മൊഴിമുത്തുകൾ-47

അദ്ധ്യാപകവൃത്തി


മൊഴിമുത്ത് :

തീ‍ർച്ചയായും അല്ലാഹുവും അവന്റെ മലക്കുകളും ആകാശ ഭൂമിയിലുള്ളവരും മാളത്തിലെ ഉറുമ്പും സമുദ്രത്തിലെ മത്സ്യവും ജനങ്ങൾക്ക് നല്ലത് പഠിപ്പിക്കുന്നവർക്ക് നന്മ വരുവാനായി പ്രാർത്ഥികുന്നവരാണ്. (തിർമുദി (റ) റിപ്പോർട്ട് ചെയ്ത ഹദീസ്)


മറ്റൊരു ഹദീസിൽ ഇങ്ങിനെ കാണാം. ‘ ഗുണകരമായ വിഷയം അറിയിച്ച് കൊടുക്കുന്നവൻ ആ ഗുണം ചെയ്തവനെപ്പോലെയാണ്. ആ ഗുണം ചെയ്തവന് കിട്ടുന്ന പ്രതിഫലം അത് അറിയിച്ചവനും(പഠിപ്പിച്ചവനും )ലഭിയ്ക്കുന്നതാണ്.


വിവരണം :

മനുഷ്യന് ഗുണകരമായ അറിവ് നേടുന്നതും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതും ഏറ്റവും പുണ്യമായ കാര്യമാണെന്നും ആകാശഭൂമിയിലുള്ള അല്ലാഹുവിന്റെ ചെറുതും വലുതുമായ സൃഷ്ടികൾ അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുമെന്നും, അറിവ് പകർന്ന് കൊടുക്കുന്നതിലൂടെ പകർന്ന് കിട്ടിയ അറിവനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ നന്മ അത് പകർന്ന് കൊടുത്തയാൾക്കും ലഭിക്കുമെന്നും ഈ ഹദീസുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

കുറിപ്പ് :


അറിവ്‌ (വിദ്യഭ്യാസം)നേടല്‍ നിസ്കാരത്തേക്കാളും, നോമ്പിനേക്കാളും, ഹജ്ജിനേക്കാളും, അല്ലാഹുവിന്റെ വഴിയില്‍ സമരം ചെയ്യുന്നതിനേക്കാളും മഹത്വമുള്ളതാണെന്ന മൊഴിമുത്തിന്റെ തുടർച്ചയെന്നോണം ഈ ഹദീസുകൾ നമുക്ക് വായിച്ചെടുക്കാം. അറിവ് നേടുന്നതിന്റെയും ആ അറിവ് മറ്റുള്ളവർക്ക് ഗുണകരമാവുന്ന വിധത്തിൽ പകർന്ന് നൽകുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നു ഹദിസുകളെല്ലാം. ഇസ്‌ലാമികമായി വിവക്ഷിക്കുമ്പോൾ അറിവുകളിൽ ഏറ്റവും ഉന്നതമായ അറിവ് ആത്മീയമായ അറിവും അദ്ധ്യാപകരിൽ ആത്മീയ അറിവ് പകർന്ന് കൊടുക്കുന്ന അദ്ധ്യാപകരുമാണ്. പക്ഷെ തത്വത്തിൽ അത്തരം ഒരു വേർതിരിവില്ലാ‍തെ തന്നെ അറിവ് പകർന്ന് കൊടുക്കുന്ന അദ്ധ്യാപകന്റെ മഹത്വം പൊതുവിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

‘വിദ്യാധനം സർവ്വധനാൽ പ്രധാന’മെന്ന് ഉത്ഘോഷിക്കുകയും വിദ്യ പകർന്ന് നൽകുന്ന അദ്ധ്യപകരെ മതാവിനും പിതാവിനുമൊപ്പം ബഹുമാനിക്കുകയും ചെയ്യുന്നതാണ് നമുടെ സംസ്കാരം. ഒരു ഉപജിവനമാർഗമെന്നതിനുപരി സേവനമായി അദ്ധ്യപകവൃത്തിയെ കണ്ടിരുന്നവരായിരുന്നു മിക്ക അദ്ധ്യപകരും. അതിനാൽ തന്നെ നമ്മുടെ ഗുരുക്കന്മാരെ (മത -ഭൌതിക വിത്യാസമില്ലാതെ) ഓർക്കുമ്പോൾ, അവരെ വഴിയിൽ കണ്ടുമുട്ടുമ്പോൾ നാം ഇന്ന് എത്ര ഉന്നതിയിൽ വിരാചിക്കുന്നവരാണെങ്കിലും അവർക്ക് മുന്നിൽ പഴയ വിദ്യാർത്ഥിയാവുന്നത്. അദ്ധ്യാപകരുടെ നിലപാടുകളിലുണ്ടയ മാറ്റത്തിനു ആനുപതികമായി അദ്ധ്യപകരോട് സമൂഹത്തിന്റെ കാഴ്ചപ്പാടിനും മാറ്റങ്ങളുണ്ടായിരിക്കുന്നു. സമൂഹത്തിൽ മൊത്തത്തിലുണ്ടായിരിക്കുന്ന ധർമ്മച്യുതിയുടെ ഭാഗമായി ഗുരു-ശിഷ്യബന്ധങ്ങൾക്ക് വരെ ആശാസ്യകരമല്ലാത്ത ഉലച്ചിലും വിടവും സംഭവിച്ചിരിക്കുന്നു. മത-ഭൌതിക വേർതിരിവില്ലാതെ ഈ അപചയം ദൃശ്യമാം വിധം വളരുകയാണോയെന്ന് ആശങ്കപ്പെടേണ്ട അവസ്ഥയാണുള്ളത്. ഗുരുശിഷ്യബന്ധം വിവരിക്കുന്ന ഹദീസ് പ്രകാരം, ''വിദ്വാനും (അധ്യാപകന്‍ ) വിദ്യാര്‍ത്ഥിയും ഗുണത്തില്‍ പങ്കുകാരാണ് (പരസ്പര പൂരകങ്ങള്‍ )

മുടക്കിയ പണം തിരിച്ച് പിടിക്കാനുള്ള മാർഗമായും, മറ്റു ചിലർ തങ്ങളുടെ വികലമായ ചിന്തകളും ആശയങ്ങളും, അടിച്ചേൽ‌പ്പിക്കാനുള്ള എളുപ്പവഴിയായും പരീക്ഷണ വസ്തുവായും തന്റെ വിദ്യാർത്ഥികളെളെ കണക്കാക്കി , തന്റെ പദവിയും അത് നേടി തരുന്ന അധികാര(?)വും ദുരുപയോഗം ചെയ്യുന്നതിലൂ‍ടെ ,‘ജനങ്ങൾക്ക് നല്ലത് പഠിപ്പിക്കുക്’ , ‘ ഗുണകരമായ വിഷയം അറിയിച്ച് കൊടുക്കുക’ എന്ന തത്വങ്ങളിൽ നിന്ന് എത്രയോ കാതം അകലേക്ക് പോവുകയാണ്. വിദ്യ നുകരാനെത്തിയ കുരുന്നുകൾക്കിടയിൽ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കുന്നവരെ അദ്ധ്യാപകർ എന്ന് സംബോധന ചെയ്യുന്നത് തന്നെ അഭികാമ്യമല്ല. അദ്ധ്യാപകവൃത്തി കേവലം ഒരു തൊഴിലായും ആ തൊഴിലിനു സമൂഹം നൽകുന്ന പിന്തുണ എന്തും ചെയ്യാനുള്ള (അത് ഏത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായാലും) അംഗീകാരമായും കരുതുന്നവർ അവർ മത രംഗത്തായാലും ഭൌതിക രംഗത്തായാലും പൊതു സമൂഹത്തിന്റെ നന്മയല്ല അഗ്രഹിക്കുന്നതെന്ന് വ്യക്തം. അദ്ധ്യാപകർ എന്നും സമൂഹത്തിന് മാതൃകയായി വർത്തിക്കുന്നവാരാവണം. അദ്ധ്യാപകന്റെ രീതികൾ, ചലനങ്ങൾ വരെ വിദ്യാർത്ഥികളിൽ സ്വാധീനമുണ്ടാക്കും അത് അവന്റെ /അവളുടെ ജീവിത പന്ഥാവിലെ വിജയ പരാജയങ്ങൾക്ക് നിതാനമായി വർത്തിക്കുന്ന പ്രധാനഘടകവുമാണ്. ഒരു വിദ്യാർത്ഥിയുടെ ജീവിതം മാറ്റി മറിയ്ക്കാൻ അദ്ധ്യാപകർക്ക് കഴിയുന്ന അനുഭവ പാഠങ്ങൾ മിക്കവർക്കുമുണ്ടാവുന്നത് അതുകൊണ്ട് തന്നെയാവാം.


അദ്ധ്യാപകവൃത്തിയെന്ന മഹത്തായ കർമ്മത്തോട് നീതി പുലർത്തി സമൂഹത്തിനു നന്മ പകർന്ന് കൊടുക്കുന്ന, നല്ലത് ഉപദേശിക്കുന്ന, ഗുണകരമായതിനെ പിൻ‌പറ്റാൻ അനുശാസിക്കുന്ന നല്ല അദ്ധ്യാപകരും അവരെ ബഹുമാനിക്കുന്ന വിദ്യാർഥികളും നാടിന്റെ മുതൽ കൂട്ടാണെന്നതിൽ സംശയമില്ല. അവരുടെ നന്മയ്ക്കായി നമുക്കും പ്രാർഥിക്കാം. അത്തരം അദ്ധ്യാപകരുടെ ദൈനം ദിന ആവശ്യങ്ങളും ആവലാതികളും അറിഞ്ഞ് നിവർത്തിച്ച് കൊടുക്കേണ്ടതും സമൂഹത്തിന്റെ ബാ‍ധ്യതയാണ്.

44 Response to മൊഴിമുത്തുകൾ-47

September 20, 2010 at 8:54 AM

മഹത്തായ അദ്ധ്യാപകവൃത്തിയെ പറ്റി

September 20, 2010 at 9:04 AM

ശരിയാണ്. ഒരു നല്ല പൌരനെ സമൂഹത്തിന് സംഭാവന ചെയ്യുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് ഒഴിച്ചു കൂടാനാകാത്തതാണ്.

September 20, 2010 at 9:35 AM

വ്യക്തിയുടെ മാനസിക വികാസത്തില്‍ വിദ്യാഭ്യാസത്തിനുള്ള പങ്കു വലുതാണ്‌. അവിടെ അദ്ധ്യാപകര്‍ നിര്‍വഹിക്കുന്ന സേവനം മറ്റേതൊരു തോഴിലിനെക്കാള്‍ പുണ്യമുള്ളതാണ്. അതുകൊണ്ട് തന്നെയാണ് സമൂഹത്തില്‍ ആദരിക്കപ്പെടുന്നതും. . നല്ല പോസ്റ്റ്

September 20, 2010 at 10:12 AM

അദ്ധ്യാപകരുടെ ദൈനം ദിന ആവശ്യങ്ങളും ആവലാതികളും അറിഞ്ഞ് നിവർത്തിച്ച് കൊടുക്കേണ്ടതും സമൂഹത്തിന്റെ ബാ‍ധ്യതയാണ്.

September 20, 2010 at 11:07 AM

അദ്ധ്യാപകവൃത്തിയുടെ മഹത്വം മറക്കാത്തവരെ സമൂഹവും ഒരിക്കലും മറക്കില്ല.

September 20, 2010 at 12:54 PM

മറ്റേതൊരു പ്രോഫഷനെക്കാളും കുലീനമാണ് അധ്യാപകവൃത്തി. സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ള എണ്ണമറ്റ ശിഷ്യഗണങ്ങളാല്‍ ബഹുമാനിക്കപ്പെടുന്നത് ഒരു നല്ല ഗുരുവിന്റെ സൌഭാഗ്യമാണ്. അത് കേവലമൊരു തൊഴിലോ കൊടുത്തത് മുതലാക്കാനുള്ള ഒരു ഉപാതിയോ മാത്രമായി മാറുമ്പോഴാണ് സമൂഹത്തില്‍ മൂല്യച്യുതിയുണ്ടാകുന്നത്.

September 20, 2010 at 12:56 PM

വളരെ ശരിയാണു ബഷീര്‍ ജി ... ആശംസകള്‍

September 21, 2010 at 9:59 AM

> ശ്രീ,

ആദ്യ കമന്റിനു നന്ദി ശ്രീ.
ഐക്യപ്പെടലിനും പ്രോത്സാഹനത്തിനും സന്തോഷമറിയിക്കട്ടെ.


> അക്ബർ

ആ പുണ്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ അദ്ധ്യാപകർക്കാവട്ടെ..നല്ലവാക്കുകൾക്ക് നന്ദി

> കലാവല്ലഭൻ

പലപ്പോഴും ആ ഭാഗം നാമൂൾക്കൊള്ളുന്ന സമൂഹം വിസ്മരിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരികുന്നു.

അഭിപ്രായത്തിനു നന്ദി

> അലി,

ഇന്ന് രണ്ട് ഭാഗത്തും മാറ്റങ്ങളുണ്ടായിരിക്കുന്നു എന്നതാണ് വസ്തുത.

നന്ദി

September 21, 2010 at 10:02 AM

> തെച്ചിക്കോടൻ,

അഭിപ്രായത്തോട് യോജിക്കുന്നു.ഇന്ന് എല്ലാ കൊള്ളകൊടുക്കലുകളും ലാഭനഷ്ടങ്ങളിൽ അടിസ്ഥാനമാക്കിയായപ്പോൾ അവിടെയും മൂല്യങ്ങൾ തിരസ്കരിക്കപ്പെടുകയാണ്

നന്ദി


> പേടിരോഗയ്യര്‍ C.B.I,

ഐക്യപ്പെടലിനു നന്ദി.

September 21, 2010 at 12:43 PM

നന്ദി ഈ അറിവ്‌ പങ്കുവെച്ചതിനു...
ആശംസ്‌ കൾ

September 22, 2010 at 4:23 AM

ഒരു അധ്യാപകനായ എനിക്ക് ഇസ്ലാം അദ്ധ്യാപകവൃത്തിയെ പറ്റി പറയുന്നത് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട്!

September 22, 2010 at 9:05 AM

> വരവൂരാൻ,

വന്നതിലും ആശംസകൾ അറിയിച്ചതിലും വളരെ സന്തോഷം അറിയിക്കുന്നു.


> ശ്രീനാഥന്‍ ,

മാഷിന്റെ വായനയും അഭിപ്രായവും ഏറെ വിലമതിക്കുന്നു. നന്ദി

September 22, 2010 at 1:25 PM

മുന്നേ മുന്ന് കാര്യങ്ങളാണ് ഒരാളുടെ മരണത്തിന് ശേഷവും അയാളുടെ അക്കൌണ്ടിലേക്ക് വരവ് ചേക്കപെടുന്ന കാര്യങ്ങൾ.
അതിലൊന്നാണ് തലമുറകൾക്ക് ഉപകാരമായി തീരാവുന്ന അറിവ് പകർന്നു കൊടുക്കുക എന്നത്. ആ അറിവ് ഏതറ്റം വരെ എത്തുന്നുവോ അത് വരെയും അതിൽ നിന്ന് ഒരോഹരി അതിന്റെ തുടക്കക്കാരന് ലഭിക്കുന്നതാണ്; മറ്റുള്ളവരുടെ പ്രതിഫലത്തിൽ നിന്ന് ഒന്നും കുറയാതെ തന്നെ.

നല്ല സന്താനങ്ങളും, നിലനിൽക്കുന്ന ദാന ധർമ്മങ്ങളുമാണ് മറ്റു രണ്ടെണ്ണം...


ബാഷീർ സാബ്
നല്ലൊരു മൊഴിമുത്ത് അതിന്റെ പ്രാധാന്യത്തോട് കൂടി വിവരിച്ച് തന്നതിന് വളരെ നന്ദി.

September 23, 2010 at 2:40 PM
This comment has been removed by the author.
September 23, 2010 at 2:47 PM

Pls try to increase size of fonts. It is very difficult to read some parts.

September 25, 2010 at 10:16 AM

> ചിന്തകൻ

ശ്വാശ്വതമായ സമ്പാദ്യവുമായി ഈലോകത്തോട് വിടപറയാൻ ജഗന്നിയന്താവിന്റെ അനുഗ്രഹമുണ്ടാവട്ടെ.

നല്ല വാക്കുകൾക്ക് നന്ദി


> Ibnu Saeed

ഫോണ്ടിന്റെ കാര്യം ശ്രദ്ധിയ്ക്കാം
അഭിപ്രായം എന്തേ ഡിലിറ്റ് ചെയ്തത്
നന്ദി

September 25, 2010 at 6:21 PM

Agree with you...

September 28, 2010 at 3:26 PM

ഈ അറിവ്‌ പങ്കുവെച്ചതിനു നന്ദി ...

October 7, 2010 at 12:04 PM

അറിവ് പറഞ്ഞു കൊടുക്കുന്ന അദ്യാപകര്‍ ചെയ്യുന്നത് പുണ്യമുള്ള കാര്യം .
മൊഴിമുത്തുകളിലൂടെ ബഷീര്‍ ചെയ്യുന്നതും അതു തന്നെ . എന്നും നന്മയുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. പ്രാര്‍ത്ഥിക്കുന്നു

October 19, 2010 at 8:22 AM

Good effort...
congratz!

October 24, 2010 at 9:53 AM> poor-me/പാവം-ഞാന്‍,

> Jishad Cronic,

> ഹംസ,

> റഷീദ്‌ കോട്ടപ്പാടംഎല്ലാവരുടെയും വായനയ്ക്കും പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി.

മറുപടി വൈകിയതിൽ ക്ഷമിയ്ക്കുക

റഷീദ് കോട്ടപ്പാടം ആദ്യമായാണെന്ന് തോന്നുന്നു. ഇവിടെ. സുസ്വാഗതം

എല്ലാവർക്കും സ്നേഹപൂർവ്വം

December 8, 2010 at 8:08 AM

വളരെ നാളുകള്‍ക്ക് ശേഷം ഒരു വായന...

December 20, 2010 at 10:04 AM

വളരെ നല്ല ചിന്തകള്‍...വളരെ കാലത്തിനു ശേഷം ഞാന്‍ ഇവിടെ....

ആശംസകള്‍

January 23, 2011 at 9:45 PM

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

February 9, 2011 at 3:10 PM>siva // ശിവ ,

>Pranavam Ravikumar


> ഹാക്കര്‍
എല്ലാവരുടെയും സന്ദർശനത്തിനും നല്ല വാക്കുകൾക്കും വളരെ നന്ദി

മറുപടി വൈകിയതിൽ ക്ഷമിക്കുക. നാട്ടിൽ ചില അവിചാരിത കാരണങ്ങളാൽ പോയതായിരുന്നു.

സസ്നേഹം

February 27, 2011 at 7:16 PM

അദ്ധ്യാപകവൃത്തിയെന്ന മഹത്തായ കർമ്മത്തോട് നീതി പുലർത്തി സമൂഹത്തിനു നന്മ പകർന്ന് കൊടുക്കുന്ന, നല്ലത് ഉപദേശിക്കുന്ന, ഗുണകരമായതിനെ പിൻ‌പറ്റാൻ അനുശാസിക്കുന്ന നല്ല അദ്ധ്യാപകരും അവരെ ബഹുമാനിക്കുന്ന വിദ്യാർഥികളും നാടിന്റെ മുതൽ കൂട്ടാണെന്നതിൽ സംശയമില്ല.

നല്ല പോസ്റ്റ്.
അഭിനന്ദനങ്ങൾ

March 8, 2011 at 9:03 AM

@ ബെഞ്ചാലി

മൊഴിമുത്തുകളിലേക്ക് സുസ്വാഗതം
വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി

പിയരെ,

നുറുങ്ങുകളിൽ പുതിയ പോസ്റ്റ് ‘രുചി നോക്കുന്ന സമയം’ വായിക്കുക അഭിപ്രായം അറിയിക്കുക

September 5, 2011 at 10:59 AM

ഒരു അധ്യാപക ദിനം കൂടി.. എല്ലാ അധ്യാപിക-അധ്യാപകന്മാർക്കും ആശംസകൾ..


===========

നുറുങ്ങുകളിൽ ഒരു ചിന്ന പോസ്റ്റ് ഗൾഫുകാരന്റെ സേ(ഷേ)വിംഗ്സ് വായിക്കുമല്ലോ

October 15, 2011 at 5:16 AM

ഉപകാരപ്രദം....നന്നായിട്ടുണ്ട്..

October 20, 2011 at 4:26 PM

അധ്യാപകനാണ് ഒരു രാഷ്ട്രത്തെ സ്ര്ഷിട്ടിക്കുന്നത് എന്ന് പറയാം...

നല്ല ചിന്തകള്‍.....

November 20, 2011 at 9:02 AM

> പ്രദീപ്‌ പേരശ്ശന്നൂര്‍

>ഇലക്ട്രോണിക്സ് കേരളം

> Arunlal Mathew || ലുട്ടുമോന്‍


മൊഴിമുത്തുകളില്‍ എത്തിയതിലും വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി..

December 2, 2011 at 3:50 PM

valare nalla lekhanam.... aashamsakal.... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........

December 11, 2011 at 4:34 PM

ഇവിടെ എത്താന്‍ അല്പം വൈകിയോ? അള്ളാഹു ഇത് ഒരു നന്മയായി സ്വീകരിക്കട്ടെ

December 27, 2011 at 7:31 AM

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

December 27, 2011 at 7:32 AM

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

December 27, 2011 at 1:29 PM

വളരെ ശരിയായ കാര്യം തന്നെ ..ഉപകാരപ്രദ മായ പോസ്റ്റ്‌ ...

January 14, 2012 at 11:20 AM

ഗുരുക്കന്മാരെ മാതാപിതാക്കളേക്കാൾ കൂടുതൽ ബഹുമാനിക്കണം എന്ന് പരയുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് അദ്ധ്യാപകന്റെ കൈ വെട്ടി മാറ്റിയ സംഭവമാണ്. അവർ അറിയുന്നില്ല,ഒരു സമൂഹത്തിനു നേർവഴി കാട്ടേണ്ട കൈ ആണ് തങ്ങൾ വെട്ടിമാറ്റുന്നത് എന്ന്.

ഇതിൽ കൂടുതൽ പറയാനുള്ളത് താങ്കൾ പോസ്റ്റിയത് കടമെടുത്താവട്ടെ.

മനുഷ്യന് ഗുണകരമായ അറിവ് നേടുന്നതും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതും ഏറ്റവും പുണ്യമായ കാര്യമാണെന്നും ആകാശഭൂമിയിലുള്ള അല്ലാഹുവിന്റെ ചെറുതും വലുതുമായ സൃഷ്ടികൾ അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുമെന്നും, അറിവ് പകർന്ന് കൊടുക്കുന്നതിലൂടെ പകർന്ന് കിട്ടിയ അറിവനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ നന്മ അത് പകർന്ന് കൊടുത്തയാൾക്കും ലഭിക്കുമെന്നും ഈ ഹദീസുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു.

ആശംസകൾ,ഇനിയും വരും,മനസ്സ് കലങ്ങി മറിയുന്ന നേരത്ത്, സ്വല്പം ആശ്വാസത്തിനായി.

March 1, 2012 at 5:08 PM

ഒരധ്യാപക കുടുംബത്തില്‍ ജനിച്ചു. പക്ഷെ, ഒരധ്യാപിക ആയില്ല...ആഗ്രഹമുണ്ട്,, ആയിക്കൂടായ്കയില്ല...ഈ പോസ്റ്റ് വായിച്ചപ്പോള്‍ അധ്യാപിക ആയില്ലെങ്കില്‍ വന്‍ നഷ്ടം എന്ന് തോന്നിപ്പോയി..

March 28, 2012 at 9:03 PM

Yes good teacher is a god's blessing only...bangalore

March 28, 2012 at 9:04 PM

Yes good teacher is a god's blessing only...bangalore

April 20, 2012 at 8:34 PM

നല്ല കാര്യങ്ങള്‍ തന്നെ
ഇന്നദ്യാപകരെ ഭാഹുമാനിക്കുന്നവര്‍ ഉണ്ടോടെയ് ?


"മനുഷ്യന് ഗുണകരമായ അറിവ് നേടുന്നതും അത് മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതും ഏറ്റവും പുണ്യമായ..."

എന്നോടോപ്പമുള്ളവ്ര്‍ എല്ലാം തികഞ്ഞോരാ! എന്തെങ്കിലും പറഞ്ഞു പോന്നാ പിന്നെ പറയും "ഓന്റെ വിചാരം ഓനെ എല്ലാം അറിയൂന്നാ. ഓന് വേറെ വല്ല പണിയും നോക്കിക്കൂടെ...."

പഠിച്ഛതെ പാടൂ , പുതിയതൊന്നു വായിക്കാന്‍ പോലും മെനക്കെടാത്തവര്‍......
എന്തിനാ,,,, ഞാനില്ല

ഇനിയും വായിക്കാം.
സമയം കിട്ടുമ്പോള്‍ ഇതിനു മുമ്പുള്ളതും .
____________
ഞാന്‍ വീണ്ടും?