മൊഴിമുത്തുകള്‍-21


റമദാന്‍ വ്രതത്തിന്റെ മഹത്വം

മൊഴിമുത്തുകള്‍:
  • ‍റസൂല്‍ (സ) പറഞ്ഞു. " അല്ലാഹു പ്രഖ്യാപിച്ചു; മനുഷ്യര്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വ്രതമല്ലാത്ത സര്‍വ്വ കര്‍മ്മങ്ങളും അവര്‍ക്ക്‌ തന്നെയുള്ളതാണ്, വ്രതമാകട്ടെ എനിക്കുള്ളതാണ് ! ഞാനാണതിനു പ്രതിഫലം നല്‍കുന്നത്‌. വ്രതം ( തെറ്റുകളില്‍ നിന്നും നരകാഗ്നിയില്‍ നിന്നും ) രക്ഷ നേടാനുള്ള ഒരു പരിചയാണ്. അതിനാല്‍ നിങ്ങള്‍ വ്രതാമനുഷ്ടിക്കുമ്പോള്‍ തെറ്റുകള്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞ്‌ നില്‍ക്കുകയും വേണം. ആരെങ്കിലും നിങ്ങളെ അസഭ്യം പറയുകയാ നിങ്ങളുമായി വഴക്കുണ്ടാക്കുകയോ ചെയ്യുന്നതായാല്‍ ഞാന്‍ നോമ്പുകാരനാണെന്ന് പറയുക. മുഹമ്മദ്‌ നബിയുടെ ആത്മാവ്‌ ആരുടെ നിയന്ത്രണത്തിലാണോ അവന്‍ സത്യം ! നോമ്പുകരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കല്‍ കസ്തൂരിയേക്കാള്‍ പരിമളമുള്ളതാണ്. നോമ്പ്‌ അനുഷ്ടിക്കുന്നവനു ആഹ്ലാദിക്കാന്‍ രണ്ട്‌ അവസരമുണ്ട്‌. ഒന്ന് വ്രതം മുറിക്കുമ്പോള്‍, മറ്റൊന്ന് തന്റെ രക്ഷിതാവിനെ (അല്ലാഹുവിനെ ) കണ്ടുമുട്ടുമ്പോഴും. വ്രതം കാരണം അവനപ്പോള്‍ സന്തുഷ്ടനാകുന്നതാണ്. ( അബൂ ഹുറൈ റ (റ) നിവേദനം ചെയ്ത, ബുഖാരി (റ) 4/88 , മുസ്‌ലിം (റ) 163, 1151 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )
  • ''വിശ്വാസ ദാര്‍ഢ്യതയോടെയും പ്രതിഫലമാഗ്രഹിച്ചും റമദാന്‍ മാസം വ്രതമനുഷ്ടിച്ചവരുടെ ഗതകാല പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. ( ബുഖാരി 4/97 , മുസ്‌ലിം 1079 )


വിവരണം:


സര്‍വ്വ കര്‍മ്മങ്ങളും അല്ലാഹുവിനു വേണ്ടിയാണു ചെയ്യേണ്ടതും അവനാണു അതിനു പ്രതിഫലം നല്‍കുന്നതും ചില കാര്യങ്ങള്‍ക്കുള്ള പ്രതിഫലം എത്രയെന്ന് അറിയിച്ചു. വ്രതത്തിന്റെ കാര്യത്തില്‍ അങ്ങിനെ അറിയിച്ചിട്ടില്ല ഐഹിക ലോകത്ത്‌ അപരനു കൊടുത്തുവീട്ടാനുള്ളതിനും വാക്കാലോ പ്രവ്ര്യത്തിയാലോ മറ്റുള്ളവരെ വിഷമിച്ചതിനും പകരമായി മനുഷ്യന്‍ ചെയ്ത സുക്യ്‌തങ്ങള്‍ പരലോകത്ത്‌ വെച്ച്‌ വീതിച്ച്‌ നല്‍കപ്പെടുമെന്ന് അറിയിച്ചിരിക്കുന്നു. എന്നാല്‍ നോമ്പിന്റെ പ്രതിഫലം ഇങ്ങിനെ വീതിച്ച്‌ നല്‍കപ്പെടുകയില്ല. ലോകമാന്യത്തിനു ( മറ്റുള്ളവരുടെ മുന്നില്‍ ആളാവാന്‍ ) ചെയ്യാന്‍ കഴിയാത്ത ഒരു കര്‍മ്മമാണു നോമ്പ്‌. ശാരീരികവും ആത്മിയവുമായ നേട്ടം കൈവരിക്കാന്‍ ഉതകുന്ന സഹായകവും. അതിനാലാണു അല്ലാഹു " നോമ്പ്‌ എനിക്കുള്ളതാണ്. ഞാനാണതിനു പ്രതിഫലം നല്‍കുന്നതെന്നു" പ്രത്യേകം എടുത്തു പറഞ്ഞിരിക്കുന്നത്‌.

കുറിപ്പ്‌:


നാമൊക്കെ അനുഷ്ടിക്കുന്ന നോമ്പിന്റെ കാര്യത്തില്‍ ഒരു വിചിന്തനം നടത്തേണ്ടതില്ലേ.. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത്‌ കൊണ്ട്‌ മാത്രം നോമ്പ്‌ സ്വീകാര്യമാവുമോ ? നാവിനും മനസ്സിനും പ്രവര്‍ത്തികള്‍ക്കും എല്ലം നിയന്ത്രണം വെക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌. അനാവശ്യമായ ചര്‍ച്ചകളും വാഗ്വാദങ്ങളും അന്യനെ പറ്റിയുള്ള പാരകളുമായി ‍ ദിനങ്ങള്‍ തള്ളിനീക്കുന്നവരുടെ നോമ്പ്‌‍ പട്ടിണിമാത്രമായി പരിഗണിക്കുമെന്ന താക്കിത്‌ പലരും ഓര്‍ക്കാതെ പോകുന്നു. ഞാന്‍ നോമ്പ്കാരനാണെന്ന് പറഞ്ഞ്‌ ഒഴിഞ്ഞ്‌ മാറാന്‍ നമ്മുടെ ദുരഭിമാനവും താന്‍ പോരിമയും നമ്മെ പലപ്പോഴും അനുവദിക്കാറില്ല എന്നതല്ലേ വാസ്തവം. പണ്ഡിതന്മാരുടെ വരെ പച്ചമാസം കൊത്തിവലിക്കുന്ന പലരെയും ഈ വ്രത നാളിലും നമുക്ക്‌ കണ്ടെത്താം. അവര്‍ക്ക്‌ നല്ല ബുദ്ധി കൈവരാന്‍ പ്രാര്‍ത്ഥിച്ച്‌ അത്തരം സന്ദര്‍ഭങ്ങളില്‍ നിന്ന് ഒഴിയുകയാണു അഭികാമ്യം മനസ്സിനും ശരീരത്തിനും പ്രവര്‍ത്തികള്‍ക്കും ഒരുപോലെ വ്രതമനുഷ്ടിച്ച്‌ , ഭൗതികവു ആത്മീയവുമായ നേട്ടം കൈവരിക്കാന്‍ ഏവര്‍ക്കും കഴിയട്ടെ എന്ന പാര്‍ത്ഥനയോടെ


അവലംബം : രിയാളുസ്വാലിഹീന്‍

11 Response to മൊഴിമുത്തുകള്‍-21

September 22, 2008 at 10:00 AM

അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചത്‌ കൊണ്ട്‌ മാത്രം നോമ്പ്‌ സ്വീകാര്യമാവുമോ ? നാവിനും മനസ്സിനും പ്രവര്‍ത്തികള്‍ക്കും എല്ലം നിയന്ത്രണം വെക്കാന്‍ നമ്മില്‍ എത്രപേര്‍ക്ക്‌ കഴിയുന്നുണ്ട്‌. അനാവശ്യമായ ചര്‍ച്ചകളും വാഗ്വാദങ്ങളും അന്യനെ പറ്റിയുള്ള പാരകളുമായി ‍ ദിനങ്ങള്‍ തള്ളിനീക്കുന്നവരുടെ നോമ്പ്‌‍ പട്ടിണിമാത്രമായി പരിഗണിക്കുമെന്ന താക്കിത്‌ പലരും ഓര്‍ക്കാതെ പോകുന്നു

September 22, 2008 at 10:22 AM

"മനുഷ്യര്‍ ചെയ്യുന്ന കര്‍മ്മങ്ങളില്‍ വ്രതമല്ലാത്ത സര്‍വ്വ കര്‍മ്മങ്ങളും അവര്‍ക്ക്‌ തന്നെയുള്ളതാണ്, വ്രതമാകട്ടെ എനിക്കുള്ളതാണ് ! "

സത്യമാണിത്.എന്നെല്ലാം ഞാന്‍ വ്രതം എടുത്തിട്ടുണ്ടോ അന്നെല്ലാം ആ മഹാശക്തി എന്നെ അനുഗ്രഹിച്ചിട്ടുണ്ട്.ഒരുപാട്,ഞാന്‍ പ്രതീക്ഷിച്ചതിനെല്ലാം അപ്പുറം

September 22, 2008 at 11:22 AM

നോമ്പ് കാലത്തെങ്കിലും എല്ലാവരും നല്ലതു മാത്രം ചിന്തിയ്ക്കട്ടേ!

September 22, 2008 at 3:33 PM

നല്ല ആശയങ്ങള്‍...
മനസ്സില്‍ തട്ടുന്ന ഒരുപാടു കാര്യങ്ങള്‍....

September 23, 2008 at 9:46 AM

>അരുണ്‍ കായംകുളം

അനുഭവവും അഭിപ്രയവും പങ്കുവെച്ചതില്‍ വളരെ സന്തോഷം.

>ശ്രീ

അതെ ..അങ്ങിനെ പാലിക്കുന്ന മര്യാദകള്‍ മറ്റു മാസങ്ങളിലേക്കും പകര്‍ത്താനും കഴിയട്ടെ.. നന്ദി

>സ്മിതാ ആദര്‍ശ്‌

ഈ നല്ലവാക്കുകള്‍ക്കും വായനയ്ക്കും വളരെ നന്ദി.

September 23, 2008 at 6:08 PM

ഞാന്‍ ഇതൊക്കെ വായിക്കുന്നു...മനസ്സിലാക്കുന്നു...

September 24, 2008 at 12:15 AM

വളരെ പ്രസക്തമായ പോസ്റ്റ് . നോമ്പ് വെറും പട്ടിണി കിടക്കാൻ മാത്രമല്ലാ എന്നറിയുന്ന എത്രയാളുകളുണ്ട്?

ആശംസകൾ

September 24, 2008 at 10:14 AM

From: sreepriyanair
Sent: 23 September, 2008 10:07 AM

thanks a lot basheer....ive gone thru it.....nicely written....something which is very much applicable for nombu time....in today's world...

waitin for more

September 24, 2008 at 10:41 AM

>ശിവ
ഏറെ സന്തോഷം.. ഈ സന്ദര്‍ശനത്തിനും വായനയ്ക്കും അഭിപ്രായത്തിനും.. നന്മകള്‍ നേരുന്നു

>രസികന്‍
നോമ്പിന്റെ യഥാര്‍ത്ഥ്യങ്ങളില്‍ നിന്നകലുന്ന വിധത്തിലായിപ്പോവുന്നുണ്ടോ നമ്മുടെയൊക്കെ നോമ്പുകള്‍ എന്ന ആശങ്കയാണ`്. വെറും പട്ടിണിയായി മാറാതിരിക്കാന്‍ ശ്രമിക്കാം.. നന്ദി.. ഇവിടെ അഭിപ്രായം അറിയിച്ചതില്‍

>ശ്രീപ്രിയനായര്‍
ഈ നല്ല വാക്കുകള്‍ ക്കും പ്രോത്സാഹനത്തിനും നന്ദി.

August 22, 2009 at 3:21 PM

പ്രയോജനപ്പെടുന്നു ഈ പോസ്റ്റുകളെല്ലാം.
നന്ദി.

January 4, 2010 at 11:10 AM

> ലതി,

വളരെ സന്തോഷം