‍മാതാവിന്റെ മഹത്വം

  • മാതാവിന്റെ കാല്‍കീഴിലാണ്‌ മക്കളുടെ സ്വര്‍ഗം ( ഇമാം അഹ്‌ മദ്‌ (റ) റിപ്പോര്‍ട്ട്‌ ചെയ്‌ ത ഹദീസ്‌ )

മക്കളുടെ കടമ

  • ആര്‌ തന്റെ മാതാപിതാക്കളെ ത്യപിതിപ്പെടുത്തിയോ, അവന്‍ അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തി. ആര്‌ തന്റെ മാതാപിതാക്കളെ വെറുപ്പിച്ചുവോ, അവന്‍ തന്റെ അല്ലാഹുവിനെയും വെറുപ്പിച്ചു.

  • മാതാപിതാക്കള്‍ക്ക്‌ നന്മ ചെയ്‌തവാനാരോ അവന്ന് സുഖ സന്തോഷമുണ്ട്‌. അവന്റെ ആയുസ്സ്‌ അല്ലാഹു ദീര്‍ഘിപ്പിക്കുകയും ചെയ്യും. ( ബുഖാരി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

മാതാവിനെ ശുശ്രൂഷിച്ച്‌ അവരുടെ ത്യപ്‌തി സമ്പാദിക്കണം അത്‌ മക്കളുടെ കടമയാണ്‌. വിശ്വാസിയെ സംബന്ധിച്ച്‌ അവന്റെ / അവളുടെ പരമമായ ലക്ഷ്യം ലോക രക്ഷിതാവിന്റെ ത്യപ്തിയും പരലോക വിജയവും ആണ്‌ എന്നതിനാല്‍ ആ പരലോക വിജയത്തിനു മാതാക്കളുടെ പൊരുത്തം കൂടിയേ തീരു എന്ന് നബി(സ) അരുളുന്നു. മാതാക്കളുടെ പൊരുത്തം നേടാതെ അവരുടെ ത്യപ്‌ തി സമ്പാദിക്കാതെ യഥര്‍ത്ഥ ജീവിത വിജയം അസാധ്യമാണെന്ന് ഈ തിരുവചനം നമ്മെ പഠിപ്പിക്കുന്നു. മതാപിതാക്കളുടെ ത്യപ്തി അല്ലാഹുവിനെയും ത്യപ്‌തിപ്പെടുത്തും. അത്‌ പ്രകാരം അവരുടെ വെറുപ്പിനു പാത്രമാകുന്ന മക്കള്‍ അല്ലാഹുവിന്റെ വെറുപ്പും സമ്പാദിയ്ക്കും.

നമ്മെ ചെറുപ്പം മുതല്‍ സംരക്ഷിച്ച്‌ വളര്‍ത്തി വിദ്യഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ മുഖേന നമുക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരുന്നു. തിരിച്ച്‌ അവര്‍ക്ക്‌ നന്മ ചെയ്യുകയും അവരെ സംരക്ഷിക്കുകയും ചെയ്യല്‍ മക്കളുടെ കര്‍ത്തവ്യമാണ്‌` കര്‍ത്തവ്യം മറക്കുന്നവരെ അല്ലാഹു ശിക്ഷിക്കുകയും, യഥാവിധി കര്‍ത്തവ്യ നിര്‍വഹണം നടത്തുന്നവര്‍ക്ക്‌ അല്ലാഹു അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്യും.മതാ പിതാക്കള്‍ മക്കളോട്‌ നിര്‍ വഹിക്കേണ്ട ചുമതലകളും നബി (സ) സവിസ്‌ തരം വിവരിച്ചിട്ടുണ്ട്‌. അങ്ങിനെ തങ്ങളിലര്‍പ്പിച്ച കര്‍ത്തവ്യങ്ങള്‍ നിര്‍വഹിച്ച മാതാപിതാക്കള്‍ക്ക്‌ മാത്രമേ മക്കളില്‍ നിന്ന് തിരിച്ച്‌ കര്‍ത്തവ്യ നിര്‍വഹണത്തെ കുറിച്ച്‌ ആഗ്രഹിക്കാന്‍ അവകാശമുള്ളൂ.. എന്ന് കരുതി നാം നമ്മുടെ മാതാ പിതാക്കളില്‍ നിന്ന് വല്ല വന്ന വീഴ്ചകളില്‍ അവരെ അവഗണിക്കാന്‍ പാടില്ല. അവര്‍ക്ക്‌ നല്ലതിനു വേണ്ടിപ്രവര്‍ത്തിക്കേണ്ടതും പ്രാര്‍ത്ഥിക്കേണ്ടതും നമ്മുടെ കടമയാണ്‌. അത്‌ നാം നിറവേറ്റുക തന്നെ വേണം.മാതാവിന്റെ ത്യപ്‌ തി സമ്പാദിക്കാതെ എത്ര വലിയ ആളായാലും അല്ലാഹുവിന്റെ മുന്നില്‍ രക്ഷയില്ല എന്നതിനു ഉത്തമ ദ്യഷ്ടാന്തമാണു അല്‍ ഖമ (റ)വിന്റെ മരണാസന്ന സമയത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നത്‌.

ആ സംഭവം ഉമ്മ, സ്നേഹത്തിന്റെ അക്ഷയ ഖനി എന്ന പോസ്റ്റില്‍ ഇവിടെ കാസിം തങ്ങള്‍ ‍ വിവരിച്ചിട്ടുള്ളത്‌ വായിക്കുക

തന്നെ അവഗണിച്ച മകനെ തീയിലിട്ടു കരിക്കുമെന്ന് സന്ദേഹിച്ച്‌ അല്‍ ഖമ (റ ) യുടെ മാതാവ്‌ തന്റെ മകനു പൊറുത്തു കൊടുക്കാന്‍ തയ്യാറായതിലൂടെ ഒരു മാതാവിന്റെ മതാവിന്റെ മനസ്സ്‌ നമുക്കിവിടെ കാണാം. ആധുനിക യുഗത്തില്‍ കടമകള്‍ മറക്കുന്ന മക്കളും, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്ത മാതാപിതാക്കളും കേവലം പൊങ്ങച്ചത്തിനു വേണ്ടിമാത്രം ബന്ധങ്ങള്‍ സൂക്ഷിക്കുന്ന അവസഥയിലെത്തി നില്‍ക്കുന്നു. മാതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം പിതാവിനെ ഓര്‍ക്കാന്‍ നമുക്കിന്ന് ഒരു ദിനം വേണം അവിടെയൊക്കെ കാപട്യത്തിന്റെ മുഖം മൂടി അണിഞ്ഞ്‌ വിഷം ഉള്ളിലൊതുക്കി ഉള്ളില്‍ തട്ടാത്ത വാചക കസര്‍ത്തുമായി ഓരോ ആഘോഷങ്ങള്‍. എങ്കിലും ആര്‍ക്കെങ്കിലും ഒരു മനം മാറ്റമുണ്ടാവന്‍ ഈ ദിനാഘോഷങ്ങള്‍ക്ക്‌ കഴിഞ്ഞെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിച്ച്‌ പോവുകയാണ്‌. ജീവിത സുഖത്തിനും സമ്പാദിക്കാനുമായി (മാത്രം ) വ്യദ്ധരായ മാതാ പിതാക്കളെ സദനങ്ങളിലാക്കി വിദേശങ്ങളില്‍ വിലസുന്ന മക്കള്‍.. അവരും ഓര്‍ ക്കുക .. വാര്‍ദ്ധക്യം എന്നത്‌ വരാനിരിക്കുന്നുവെന്ന്.. ഒരു പഴം ചൊല്ല് " അപ്പന്റെ അപ്പനു പാളയിലാണെങ്കില്‍ ( കഞ്ഞി കൊടുക്കുന്നത്‌ ) എന്റെ അപ്പനും പാളയില്‍ തന്നെ ) എന്ന് ഒരു മകന്‍ പണ്ട്‌ പറഞ്ഞുവത്രെ.... ഓര്‍മ്മയിലുണ്ടാവട്ടെ നമുക്കെന്നും..

15 Response to മൊഴിമുത്തുകള്‍-4

May 12, 2008 at 10:13 AM

മാതാവിന്റെ കാല്‍കീഴിലാണ്‌ മക്കളുടെ സ്വര്‍ഗം

May 12, 2008 at 4:05 PM

അറിയാതെയെങ്കിലും എന്‍റെ മറു വാക്കിനാല്‍
നിന്‍റെ മനമൊന്നു പിടച്ചെങ്കില്‍ "മാപ്പ്",
സ്വര്‍ഗ്ഗം നിന്‍ കാല്‍ കീഴിലെന്നുമൊഴിഞ്ഞ
ദിവ്യാദര്‍ശമേ നീ തന്നെ സത്യം മാപ്പ്.......

May 12, 2008 at 4:52 PM

നല്ല പോസ്റ്റ്‌....

May 12, 2008 at 5:24 PM

നന്നായി....

May 13, 2008 at 3:26 PM

ഫസല്‍
നല്ല വാക്കുകള്‍ക്ക്‌ നന്ദി


അരീക്കോടന്‍
ശിവ

നന്ദി..
ഏവര്‍ക്കും മാതാവിന്റെ ത്യപ്തി നേടാന്‍ കഴിയട്ടെ..

May 17, 2008 at 4:07 PM

നല്ല പോസ്റ്റ്..ഇങ്ങനെയോക്കെയാനെന്കിലും നമ്മുടെ നാട്ടില്‍ "വൃദ്ധ സദനങ്ങള്‍" എണ്ണം കൂടി,കൂടി വരുന്നു..അമ്മയെ നോക്കുന്നത് ഭാരമാണ് എന്ന് ധരിക്കുന്നവരും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

May 18, 2008 at 8:48 AM

വളരെ കഷ്ടം തന്നെയാണു സ്മിതാ ..

എപ്പോഴും ഓര്‍മ്മയിലുള്ള ഒരു ഗാനമുണ്ട്‌..

( ഏറ്റുമാനൂരമ്പലത്തിന്‍ പരിസരത്ത്‌ .. പണ്ട്‌ പാര്‍ത്തിരുന്നു.പാവമൊരു തിരുമേനി...
.....
.....

നന്ദി കെട്ട മക്കളെക്കാള്‍ എത്ര ഭേദം ,നായ്ക്കള്‍...
നന്ദി കെട്ട മക്കളേക്കാള്‍ എത്ര ഭേദം !!
======================

ഇന്ന് പക്ഷെ ചില മാതാ പിതാക്കളെങ്കിലും തങ്ങളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി മാത്രം പിഞ്ചു മക്കേളെ ഹോസ്റ്റലിലും ബേബി സിറ്റിംഗിലുമൊക്കെ ഉപേക്ഷിച്ച്‌ നടക്കുന്നു. ഇവരെയൊക്കെ അവരുടെ മക്കള്‍ നാളെ അവരുടെ സൌകര്യത്തിനായി വ്യദ്ധ സദനങ്ങളില്‍ ഏല്‍പിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...

May 10, 2009 at 12:45 PM

"നമ്മെ ചെറുപ്പം മുതല്‍ സംരക്ഷിച്ച്‌ വളര്‍ത്തി വിദ്യഭ്യാസം നല്‍കി വലുതാക്കിയ മാതാപിതാക്കള്‍ മുഖേന നമുക്ക്‌ സര്‍വ്വ ഐശ്വര്യങ്ങളും വന്ന് ചേരുന്നു. തിരിച്ച്‌ അവര്‍ക്ക്‌ നന്മ ചെയ്യുകയും അവരെ സംരക്ഷിക്കുകയും ചെയ്യല്‍ മക്കളുടെ കര്‍ത്തവ്യമാണ്‌`"

എത്ര പേര്‌ ഇത് ഓര്‍ക്കുന്നു?

May 10, 2009 at 2:25 PM

"Amma"kku enteyum pranamangal .... Snehasamsakal....!!!

May 10, 2009 at 3:48 PM

മാതാപിതാക്കളെ ഓർക്കാനും ദിവസം നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതോടെ കടമകൾ കഴിഞ്ഞെന്നു കരുതുന്നു എല്ലാവരും.
പുത്രൻ = പും എന്ന നരകത്തിൽ നിന്നും(മാതാപിതാക്കളെ) ത്രാണനം ചെയ്യുന്നവൻ.

May 10, 2009 at 4:18 PM

> അരുൺ കായംകുളം

ഓർക്കാത്തവർ അധികരിക്കുന്നു. മുന്നെയെത്താനുള്ള ഓട്ടത്തിനിടയിൽ സ്വ സുഖങ്ങൾ മാത്രം ഏവർക്കും മുഖ്യം . പക്ഷെ ഓർക്കുന്നില്ല ഒരു ദിനം ഈ യാത്രയുടെ വേഗം കുറയുമെന്നത്.


> സുരേഷ് കുമാർ പുഞ്ചയിൽ

സന്തോഷം. അഭിപ്രായത്തിനു നന്ദി


> പാർത്ഥൻ,

അതെ.. ആധുനികതയുടെ ഓരോ അഭിനയങ്ങൾ..

ഈ അറിവ് പങ്ക് വെച്ചതിനും നന്ദി

May 10, 2009 at 5:49 PM

http://indiaheritage.blogspot.com/2008/09/blog-post_9296.html

http://indiaheritage.blogspot.com/2008/07/blog-post_22.html

അച്ഛനമ്മമാരെ ഓര്‍ക്കുന്നതിനെ കുറിച്ചും 'പുത്ര' ശബ്ദത്തിനെ കുറിച്ചും ഇവിടെ ഒക്കെ പറഞ്ഞിരുന്നു.

വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി

May 13, 2009 at 2:11 PM

>ഇന്ത്യഹെറിറ്റേജ്/india heritage


താങ്കളുടെ അഭിപ്രായത്തിനും ലിങ്കിനും നന്ദി

Anonymous
July 25, 2010 at 4:53 AM

" ആധുനിക യുഗത്തില്‍ കടമകള്‍ മറക്കുന്ന മക്കളും, ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാത്ത മാതാപിതാക്കളും കേവലം പൊങ്ങച്ചത്തിനു വേണ്ടിമാത്രം ബന്ധങ്ങള്‍ സൂക്ഷിക്കുന്ന അവസഥയിലെത്തി നില്‍ക്കുന്നു.."
സര്‍വശക്തന്‍ കാക്കട്ടെ എല്ലാരുടെയും മനസ്സിനെ ...

July 25, 2010 at 11:43 AM

> ആദില

മൊഴിമുത്തുകളിലേക്ക് സുസ്വാഗതം

ശരിയാണ് ബന്ധങ്ങളുടെ ഊഷ്മളത ഇന്ന് ഇല്ലാതായികൊണ്ടിരിക്കുന്നു. അതിനു അടിസ്ഥാന കാരണം ധാർമ്മികത കൈവിട്ട് അതിഭൌതികതയെ പുൽകിയതാണെന്ന് കാണാം. മൂല്യങ്ങളിലെക്ക് ഒരു തിരിച്ച് പോക്കിന്റെ കാലം അതിക്രമിച്ചത് നാം അറിയുമ്പോഴും പരസ്പരം പഴിചാരാനാണ് ശ്രമം നടക്കുന്നത്.
നമ്മുടെ മാതാപിതാക്കൾ നമ്മോട് ഏത് വിധത്തിൽ പെരുമാറിയാലും അവർക്ക് നാം കരുണയുടെ ചിറകുകൾ താഴ്ത്തിക്കൊടുക്കുക. നന്ദി ചെയ്ത് തിർക്കാൻ കഴിയാത്തതാണാ ബന്ധം

വന്നതിലും അഭിപ്രായമറിയിച്ചതിലും സന്തോഷം