കുടുംബ ബന്ധം
മൊഴിമുത്ത്
- തന്റെ ആഹാരവഴി വിശാലമാകുന്നതിനും തന്റെ സല്‍പേര് (പ്രശസ്തി ) നിലനില്‍ക്കുവാനും ഇഷ്‌ടപ്പെടുന്നവര്‍ ആരോ അവര്‍ കുടുംബ ബന്ധം നിലനിര്‍ത്തട്ടെ ( ബുഖാരി (റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
- തനിക്ക് ദീര്‍ഘായുസ്സുണ്ടാകുന്നതും ആഹാരമാര്‍ഗ്ഗം അഭിവ്യദ്ധിപ്പെടുന്നതും ആരെ സന്തോഷിപ്പിക്കുന്നുവോ അവന്‍ ചാര്‍ച്ചയെ (കുടുംബത്തെ ) ചേര്‍ത്തുകൊള്ളട്ടെ എന്ന് തൌറാത്തില്‍ എഴുതപ്പെട്ടതാകുന്നു ( ഹാഖിം, ഇബ്നു അബ്ബാസ് (റ ) വില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഹദീസ് )
വിവരണം
ചാര്‍ച്ചയെ ചേര്‍ക്കുക അഥവാ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക എന്നത് പുണ്യകര്‍മ്മമാണ് ദീര്‍ഘായുന്‍സ്സ് ലഭിക്കുവാനും ജീവിതാഭിവ്യദ്ധിയുണ്ടാകുവാനും അത് പര്യാപതമാണ്. കുടുംബാംഗങ്ങളുമായി സ്നേഹത്തിലും സൌഹാര്‍ദ്ദത്തിലും വര്‍ത്തിക്കണം. അന്യേോന്യം സഹായ സഹകരണങ്ങള്‍ ചെയ്യണം. ഒരിക്കലും ദ്രോഹിയ്ക്കരുത്. ഇത് ഒരു മനുഷ്യത്വപരമായ മര്യാദ മാത്രമാകുന്നു. ഈ മര്യാദ പാലിക്കുന്നതില്‍ പുണ്യവും ഉപേക്ഷിക്കുന്നത് ദോഷവുമാണെന്ന് വിവരിക്കുന്ന അനേകം നബി(സ)വചനങ്ങള്‍ റിപ്പോര്‍ട്ട്ചെയ്യപ്പെട്ടിട്ടുണ്ട്.
കുറിപ്പ് :-
നാട്ടിലായാലും ഗള്‍ഫിലായാലും വന്നവഴി മറന്ന്, കുടുംബങ്ങളെ മറന്ന്, അവരുടെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും തിരിഞ്ഞു നോക്കാത്തവര്‍ എത്ര.. സ്വന്തം മാതാപിതാക്കളെയും സഹോദരങ്ങളെയുംവരെ തന്റെ സ്വാര്‍ത്ഥമായ ആവശ്യപൂരണത്തിനു ഉപയോഗപ്പെടുത്തി കറിവേപ്പിലപോലെ ദൂരെക്കളയുന്ന മക്കളും മരുമക്കളും സഹോദരങ്ങളും അനവധി.. കുടുംബത്തില്‍ ഒരു ബുദ്ദിമുട്ട് വന്നാല്‍ അവിടേക്ക് തിരിഞ്ഞു നോക്കാതെ അന്തരാഷ്ട വിഷയങ്ങളില്‍ വ്യാപരിച്ച് പേരും പ്രശസ്തിയുമായി നടക്കുന്നവര്‍..! തന്റെ സ്വന്തം മാതാപിതാക്കള്‍..സഹോദരീ സഹോദരന്മാര്‍.. കിടന്നുറങ്ങാന്‍ നല്ല കൂരയില്ലാതെ , ധരിയ്ക്കാന്‍ നല്ല വസ്ത്രങ്ങളില്ലാതെ, കഴിയ്ക്കാന്‍ നല്ല ഭക്ഷണമില്ലാതെ അന്യരെ ആശ്രയിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍, അവരെ അറിയാത്ത ഭാവം നടിച്ച് അകലങ്ങളില്‍ സുഖലോലുപതയുടെ മടിത്തട്ടില്‍ ആറാടുന്നവര്‍.. ഇവരൊക്കെ ധൂര്‍ത്തടിച്ച് കളയുന്നതിലെ ചില്ലറതുട്ടുകള്‍ മതിയാവുമായിരുന്നു എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെടുവാന്‍.. അകലങ്ങളില്‍ കഴിയുവാന്‍ വിധിക്കപ്പെട്ട പ്രവാസികളില്‍ നല്ല പങ്കും തങ്ങളുടെ ജീവിതം കുടുംബങ്ങള്‍ക്കായി, നാട്ടിലെ പാവപ്പെട്ടവര്‍ക്കായി വിനിയോഗിക്കുന്നവരും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നവരുമാണ്, എങ്കിലും ചില പുഴുക്കുത്തുകള്‍ ഇല്ലാതയില്ല. നമ്മുടെ ഉയര്‍ച്ചയില്‍, ഐശ്വര്യത്തില്‍, സന്തോഷത്തില്‍ എല്ലാം നമ്മുടെ വേണ്ടപ്പെട്ടവരെ ചേര്‍ത്തുവേക്കാനുള്ള നല്ല മനസ്സ് നമുക്ക് എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
7 Response to മൊഴിമുത്തുകള്‍-5
നമ്മുടെ ഉയര്‍ച്ചയില്‍, ഐശ്വര്യത്തില്‍, സന്തോഷത്തില്‍ എല്ലാം നമ്മുടെ വേണ്ടപ്പെട്ടവരെ ചേര്‍ത്തുവേക്കാനുള്ള നല്ല മനസ്സ് നമുക്ക് എല്ലാവര്‍ക്കും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
നല്ല ചിന്താ വിഷയം...അല്ലാഹു അനുഗ്രഹിക്കട്ടെ..
അതേ......വന്ന വഴി തിരിഞ്ഞു നോക്കാത്തവര്‍ ചിലരെങ്കിലും ഉണ്ട്.സമൂഹത്തിലെ പാവങ്ങളെ ഓര്‍മ്മിക്കാന്‍ സഹായിക്കാന്‍ പ്രവാസികല്‍ എന്നും മുന്നില്‍തന്നെ.എന്നാല്‍ അവര്‍ക്കെന്താ അങ്ങിനെ ചെയ്യുന്നതില്‍ ഇഷ്ടം പോലെ കിട്ടുന്നില്ലേ എന്നാണ് നാട്ടുകാരുടെ ചിന്ത.
>തിരോന്തരം പയലേ..
നന്ദി.. പ്രാര്‍ത്ഥനകള്‍ സ്വീകരിക്കുമാറാകട്ടെ.. തുടര്‍ ന്നും അഭിപ്രായങ്ങള്‍ അറിയിക്കുക
>അരീക്കോടന്‍ മാഷേ..
നാട്ടുകാരില്‍ അത്തരം ചിന്തകള്‍ ഉണ്ടാക്കിയതില്‍ ഒരു പങ്ക് പ്രവാസികള്‍ക്കും ഉണ്ട്. ഇന്ന് പക്ഷെ കാര്യങ്ങളെല്ലാം നാട്ടുകാര്‍ക്ക് ബോധ്യമായിത്തുടങ്ങിയിട്ടുണ്ട്.. എന്നാലും വല്യ പ്രയാസങ്ങളൊന്നുമില്ലാതെ പണം വാരാന്‍ പറ്റുന്ന ഒരു മേഖല എന്ന് കരുതുന്നവര്‍ ചുരുക്കമല്ല..
താങ്കളുടെ കമന്റിനു നന്ദി..
അതെ.. സത്യം.. വന്ന വഴി പലപ്പോഴും മറക്കുന്നു, നമുക്കു വേണ്ടി കഷ്ടപെട്ടാവരെ മറക്കുന്നു,
നൊന്തു പ്രസവിച്ച അമ്മയെ പോലും തിരിഞ്ഞു നോക്കാനില്ല്ലാത്ത അവസ്ഥ..
കഴിഞ്ഞ ആഴ്ചയാണെന്നു തോന്നുന്നു. ഏഷ്യനെറ്റില്‍ കണ്ടു, ഒരു വയസ്സായ സ്ത്രീ, വീട്ടു തടങ്കലില്‍, അതും സ്വന്തം മക്കള്‍.. :(
ദൈവം രക്ഷിക്കട്ടെ..
റഫീഖ്,
വേദനയോടെ അത്തരം രംഗങ്ങള്‍ കാണുകയും വായിക്കുകയും ..പിന്നെയത് മറക്കുകയും ചെയ്യേണ്ടിവരുന്നു .. ഇനിയത് കൂടുകയേ ഉള്ളൂ.. അങ്ങിനെ ആട്ടിയിറക്കപ്പെടുന്നവര്‍ക്ക് അത്താണിയായി വര്‍ത്തിക്കാന്‍ ചില സദനങ്ങള്‍ക്കെങ്കിലും സാധിക്കുന്നത് നല്ലത് തന്നെ.. നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ അണുവെങ്കിലും ശേഷിക്കാന്‍ പ്രാര്‍ത്ഥിയ്ക്കാം.. നന്ദി ഇവിടെ വന്നതില്‍ ..
ബഷിറ്ക്കാ ആ പി.ബിയെ സെന്‍സര്‍ ചെയ്തു
Post a Comment