മൊഴിമുത്തുകള്‍-22

പുതുവസ്ത്രം ധരിക്കുമ്പോള്‍

‍മൊഴിമുത്ത്‌ :


  • ''നബി (സ) പുതുവസ്ത്രം ധരിക്കുമ്പോള്‍ തലപ്പാവ്‌, കുപ്പായം, രണ്ടാം മുണ്ട്‌ എന്നിങ്ങനെ ഓരോന്നിന്റെയും ( വസ്ത്രത്തിന്റെയും) പേരു പറഞ്ഞ്‌ ഇങ്ങിനെ പ്രാര്‍ത്ഥിക്കറുണ്ടായിരുന്നു: നാഥാ, സര്‍വ്വ സ്തുതിയും നിനക്കാണ്. എന്നെ ഈ വസ്ത്രം ധരിപ്പിച്ചത്‌ നീയാണ്. ഇതിന്റെയും (ഈ വസ്ത്രത്തിന്റെയും ) ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌ അതിന്റെയും ,നന്മ ഞാന്‍ നിന്നോറ്റ്‌ ചോദിക്കുന്നു. ഇതിന്റെയും , ഇതെന്തിനു വേണ്ടിയാണോ നിര്‍മ്മിച്ചത്‌ അതിന്റെയും, ദൂഷ്യത്തില്‍ നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. ( അബൂസ ഈദ്‌ (റ) നിവേദനം ചെയ്ത, അബൂദാവൂദ്‌ (റ) 4020 , തിര്‍മിദി (റ) 1767 റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസ്‌ )



കുറിപ്പ്‌:


പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത്‌ നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട്‌ നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്‌. ( ദൂഷ്യത്തിനു ഉദാഹരണം : ചില വസ്ത്രങ്ങളില്‍ തീ പെട്ടെന്ന് പടരുന്നു. അത്‌ പോലെ ചില വസ്ത്രങ്ങള്‍ ധരിച്ചതിനു ശേഷം ഉണ്ടാകുന്ന അസ്വസ്തകള്‍ തുടങ്ങിയവ ).


അത്‌ പോലെ ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ എല്ലാം വലത്‌ വശത്തിനു പ്രാധാന്യം കൊടുക്കുക എന്നത്‌ നബിചര്യയാണ്. പലപ്പോഴും നാം അശ്രദ്ധ കാണിക്കുന്ന വിഷയവുമാണത്‌. വസ്ത്ര ധാരണത്തിനും ആഹാര പാനീയങ്ങള്‍ കഴിക്കാനും റസൂല്‍(സ)വലത്‌ കൈയാണുപയോഗിച്ചിരുന്നത്‌ അത്‌ പോലെ വസ്ത്രം ധരിക്കുമ്പോഴും വലത്‌ ഭാഗത്തിനു മുന്‍ഗണന കൊടുത്തിരുന്നതായും അങ്ങിനെ ചെയ്യാന്‍ പറയുകയും ചെയ്തതായി നിരവദി ഹദീസുകള്‍ കാണാം. നമൂക്ക്‌ ഒരു നല്ല വസ്ത്രം ലഭിക്കുമ്പോള്‍ സന്തോഷിക്കുന്നതിനൊപ്പം നമ്മെ പോലെ തന്നെയുള്ള സഹജീവികളായ ഏത്രയോ മര്‍ത്യര്‍ ഒരു നല്ല വസ്ത്രത്തിനു കൊതിച്ച്‌ കഴിയുന്നുണ്ടെന്ന ഓര്‍മ്മ നമ്മെ നമുക്ക്‌ കൈവന്ന നന്മയില്‍ നന്ദിയുള്ളവരായും സഹജീവികളോടെ കാരുണ്യമുള്ളവരായും വര്‍ത്തിക്കാന്‍ നമ്മുടെ മനസ്സിനെ പാകപ്പെടുത്താന്‍ നിമിത്തമാകട്ടെ.



ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ നമ്മുടെ മക്കളുടെ സന്തോഷപ്രദമായ മുഖങ്ങളില്‍ നിര്‍വ്ര്യതിയടയുന്ന നാം നമ്മുടെ തൊട്ടടുത്തുള്ള ഭവനങ്ങളില്‍ ആ സന്തോഷത്തിനു വഴിയൊരുക്കുന്ന പുതു വസ്ത്രങ്ങള്‍ അണിയാന്‍ അവിടുത്തെ കുരുന്നുകള്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടോ എന്നൊരു അന്വേഷണം നടത്തേണ്ടതില്ലേ ! പ്രാദേശികമായ പരിഗണനകള്‍ ,കുടുംബപരമായ പരിഗണനകള്‍ അതെല്ലാം കഴിഞ്ഞിട്ട്‌ മതിയെന്ന് തോന്നുന്നും മറ്റ്‌ കാര്യങ്ങള്‍.. അതു തന്നെയല്ലേ തിരുനബി (സ) പഠിപ്പിച്ചതും. തന്റെ അയല്‍ വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചാഹരിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല എന്ന പ്രഖ്യാപനത്തിലൂടെ..



എല്ലാവര്‍ക്കും

7 Response to മൊഴിമുത്തുകള്‍-22

September 29, 2008 at 9:05 AM

പുതുതായി ഒരു വസ്ത്രം ലഭിക്കുക എന്നത്‌ നാം ലോകരക്ഷിതാവിനെ നന്ദിപൂര്‍വ്വം സ്മരിക്കേണ്ട ഒരു സന്ദര്‍ഭമാണ്. ആ വസ്ത്രം കൊണ്ടുള്ള നന്മയെ ആഗ്രഹിക്കലും ഏതെങ്കിലും ദൂഷ്യം ഉണ്ടാവുന്നതിനെ തൊട്ട്‌ നാഥന്റെ കാവലിനെ തേടലും അനിവാര്യമാണെന്നതിനെ സൂചിപ്പിക്കുന്നു ഈ ഹദീസ്‌.

September 29, 2008 at 5:33 PM

മൊഴി മുത്തുകള്‍ ഇനിയും ഒരുപാട് നാള്‍ പിന്നിടട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു...ഞാന്‍ ഇത് മുടങ്ങാതെ വായിക്കാന്‍ ശ്രമിക്കുന്നുണ്ട്...

September 30, 2008 at 7:59 AM

പെരുന്നാള്‍ ആശംസകള്‍..

October 2, 2008 at 10:04 AM

>ശിവ

അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഏറെ നന്ദി.. വീണ്ടും വരികയും അഭിപ്രായ നിര്‍ദ്ധേശ്ങ്ങള്‍ അറിയിക്കുകയും ചെയ്യുമല്ലാ

>ബാജി ഓടംവേലി

എല്ലാ ആശംസകളും തിരിച്ചും നേരുന്നു.. നന്ദി

October 5, 2008 at 9:14 AM

ബഷീർജീ ഈ പോസ്റ്റ് ഞാൻ കണ്ടിട്ടില്ലായിരുന്നു കെട്ടൊ .
പതിവുപോലെ വിജ്ഞാനപ്രതമായ പോസ്റ്റ്
ആശംസകൾ

October 6, 2008 at 8:26 AM

hi
blted eid mubarak
mozhi muthukalil aadyamaayanu njan ethunnathu..
gud ...

October 6, 2008 at 9:01 AM

>രസികന്‍,

എത്ര വൈകിവന്നവര്‍ക്കും മൊഴിമുത്തുകള്‍ എന്നും മുത്തുകളായിതന്നെ അനുഭവപ്പെടും. താങ്കളുടെ അഭിപ്രായത്തിനു വളരെ നന്ദി

>റഫീഖ്‌ വടക്കാഞ്ചേരി,

ഇവിടെ ആദ്യമായെത്തി വായിച്ച്‌ അഭിപ്രായം അറിയിച്ചതില്‍ ഏറെ സന്തോഷം. ജോലിയൊക്കെ സുഖമായി നീങ്ങുന്നുവെന്ന് കരുതട്ടെ. വീണ്ടും വരുമല്ലോ . ആശംസകള്‍