മൊഴിമുത്തുകള്‍-9

കാലത്തെ അധിക്ഷേപിയ്ക്കരുത്‌
മൊഴിമുത്ത്‌:
  • അല്ലാഹു പറയുന്നു. കാലത്തെ അധിക്ഷേപിച്ച /ചീത്ത വിളിച്ച മനുഷ്യന്‍ എന്നെ അധിക്ഷേപിക്കുന്നു. കാരണം, ഞാനാണു കാലം. എന്റെ നിയന്ത്രണത്തിലാണു എല്ലാ കാര്യങ്ങളും. രാത്രിയും പകലും മാറ്റി മറിക്കുന്നതും ഞാന്‍ തന്നെ. (ബുഖാരി (റ) & മുസ്‌ ലിം (റ) റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
വിവരണം:
കാലത്തെ പഴിക്കുന്നതിനെ പറ്റിയാണു ഇവിടെ പറഞ്ഞിരിക്കുന്നത്‌. കൊല്ലത്തെയും /കാലത്തെയും എടുത്ത്‌ പറഞ്ഞ്‌ ആക്ഷേപിക്കുന്നത്‌ ശരിയല്ല. അത്‌ അല്ലാഹുവിനെ തന്നെ ആക്ഷേപിയ്ക്കുന്നതിനു തുല്യമാണത്‌ രാത്രി പകലാക്കുന്നതും പകലിനെ വീണ്ടും രാത്രിയാക്കുന്നതുമടക്കം സര്‍വ്വം നിയന്ത്രിക്കുന്നത്‌ അല്ലാഹുവാണ്. അതിനാല്‍ കാലത്തെ അധിക്ഷേപിക്കരുതെന്ന് ഈ ഹദീസ്‌ പഠിപ്പിക്കുന്നു.

കുറിപ്പ്‌:

സാധാരണയായി ജനങ്ങള്‍ പറയാറുള്ള ഒരു കാര്യമാണു . ഈ വര്‍ഷം വളരെ മോശമാണെനിയ്ക്ക്‌. .. കാലം വളരെ പിഴച്ച്‌ പോയിരിക്കുന്നു. മുന്‍കൊല്ലം ഏറെ നന്നായിരുന്നു... പണ്ട്‌ കാലത്ത്‌ വളരെ നന്മകള്‍ ഉണ്ടായിരുന്നു... ഈ കാലത്ത്‌ തിന്മകള്‍ അധികരിച്ചിരിക്കുന്നു... എന്നൊക്കെ. എന്നാല്‍ അതിനൊപ്പം അതിന്റെയൊക്ക കാരണമായി (നല്ലതിന്റെയും ചീത്തയുടെയും ) നാം കാലത്തെ പഴിയ്ക്കാന്‍ പാടില്ല. കാലത്തെ പഴിക്കുന്നതിലൂടെ നാം ജഗന്നിയന്താവായ അല്ലാഹുവിനെ തന്നെ പഴിക്കുന്നതിനു തുല്യമായ കാര്യമാണു ചെയ്യുന്നത്‌. ഈ ലോകത്ത്‌ നടക്കുന്ന സര്‍വ്വതും നിയന്ത്രിയ്ക്കുന്ന , രാവിന്റെയും പകലിന്റെയും, എല്ലാ കാലങ്ങളുടെയും നിയന്ത്രണാധിപനായ അല്ലാഹു നല്ല കാലം, ചീത്ത കാലം എന്നിങ്ങനെ കാലത്തെ വിഭജിച്ചിട്ടില്ല .മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അവനു വന്ന്ഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ അവന്‍ കാലത്തെ പഴിപറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിയ്ക്കരുത്‌ .
എല്ലാ അവസ്ഥകളിലും പാഠങ്ങള്‍ ഉള്‍കൊണ്ട്‌ ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..

8 Response to മൊഴിമുത്തുകള്‍-9

June 16, 2008 at 9:14 AM

മനുഷ്യന്റെ പ്രവര്‍ത്തന ഫലമായി അവനു വന്ന്ഭവിക്കുന്ന കാര്യങ്ങള്‍ക്ക്‌ അവന്‍ കാലത്തെ പഴിപറഞ്ഞ്‌ രക്ഷപ്പെടാന്‍ ശ്രമിയ്ക്കരുത്‌ . എല്ലാ അവസ്ഥകളിലും പാഠങ്ങള്‍ ഉള്‍കൊണ്ട്‌ ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..

June 16, 2008 at 10:27 AM

അല്ലാഹു പറയുന്നു. കാലത്തെ അധിക്ഷേപിച്ച /ചീത്ത വിളിച്ച മനുഷ്യന്‍ എന്നെ അധിക്ഷേപിക്കുന്നു. കാരണം, ഞാനാണു കാലം. എന്റെ നിയന്ത്രണത്തിലാണു എല്ലാ കാര്യങ്ങളും. രാത്രിയും പകലും മാറ്റി മറിക്കുന്നതും ഞാന്‍ തന്നെ.
ദൈവ വചനങ്ങള്‍ സത്യമാണ്.നാം അതിനെ മതമെന്ന ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്നു

June 16, 2008 at 3:22 PM

ക്ഷമയോടെ ജീവിതം നയിയ്ക്കാന്‍ നമുക്കേവര്‍ക്കും കഴിയട്ടെ..

June 16, 2008 at 4:09 PM

അക്‌ബര്‍ ബുക്സിലേക്ക്‌
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301

June 16, 2008 at 8:40 PM

ഈ മൊഴിമുത്തുകള്‍ പങ്കുന്വയ്ക്കുന്നതിന് നന്ദി.

സസ്നേഹം,
ശിവ.

June 16, 2008 at 8:41 PM

ഈ മൊഴിമുത്തുകള്‍ പങ്കുന്വയ്ക്കുന്നതിന് നന്ദി.

സസ്നേഹം,
ശിവ.

June 16, 2008 at 11:36 PM

കാലത്തിന്‍റെ വിവക്ഷയില്‍ പണ്ട് കാലം, പഴയ കാലം, ഇക്കാലം എന്നതിലൊതുങ്ങുന്നില്ല...
'ചൊവ്വാഴ്ച്ച പൊട്ടദിവസം' അല്ലെങ്കില്‍ അതുപോലെയുള്ളതും ഈയൊരു വ്യാപ്തിയില്‍ വരുന്നതാണ്, നല്ല കാര്യമാണെങ്കില്‍ തമ്പുരാനിലുള്ള വിശ്വാസത്തോടെ തുടങ്ങാം, അതിന്‍ ചൊവ്വയോ, ശനിയോ തടസ്സമല്ല...
ബഷീര്‍ഭായ്, ആശംസകള്‍

June 19, 2008 at 9:15 AM

അനൂപ്‌,

മൊഴിമുത്തുകള്‍ വായിക്കുന്നതിനും നല്ല വാക്ക്‌ പറയുന്നതിനും പ്രോത്സാഹനത്തിനും നന്ദി..
നന്മകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ നമുക്കാവട്ടെ.. വൈജാത്യങ്ങള്‍ മറന്ന് നന്മകള്‍ ഉള്‍കൊളാനുള്ള മനസ്സും നമുക്കുണ്ടാവട്ടെ..

അരീക്കോടന്‍,

അതെ. ക്ഷമയാണു നമുക്കേവര്‍ക്കും വേണ്ടത്‌. ആധുനിക ലോകത്ത്‌ നഷ്ടമായിരിക്കുന്നതും അതു തന്നെ. കമന്റിനു നന്ദി

അക്ബര്‍ ബുക്സ്‌,

പരസ്യം പതിക്കുന്നതില്‍ വിരോധമൊന്നുമില്ല.. പക്ഷെ വെറും പരസ്യം പതിക്കല്‍ മാത്രമാവുന്നല്ലോ..

ശിവ,

മൊഴിമുത്തുകള്‍ വായിക്കുന്നതിനും അഭിപ്രായം അറിയിക്കുന്നതിലും സന്തോഷം..

ഫസല്‍,

കാലത്തിനു കുറച്ചു കൂടി വ്യപ്തിയൊടെ നിര്‍വചിച്ചല്ലോ..
അഭിപ്രായത്തിനു നന്ദി.. വീണ്ടും വരുമല്ലോ

എല്ലാവര്‍ക്കും നന്ദി.. : )