മൊഴിമുത്തുകള്‍-10

അറിവ്‌ നേടല്‍
‍ മൊഴിമുത്ത്‌:

  • അറിവ്‌ (വിദ്യഭ്യാസം)നേടല്‍ നിസ്കാരത്തേക്കാളും, നോമ്പിനേക്കാളും, ഹജ്ജിനേക്കാളും, അല്ലാഹുവിന്റെ വഴിയില്‍ സമരം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണ് ( ദാരിമി (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )

    വിവരണം:


    അറിവുണ്ടായാലേ ഏതൊരു സല്‍പ്രവ്യത്തിയും ശരിപ്പെടുകയുള്ളൂ.. അതിനാല്‍ തന്നെ പ്രസ്തുത സത്കര്‍മ്മങ്ങളേക്കാള്‍ മഹത്വം അറിവ്‌ നേടുന്നതിനാണെന്ന് പറഞ്ഞത്‌. എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും അറിവ്‌ നേടാന്‍ ശ്രമിയ്ക്കാത്തവര്‍ നബി (സ)യുടെ ഈ വചനത്തെ കുറിച്ച്‌ വിചിന്തനം ചെയ്യേണ്ടതാണ്
കുറിപ്പ്‌:

ജീവിതത്തില്‍ അറിവ്‌ സമ്പാദിക്കേണ്ടതിന്റെ ,വിദ്യ അഭ്യസിക്കേണ്ടതിന്റെ ആവശ്യകതയും അതിനു ഇസ്‌ലാം കല്‍പ്പിക്കുന്ന മഹത്വവുമാണ് ഈ മൊഴിമുത്തിലൂടെ നബി (സ)തങ്ങള്‍ ലോകത്തോട്‌ പറയുന്നത്‌. ഒരു മുസ്ലിം നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ആരാധന കര്‍മ്മങ്ങളായ നിസ്കാരം ,നോമ്പ്‌ തുടങ്ങിയ കര്‍മ്മങ്ങളേക്കാള്‍ മഹത്വമുള്ളതായി അറിവ്‌ നേടുന്നതിനെ കണക്കാക്കുമ്പോള്‍ അതിന്റെ പ്രസക്തി എത്രമാത്രമുണ്ടെന്ന് വിവരിക്കേണ്ടതില്ല. നിസ്കാരവും നോമ്പും മറ്റു കര്‍മ്മങ്ങളും ഒഴിവാക്ക്‌ വിദ്യ നേടാന്‍ തുനിയണം എന്നല്ല ഇവിടെ അര്‍ത്ഥമാക്കുന്നത്‌. അറിവ്‌ ആത്മീയം, ഭൗതികം എന്ന അതിര്‍ വരമ്പിട്ട്‌ ഇവിടെ വിവക്ഷിച്ചിട്ടില്ല എങ്കിലും ആത്മീയമായ അറിവിനു അതിന്റെ മഹത്വം മറ്റു ഹദീസുകളില്‍ വിവരിച്ചിട്ടുണ്ടെന്നത്‌ സാന്ദര്‍ഭികമായി ഓര്‍ക്കുക. ഏതൊരു പ്രവ്യത്തിയും ചെയ്യുമ്പോള്‍ ( അത്‌ മതപരമായാലും, ഭൗതികമായാലും ) ചെയ്യുന്ന കാര്യത്തെ /കര്‍മ്മത്തെ കുറിച്ച്‌ വ്യക്തമായ അറിവ്‌ ഉണ്ടായിരിക്കല്‍ ആ കാര്യത്തിന്റെ ശരിയായ നിര്‍വഹണത്തിനു എളുപ്പമുണ്ടാക്കുകയും അതില്‍ വിജയം വരിക്കാന്‍ കഴിയുകയും ചെയ്യും.

ധാരാളം സമ്പത്തുണ്ടായിട്ടും, പഠിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതിനൊന്നും മിനക്കെടാതെ സമയം ചിലവഴിച്ച്‌ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിനേടുവാനായി നിരവധി തവണ ഹജ്ജിനും മറ്റും പോകുന്നവര്‍ ഈ ഹദീസിലെ പാഠങ്ങള്‍ ഉള്‍കൊണ്ടെങ്കില്‍ എത്ര നന്നായിരുന്നു. അറിവ്‌ നേടാന്‍ ഇത്ര പ്രായ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. മനുഷ്യന്‍ അവന്റെ മരണം വരെയും വിദ്യാര്‍ത്ഥിയായിരിക്കണം. അങ്ങിനെ നല്ല അറിവ്‌ നേടാനും നേടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പാര്‍ന്ന് നല്‍കി അറിവിനെ പരിപോഷിപ്പിക്കാനും നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ..

7 Response to മൊഴിമുത്തുകള്‍-10

June 23, 2008 at 10:52 AM

ധാരാളം സമ്പത്തുണ്ടായിട്ടും, പഠിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അതിനൊന്നും മിനക്കെടാതെ സമയം ചിലവഴിച്ച്‌ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തിനേടുവാനായി നിരവധി തവണ ഹജ്ജിനും മറ്റും പോകുന്നവര്‍ ഈ ഹദീസിലെ പാഠങ്ങള്‍ ഉള്‍കൊണ്ടെങ്കില്‍ എത്ര നന്നായിരുന്നു. അറിവ്‌ നേടാന്‍ ഇത്ര പ്രായ പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. മനുഷ്യന്‍ അവന്റെ മരണം വരെയും വിദ്യാര്‍ത്ഥിയായിരിക്കണം. അങ്ങിനെ നല്ല അറിവ്‌ നേടാനും നേടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പാര്‍ന്ന് നല്‍കി അറിവിനെ പരിപോഷിപ്പിക്കാനും നമുക്കേവര്‍ക്കും കഴിയട്ടെ എന്ന പ്രാര്‍ത്ഥനയോടെ ..

June 23, 2008 at 11:25 AM

പണ്ടിതനും പാമരനും ഒരിക്കലും സമന്മാരാകുകയില്ല...
മൊഴിമുത്തുകള്‍ എഴുതുന്ന താങ്കള്‍ക്കു അല്ലാഹുവിന്റെ അനുഗ്രഹം എല്ലാ കാലവും ഉണ്ടാകട്ടെ...ആമീന്‍..

June 23, 2008 at 12:53 PM

“ല്ല അറിവ്‌ നേടാനും നേടിയ അറിവുകള്‍ മറ്റുള്ളവര്‍ക്ക്‌ പാര്‍ന്ന് നല്‍കി അറിവിനെ പരിപോഷിപ്പിക്കാനും നമുക്കേവര്‍ക്കും കഴിയട്ടെ”

അതു തന്നെ ബഷീര്‍ക്കാ.
:)

June 23, 2008 at 1:29 PM

ഇതുവഴി വരാന്‍ വൈകിപ്പോയി....
വ്യത്യസ്തത പുലര്‍ത്തുന്ന താങ്കളുടെ ഈ ബ്ലോഗിന് സര്‍വ ഐശ്വര്യവും നേരുന്നു....
ആശംസകള്‍...

June 23, 2008 at 9:33 PM

പ്രിയ ബഷീര്‍ വെള്ളറക്കാട്‌,

ഇങ്ങനെ നല്ല അറിവ് പങ്കു വയ്ക്കാന്‍ സമയം കണ്ടെത്തുന്നതിന് നന്ദി.

സസ്നേഹം,
ശിവ.

June 23, 2008 at 10:57 PM

മതത്തെകുറിച്ചുള്ള അറിവുകള്‍ മറ്റുള്ളവരിലെക്കും
പകരുന്നത് വളരെ നല്ല കാര്യമാണ്.
ഞാന്‍ എന്നും ശ്രദ്ധിക്കാറുണ്ട്

June 24, 2008 at 1:56 PM

തിരോന്തരം പയലേ,

തീര്‍ച്ചയായും.
പണ്ഡിതനും പാമരനും ഒരിയ്ക്കലും തുല്യരല്ല..
പ്രാര്‍ത്ഥന സ്വീകരിക്കുമാറാകട്ടെ.. നന്ദി

ശ്രീ,

നല്ല വാക്കുകള്‍ക്ക്‌ നന്ദി

ഒരു സ്നേഹിതന്‍,

ഇത്‌ വഴി വരുമല്ലോ..
ആശംസകള്‍ക്ക്‌ നന്ദി

ശിവ,

താങ്കളെപ്പോലെയുള്ളവരുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിനു നന്ദി..

അനൂപ്‌ കോതനെല്ലൂര്‍,

ഇനിയും ശ്രദ്ധിയ്ക്കുകയും നിര്‍ദ്ധേശങ്ങള്‍ /അഭിപ്രായങ്ങള്‍ അറിയിക്കുകയും വേണം..

ഇവിടെ വന്ന് , വായിച്ച്‌, അഭിപ്രായം രേഖപ്പെടുത്തിയ എല്ലാവര്‍ ക്കും ആത്മാര്‍ത്ഥമായ നന്ദിയും സന്തോഷവും അറിയിക്കുന്നു.